സല്*മാന്* ആരാധകനെ തല്ലി! വ്യാഴാഴ്ച രാത്രി അനില്* കപൂറിന്റെ ജന്**മദിന പാര്*ട്ടിയില്* പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം.


അജയ് എന്ന ആരാധകനാണ് ‘മസില്* ഖാന്റെ’ കൈയ്യുടെ ചൂട് ശരിക്കറിഞ്ഞത്. സല്*മാന്* കാറിന്* നിന്ന് ഇറങ്ങുന്നത് കണ്ട് ഓടിയെത്തിയ അജയ് തന്റെ ആരാധനാപ്രാത്രത്തെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. സംഭവം നടന്ന് കണ്ണടച്ചു തുറക്കും മുമ്പ് അടിയും കഴിഞ്ഞു!

സല്*മാന്* കൈക്കരുത്ത് കാണിക്കുന്ന രംഗം ‘സൂം ടിവി’ കയ്യോടെ പകര്*ത്തി. എന്നാല്*, അടിച്ചിട്ടും കലിയടങ്ങാതെ നിന്ന സല്**മാന്* ടിവി റിപ്പോര്*ട്ടറോട് റിക്കോഡ് ചെയ്ത രംഗങ്ങള്* നിന്ന് മായ്ച്ചു കളയാന്* ആവശ്യപ്പെട്ടു. സല്*മാന്റെ രണ്ട് അംഗരക്ഷകരും ഇതേ ആവശ്യമുന്നയിച്ച് രംഗത്ത് എത്തിയതോടെ അവര്*ക്ക് ആവശ്യം അംഗീകരിക്കേണ്ടിയും വന്നു.

സല്*മാന്* പിതാവ് സലിം ഖാനുമൊത്തായിരുന്നു പാര്*ട്ടിക്ക് എത്തിയത്. സലിമിനെ അനില്* കപൂര്* അകത്തേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴാണ് സംഭവം നടന്നത്. ഏറെ നേരമായിട്ടും സല്*മാനെ കാണാതിരുന്നതിനാല്* ഇരുവരും അന്വേഷിച്ച് പുറത്തേക്ക് എത്തിയപ്പോഴാണ് കടുത്ത രംഗങ്ങള്* അരങ്ങേറിയ വിവരം അറിഞ്ഞത്.

എന്തായാലും അനിലും സല്*മാനൊപ്പം ചേര്*ന്ന് ടിവി ക്യാമറയില്* നിന്ന് ‘അടി രംഗം’ നീക്കം ചെയ്യാന്* അഭ്യര്*ത്ഥിച്ചു.


Keywords: Malayalam film news, today film news, cinema diary, hindi film news, Tamil film news,hot news, movie reviews,Bollywood news, Hollywood news