ശബരിമല: മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ശബരിമലയില്* വന്* ഭക്തജനത്തിരക്ക്. പമ്പയില്* ഭക്തജനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് കെട്ടിയിരുന്ന വടം പൊട്ടിയതിനെ തുടര്*ന്നുണ്ടായ തിക്കിലും തിരക്കിലും അഞ്ച് കുട്ടികളുള്*പ്പെടെ 20ഓളം പേര്*ക്ക് പരിക്കേറ്റു.

വടം പൊട്ടിയപ്പോള്* നില തെറ്റി വീണാണ് പലര്*ക്കും പരിക്കേറ്റത്. പരിക്കേറ്റവരില്* അഞ്ചു പേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്*ട്ടുകളുണ്ട്.