വാഹനമുടമകള്* വാഹന ഇന്**ഷൂറന്*സിനായി ചെലവഴിക്കുന്ന തുക വര്*ദ്ധിപ്പിക്കേണ്ടി വരും. വാഹനങ്ങളുടെ തേഡ്* പാര്*ട്ടി ഇന്*ഷ്വറന്*സ്* പ്രീമിയം വര്*ധിപ്പിക്കാന്* ഇന്*ഷ്വറന്*സ്* റെഗുലേറ്ററി അഥോറിറ്റി (ഐആര്*ഡിഎ) തീരുമാനിച്ചു. ഇതനുസരിച്ച്* കാറുകള്*, ഇരുചക്രവാഹനം എന്നിവയ്ക്ക് പത്തുശതമാനവും വാണിജ്യവാഹനങ്ങളുടേത്* 80 ശതമാനവും ഉയരും.


ആയിരം സിസി വരെയുള്ള സ്വകാര്യ കാറുകള്*ക്ക് ഇപ്പോള്* അടക്കേണ്ട തേഡ് പാര്*ട്ടി ഇന്**ഷൂറന്*സ് പ്രീമിയം തുക 670 രൂപയാണ്. ഈ തുക പുതിയ തീരുമാനമനുസരിച്ച് 740 രൂപ ആയി ഉയരും. വാഹനത്തിന്റെ ശേഷി അനുസരിച്ചാണ് തേഡ് പാര്*ട്ടി ഇന്*ഷൂറന്*സ് തുക വര്*ദ്ധിപ്പിക്കുക. ഇതുസംബന്ധിച്ചുള്ള നിര്*ദേശങ്ങള്* പൊതുജനാഭിപ്രായത്തിനായി ഐആര്*ഡിഎ സമര്*പ്പിച്ചിരിക്കുകയാണ്*. ജനുവരി 17-ന് ചേരുന്ന യോഗത്തില്* വച്ച് പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്* ഈ തീരുമാനം നടപ്പാക്കപ്പെടും.

തേഡ്* പാര്*ട്ടി ഇനത്തിലുള്ള അപകട നഷ്ടപരിഹാരങ്ങള്* മൂലം ഇന്*ഷ്വറന്*സ്* കമ്പനികള്*ക്കു വന്*നഷ്ടം സംഭവിക്കുന്ന സാഹചര്യത്തിലാണ്* ഈ നടപടി. വാണിജ്യവാഹനങ്ങളുടെ കാര്യത്തിലാണ്* ഈ നഷ്ടം കൂടുതലും. മൊത്തം ചെലവിന്റെ ഒരു ശതമാനം മാത്രമാണു ഈ വിഭാഗത്തിലെ ഇന്*ഷ്വറന്*സ്* പ്രീമിയം. ഇപ്പോള്* നിലവിലുള്ള പ്രീമിയം നിശ്ചയിച്ചത് 2007-ലാണ്. തുടര്*ന്ന് ഇതുവരെ പ്രീമിയം തുകയില്* വര്*ദ്ധനവ് ഉണ്ടായിട്ടില്ല.



Keywords:
Third party motor cover may cost more,premium coverage,Insurance of third party,Insurance premium cost