ബാങ്ക് അക്കൗണ്ടിന്റെ ആദ്യപാഠം



ബാങ്ക് അക്കൗണ്ടിന്റെ ആദ്യപാഠം

നാട്ടിന്*പുറത്തെ സ്*കൂളിലെ ഏറ്റവും മിടുക്കനായ കുട്ടിയായിരുന്നു അശോക് കുമാര്*. പത്താംക്ലാസ്സില്* പഞ്ചായത്തിലെ ഏറ്റവും കൂടുതല്* മാര്*ക്ക് കിട്ടിയതും അശോകിന് തന്നെ. അതിന് ഒരുകൂട്ടം സമ്മാനങ്ങളും കിട്ടി. കൂട്ടത്തില്* രണ്ട്, മൂന്ന് ചെക്കുകളും.

വിദേശത്തായിരുന്ന അച്ഛനാണ് പറഞ്ഞത് 'അത് കൊണ്ടുപോയി നീ തന്നെ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങ്' പേടിച്ച്, പേടിച്ചാണ് ബാങ്കില്* ചെന്നത്. ചെക്ക് കാണിച്ചപ്പോള്*തന്നെ ഒരു കൗണ്ടര്* ചൂണ്ടിക്കാണിച്ച് അവിടെ കൊടുക്കാന്* പറഞ്ഞു. നീണ്ട തിരക്കിനിടയില്*നിന്ന് ചെക്ക് കൊടുത്ത് ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്ന് പറഞ്ഞു. കൗണ്ടറില്* ഇരുന്നയാള്* ചെക്ക് വാങ്ങി ഒരു 'ടോക്കണ്*' നല്*കി. കുറച്ചുനേരം ബാങ്കില്*ത്തന്നെ നിന്ന് നോക്കി. പിന്നീട് ഇതായിരിക്കും ബാങ്ക് അക്കൗണ്ട് എന്ന് കരുതി ബാങ്കില്*നിന്നിറങ്ങി അടുത്ത വായനശാലയില്* കയറി. അവിടെയിരിക്കുമ്പോഴാണ് ബാങ്കിലെ പരിചയക്കാരനായ പ്യൂണ്* വന്ന് തന്നെ ബാങ്കില്* തിരക്കുന്ന കാര്യം പറഞ്ഞത്. തിരികെ ബാങ്കിലെത്തി കാര്യം അന്വേഷിച്ചു. അപ്പോഴാണ് മാനേജര്* അടുക്കലേയ്ക്ക് വിളിച്ച് പണം വാങ്ങാതെ പോയതെന്തെന്ന് തിരക്കിയത്. പണം വാങ്ങാനല്ല അത് ഇവിടെത്തന്നെ അക്കൗണ്ടില്* ഇടാനുള്ളതെന്ന് പറഞ്ഞു. എല്ലാം കേട്ട മാനേജര്* കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തു. എന്നാലും പതിനഞ്ച് വയസ്സുകാരനായ അശോകന് അന്ന് ബാങ്ക് അക്കൗണ്ട് തുടങ്ങാന്* കഴിഞ്ഞില്ല.

ഇത് ഇരുപത്തി അഞ്ച് വര്*ഷംമുമ്പ് നടന്ന സംഭവം. ഇന്ന് അശോക് കുമാര്* ഒരു പ്രമുഖ പൊതുമേഖലാ ബാങ്കിന്റെ മാനേജരാണ്. കുട്ടികള്*ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് നേതൃത്വം നല്*കുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം തന്റെ സുഹൃത്തും മകളും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനെക്കുറിച്ച് അറിയാന്* വീട്ടില്*വന്നു.
എത്ര വയസ്സുമുതല്* ബാങ്ക് അക്കൗണ്ട് തുടങ്ങാം?
ഏത് ക്ലാസ്സില്* പഠിക്കുന്ന കുട്ടികള്*ക്കും ബാങ്കില്* അക്കൗണ്ട് തുടങ്ങാം. പത്ത് വയസ് കഴിഞ്ഞാല്* കുട്ടികള്*ക്ക് സ്വന്തം പേരില്* തന്നെ അക്കൗണ്ട് തുടങ്ങാം. അതുവരെ രക്ഷാകര്*ത്താവിന്റെ പേരില്* അക്കൗണ്ട് തുടങ്ങുന്നതാണ് നല്ലത്.

കുട്ടികള്*ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാന്* എന്തെല്ലാമാണ് വേണ്ടത്?
ബാങ്കില്*നിന്നും ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് സ്ഥാപനത്തിന്റെ മേലധികാരി (ഹെഡ്മാസ്റ്ററോ/പ്രിന്*സിപ്പലോ) സാക്ഷ്യപ്പെടുത്തി, ഒരു ഫോട്ടോയും സഹിതം നല്*കി അക്കൗണ്ട് തുടങ്ങാം. തല്*ക്കാലം പണം അടയ്ക്കാതെ തന്നെ 'സീറോ ബാലന്*സില്*' അക്കൗണ്ട് തുടങ്ങാന്* പല ബാങ്കിലും സൗകര്യമുണ്ട്.

ജോയിന്റ് അക്കൗണ്ട് തുടങ്ങാന്* പറ്റുമോ?
അച്ഛനോ, അമ്മയോ കൂടി ചേര്*ന്ന് കുട്ടികള്*ക്ക് ബാങ്കില്* ജോയിന്റ് അക്കൗണ്ട് തുടങ്ങാവുന്നതാണ്.

എത്ര തുക വരെ നിക്ഷേപിക്കാം?
എത്രതുക വേണമെങ്കിലും കുട്ടികളുടെ അക്കൗണ്ടില്* നിക്ഷേപിക്കാവുന്നതാണ്.

കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലെ പ്രത്യേകതകള്* എന്തെല്ലാമാണ്?
മിനിമം ബാലന്*സ് ഇല്ലാതെതന്നെ ബാങ്ക് അക്കൗണ്ട് തുടങ്ങാം. ചെക്ക്, എ.ടി.എം. കാര്*ഡ് എന്നിവ ഉപയോഗിച്ച് പണം പിന്*വലിക്കാം. ഇന്റര്*നെറ്റ്, ഇലക്*ട്രോണിക് ബാങ്കിങ് സൗകര്യം ലഭിക്കും. സേവിങ്*സ് അക്കൗണ്ടില്* കൂടുതലുള്ള പണം പലിശകിട്ടുന്ന സ്ഥിരനിക്ഷേപമാക്കി മാറ്റാന്* സൗകര്യമുണ്ട്. കുട്ടികളുടെ തന്നെ ഫീസുകള്*, മറ്റ് അപേക്ഷകള്* എന്നിവയ്ക്കുള്ള 'ഡ്രാഫ്റ്റ്' എടുക്കുന്നതിന് ഇളവുകള്* ലഭിക്കും. കൂടാതെ സമ്മാനമായോ, മറ്റോ കിട്ടുന്ന ചെക്ക്, ഡ്രാഫ്റ്റ് എന്നിവയുടെ കളക്ഷന്* ചാര്*ജിലും ഇളവ് ലഭിക്കും.
ഭാവിയില്* ബാങ്കില്*നിന്നും വിദ്യാഭ്യാസ വായ്പയും മറ്റ് വായ്പകളും ലഭിക്കുന്നതിന് മുന്*ഗണനയും കിട്ടും.
ഇതിനും പുറമെ കുട്ടികളുടെ അക്കൗണ്ട് ഭാവിയില്* സാധാരണ ബാങ്ക് അക്കൗണ്ടായി മാറ്റാനും കഴിയും.
പഠനയാത്ര പോകുമ്പോഴും മറ്റും പണം കൊണ്ട് നടക്കാതെ ആവശ്യത്തിന് ബാങ്കുവഴി എത്തിക്കാന്* സാധിക്കും. പല ബാങ്കുകളിലും കുട്ടികളുടെ അക്കൗണ്ടിന് പ്രത്യേക പദ്ധതികള്* തന്നെയുണ്ട്. ഒപ്പം സമ്മാനങ്ങളും.
കുട്ടികളുടെ ബാങ്ക് അക്കൗണ്ട് അവരുടെ സമ്പാദ്യശീലം വളര്*ത്താന്* മാത്രമല്ല, കുട്ടികള്*ക്ക് ബാങ്കിന്റെ പ്രവര്*ത്തനം നേരിട്ട് മനസ്സിലാക്കാനും ഉപകരിക്കും.

How to open bank accounts for children ,ICICI,HDFC,SBI,SBT,FEDERAL BANK,Savings account,Joint account,