പ്രേക്ഷകര്* മാസങ്ങളായി കാത്തിരിക്കുന്ന ജോഷിയുടെ മള്*ട്ടിസ്റ്റാര്* ചിത്രമായ ക്രിസ്ത്യന്* ബ്രദേഴ്സിന്റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തില്*. തുടരെ നാലാം തവണയും ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. ഷൂട്ടിംഗ് പൂര്*ത്തിയാവാത്തത്* മൂലം പോയവര്*ഷം പലതവണ റിലീസിംഗ് ഡേറ്റ് മാറ്റിയ ചിത്രം ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്* റിലീസ് ചെയ്യുമെന്നാണ് ഒടുവില്* അറിയിച്ചിരുന്നത്. അതിനു മുന്നോടിയായി അവശേഷിച്ച ഭാഗത്തിന്റെ ഷൂട്ടിംഗ് പൂര്*ത്തീകരിക്കുകയും ചെയ്തു.

അങ്ങനെ റിലീസിംഗ് അടുത്തുവരവെയാണ് ചിത്രം വീണ്ടും നീട്ടിയിരിക്കുന്നത്. പുതിയ വിവരം അനുസരിച്ച് മാര്*ച്ച് 10 നാണ് അടുത്ത ഡേറ്റ്. ചിത്രം മാറ്റാന്* ഉണ്ടായ കാരണം വ്യക്തമല്ല. എന്നാല്* പുതിയ റിലീസിംഗ് സമയം സിനിമയ്ക്ക് ദോഷം ചെയ്യുമെന്നാണ് സിനിമാലോകത്തെ വിദഗ്ധരുടെ അഭിപ്രായം. കേരളത്തില്* പരീക്ഷാ സമയം ആണെന്നത് മാത്രമല്ല. ക്രിക്കറ്റ് ലോകകപ്പ്* ആവേശകരമായി നില്*ക്കുന്ന സമയം കൂടിയാണിത്. തിയറ്ററുകളില്* ആളുകള്* ഗണ്യമായി കുറയുന്ന സമയം. ആ സ്ഥിതിയ്ക്ക് ഈ ഡേറ്റും മാറിക്കൂടായ്കയില്ല.

കഴിഞ്ഞ ഒക്ടോബര്* 22ന് റിലീസ് ചെയ്യാനിരുന്ന ക്രിസ്ത്യന്* ബ്രദേഴ്സ് ഒരു ഗാനരംഗം പൂര്*ത്തിയാകാത്തതിനെ തുടര്*ന്ന് റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. നവംബര്* 26ന് ചിത്രം പ്രദര്*ശനത്തിന് എത്തിക്കാനാണ് തുടര്*ന്ന് തീരുമാനിച്ചിരിക്കുന്നത്. എന്നാല്* കാണ്ഡഹാര്* റിലീസ് പരിഗണിച്ച് ജനുവരി 26 ലേയ്ക്ക് മാറ്റുകയായിരുന്നു. അതാണിപ്പോള്* വീണ്ടും നീണ്ടിരിക്കുന്നത്.

മോഹന്*ലാലിന് പുറമെ സുരേഷ്ഗോപി, ദിലീപ്, ശരത് കുമാര്*, കാവ്യ മാധവന്*, ലക്ഷ്മി റായി, കനിഹ എന്നിങ്ങനെ വമ്പന്* താരനിരയെ അണിനിരത്തിയാണ് ജോഷി സിനിമ ഒരുക്കിയിരിക്കുന്നത്. സിബി ഉദയന്* ടീം തിരക്കഥ രചിച്ച ക്രിസ്ത്യന്* ബ്രദേഴ്*സ് 2011ലെ ആദ്യ സൂപ്പര്*താര റിലീസ് ആവുമെന്നാണ് കേട്ടിരുന്നത്. ക്രിസ്ത്യന്* ബ്രദേഴ്*സ് നിര്*മിച്ചിരിക്കുന്നത് വര്*ണചിത്ര സുബൈറിനൊപ്പം എ വി അനൂപാണ്.


Keywords:christian brothers,Mohan lal,Suersh Goip,Dileep, sharath kumar, christian brothers Postpond again