ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും ഷാഹിദ് കപൂറും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞോ? കഴിഞ്ഞു എന്നാണ് ബോളിവുഡ് മാധ്യമങ്ങള്* നല്*കുന്ന വിവരം.

ഷാഹിദും പ്രിയങ്കയും തമ്മില്* പുതുവത്സര ദിനത്തില്* രഹസ്യമായി മോതിരം കൈമാറി എന്നാണ് വാര്*ത്തകള്*. ഗോവയില്* വച്ചായിരുന്നത്രേ ചടങ്ങുകള്*.

ഇത്തവണ പുതുവര്*ഷാഘോഷങ്ങള്*ക്കായി ചണ്ഡീഗഡിലേക്ക് പോകുന്നതിനായിരുന്നു പ്രിയങ്ക ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്*, പെട്ടെന്നായിരുന്നു പ്രിയങ്കയും കുടുംബവും ഗോവയിലേക്ക് പറന്നത്. ഇതിനിടെ, മോസം എന്ന ചിത്രത്തിന്*റെ സെറ്റില്* നിന്ന് ഷാഹിദും ഗോവയിലെത്തി തന്റെ പ്രിയതമയെ സന്ദര്*ശിച്ചു എന്നും ഇരുവരും മോതിരക്കൈമാറ്റം നടത്തി എന്നുമാണ് റിപ്പോര്*ട്ടുകള്*.

എന്നാല്*, പ്രണയ വിവരം എപ്പോഴും രഹസ്യമാക്കി സൂക്ഷിക്കാന്* ഇഷ്ടപ്പെടുന്ന പ്രിയങ്ക മോതിരക്കൈമാറ്റത്തെ കുറിച്ചുള്ള വാര്*ത്തകള്* നിഷേധിച്ചിരിക്കുകയാണ്.