അസിന്* വീണ്ടും ബോളിവുഡിലേക്ക്. സാക്ഷാല്* കിംഗ് ഖാന്* ഷാരൂഖിന്റെ നായികയായാണ് ഇത്തവണ അസിന്* ബോളിവുഡിലേക്കെത്തുന്നത്.

വിശാല്* ഭരദ്വാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരൂഖ് പഞ്ചാബിയുടെ വേഷത്തില്* പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്* ബ്രാഹ്മണയുവതിയായാണ് അസിന്* അഭിനയിക്കുന്നത്.

പ്രിയങ്ക ചോപ്ര, കത്രീനാ കൈഫ്, ദീപികാ പദുക്കോണ്* എന്നിവരിലാരെങ്കിലും ഈ ചിത്രത്തില്* നായികയാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. നായികസ്ഥാനത്തേക്ക് അസിന്റെ പേരും ഉയര്*ന്നുകേട്ടിരുന്നെങ്കിലും ആദ്യം അതിന് വലിയ സാധ്യത കല്*പ്പിച്ചിരുന്നില്ല.

ദശാവതാരത്തിലെ മികച്ച പ്രകടനമാണ് വിശാല്* ഭരദ്വാജിന്റെ ചിത്രത്തില്* നായികയാകാന്* അസിന് വഴിയൊരുക്കിയത്. കമലഹാസന്റെ ദശാവതാരത്തില്* ബ്രാഹ്*മണ പെണ്*കുട്ടിയുടെ വേഷത്തില്* അസിന്* പ്രത്യക്ഷപ്പെട്ടിരുന്നു.

ഗജിനിയുടെ ഹിന്ദിപതിപ്പില്* അമീര്* ഖാന്റെ നായികയായാണ് അസിന്* ബോളിവുഡില്* അരങ്ങേറ്റം കുറിച്ചത്. സല്*മാന്റെ ലണ്ടന്* ഡ്രീംസ്, റെഡി എന്നീ ചിത്രങ്ങളിലൂടെയും അസിന്* ബോളിവുഡില്* ശ്രദ്ധ നേടി.