നയന്**താരയും താനും അങ്ങിനെ ചെയ്തു, ഇങ്ങിനെ ചെയ്തു എന്ന് നാട്ടുകാരോടെല്ലാം പറഞ്ഞുനടക്കുന്നതില്* നിന്ന് നടന്* ചിമ്പു പിന്**മാറണമെന്നും ഇല്ലെങ്കില്* ഗുരുതരമായ പ്രത്യാഘാതങ്ങള്* നേരിടേണ്ടിവരുമെന്നും പ്രഭുദേവ പറഞ്ഞതായി കോടമ്പാക്കം റിപ്പോര്*ട്ട്. ചിമ്പുവും നയന്**താരയും ഒരിക്കല്* പ്രണയബദ്ധരായിരുന്നു. ലോകത്തില്* താന്* കണ്ടിട്ടുള്ളതില്* വച്ച് ഏറ്റവും മാന്യനായ വ്യക്തിയാണ് ചിമ്പുവെന്നാണ് അക്കാലത്ത് നയന്**താര പറഞ്ഞിരുന്നത്. എന്നാല്* ഇരുവരും തമ്മിലുള്ള ചൂടന്* രംഗങ്ങള്* നെറ്റില്* പ്രചരിക്കപ്പെട്ടതോടെ ചിമ്പുവിനെ നയന്**താര തള്ളിപ്പറയുകയായിരുന്നു.

സഹനടിമാരുമായി അടുക്കുകയും അവരുമായുള്ള ‘അടുത്തിടപഴകലുകള്*’ മൊബൈലിലോ ക്യാമറയിലോ പകര്*ത്തി കൂട്ടുകാര്*ക്ക് മുമ്പില്* വീമ്പടിക്കുകയും ചെയ്യുന്നത് ചിമ്പുവിന്റെ ഹോബിയാണെന്നാണ് കോടമ്പാക്കത്തില്* പ്രചരിക്കുന്നത്. നയന്**താരയെ ചിമ്പു ചുംബിക്കുന്ന രംഗങ്ങള്* നെറ്റില്* പ്രചരിച്ചത് ഇങ്ങിനെയാണെന്നും ചിമ്പുവിന്റെ വിമര്*ശകര്* പറയുന്നു. നടന്നത് നടന്നു എന്നും ഇനിയതിനെ പറ്റി നാട്ടുകാരോട് പറഞ്ഞ് നയന്**താരയെ നാറ്റിക്കരുതെന്നുമാണ് ചിമ്പുവിനോട് പ്രഭുദേവ ആവശ്യപ്പെട്ടിരിക്കുന്നതെത്രെ. താക്കീത് അവഗണിച്ച് നയന്**താരയെ നാറ്റിക്കുന്ന പണി തുടര്*ന്നാല്* വേണ്ടത് ചെയ്യുമെന്നും ചിമ്പുവിനോട് പ്രഭുദേവ പറഞ്ഞിട്ടുണ്ടെത്രെ

രജനീകാന്തിന്റെ മകള്* ഐശ്വര്യയുമായി ചിമ്പു ഫോണില്* സംസാരിക്കുന്ന ഓഡിയോ ക്ലിപ്പുകള്* നെറ്റില്* സുലഭമാണ്. ഇത് വ്യാജമാണോ ചിമ്പു തന്നെ റെക്കോര്*ഡ് ചെയ്ത് നെറ്റില്* അപ്*ലോഡ് ചെയ്തതാണൊ എന്ന് ഇപ്പോഴും അറിയില്ല. എന്നാല്* ‘നീ എന്റെ കൂടെ കിടക്ക പങ്കിട്ടിട്ടില്ലേ’ എന്ന് ഐശ്വര്യയോട് ഓഡിയോ ക്ലിപ്പില്* ചിമ്പു ചോദിക്കുന്നുണ്ട്. ‘പഴയതെല്ലാം മറക്കൂ, എന്നെ ഉപദ്രവിക്കരുതേ’ എന്ന് ഐശ്വര്യ പറയുന്നതും ക്ലിപ്പിലുണ്ട്.

റം*ലത്ത് വിവാഹമോചനത്തിന് സമ്മതിച്ചിട്ടുള്ളതിനാല്* ഇപ്പോള്* പ്രഭുദേവയ്ക്ക് ‘റൂട്ട് ക്ലീന്*’ ആയിരിക്കുകയാണ്. മെയ് മാസത്തില്* ഇരുവരുടെയും വിവാഹം നടക്കുമെന്നറിയുന്നു. വിവാഹദിവസം അണിയാനായി വിലപിടിപ്പുള്ള കാഞ്ചീപുരം പട്ടിന് പ്രഭുദേവ ഓര്*ഡര്* നല്**കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്* ചിമ്പു നടത്തുന്ന ‘വീമ്പടി’യാണ് പ്രഭുദേവയെ ക്ഷുഭിതനാക്കിയത്. നയന്**താരയെ പ്രഭുദേവ വിവാഹം ചെയ്യുകയും നയന്**താര സിനിമാരംഗം വിടുകയും ചെയ്താല്* വിമര്*ശകരുടെ വായ അടയുമെന്ന് പ്രഭുദേവയോട് അടുത്ത സുഹൃത്തുക്കള്* ഉപദേശിച്ചിട്ടുണ്ട് എന്നറിയുന്നു.