ഇന്ത്യന്* ക്രിക്കറ്റ് ടീം നായകന്* മഹേന്ദ്ര സിംഗ് ധോണിയുടെ റാഞ്ചിയിലെ വീട്ടില്* മോഷണം. ക്രിസ്തുമസ് ദിനത്തിലാണ് മോഷ്ടാക്കള്* ധോണിയുടെ വീട്ടില്* അതിക്രമിച്ചു കയറിയത്.

മോഷ്ടാക്കള്* ക്രിക്കറ്റ് ടീം നായകന്റെ വീട്ടില്* നിന്ന് കാര്യമായൊന്നും കടത്തിക്കൊണ്ടു പോയില്ല എന്നാണ് റിപ്പോര്*ട്ടുകള്*. ഇവര്* വീട്ടിലും പരിസരത്തുമായി ഘടിപ്പിച്ചിരുന്ന സിസി ക്യാമറകള്* മാത്രമാണ് മോഷ്ടിച്ചതെന്ന് ധോണിയുടെ മാതാപിതാക്കള്* നല്*കിയ പരാതിയില്* പറയുന്നു.

ധോണിയുടെ അമ്മയും അച്ഛനും ഉറങ്ങുന്ന സമയത്താണ് മോഷണം നടന്നത്. മൂന്ന് പേര്* അടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നും പരാതിയില്* പറയുന്നു.

അതേസമയം, ഝാര്*ഖണ്ഡ് പൊലീസിലെ അഞ്ച് പേര്* സുരക്ഷാ ജോലിയിലുള്ള സമയത്താണ് ധോണിയുടെ വീട്ടില്* മോഷണം നടന്നിരിക്കുന്നത്.


Keywords:Theft at Dhoni's house, today news, daily news, kerala news, special news, hot news,