സച്ചിന്*. ആ പേര് ലോകത്തിനാകെ ഉണര്*വ് പകരുന്ന ഒരു വികാരമാണ്. ഇനി അക്കാര്യത്തില്* എതിര്*ക്കാനോ ചോദ്യം ചെയ്യാനോ ആരും തയ്യാറാകുമെന്നും തോന്നുന്നില്ല. ഐ സി സിയുടെ പുതിയ റാങ്കിംഗ് പ്രകാരം നമ്പര്* വണ്* ടെസ്റ്റ് ബാസ്റ്റ്സ്മാന്* സച്ചിന്* ടെണ്ടുല്*ക്കറാണ്. ഇനി സച്ചിന്*റെ ഭരണം.

ശ്രീലങ്കയുടെ കുമാര്* സംഗക്കാരയെ പിന്തള്ളിയാണ് സച്ചിന്* ടെണ്ടുല്*ക്കര്* ടെസ്റ്റ് റാങ്കിംഗില്* ഒന്നാം സ്ഥാനത്തെത്തിയത്. സച്ചിന് 883 പോയിന്*റാണുള്ളത്(കൌതുകകരമായ വസ്തുത, ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസിനും 883 പോയിന്*റുണ്ട്. സച്ചിനൊപ്പം ഉന്നത പദവിയില്* അദ്ദേഹവും).

തന്*റെ അമ്പത്തൊന്നാം ടെസ്റ്റ് സെഞ്ച്വറിയും നേടി സച്ചിന്* ഉറക്കെ പ്രഖ്യാപിച്ചത് ഇന്ത്യയുടെ എക്കാലത്തെയും വലിയ റണ്* മെഷീന്* താന്* മാത്രമാണെന്നാണ്. ഇത് പത്താം തവണയാണ് സച്ചിന്* ഐ സി സി റാങ്കിംഗില്* ഒന്നാം സ്ഥാനത്തെത്തുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇത്തവണത്തെ ടെസ്റ്റ് പരമ്പരയില്* 326 റണ്*സാണ് സച്ചിന്*റെ സമ്പാദ്യം. ശരാശി 81.50. അദ്ദേഹത്തിന്*റെ ഈ സീരീസിലെ ഉയര്*ന്ന സ്കോര്* 146. ഇരു ടീമുകളും ഓരോ ടെസ്റ്റ് വീതം ജയിച്ച് പരമ്പര സമനിലയിലാവുകയായിരുന്നു.

ഓരോ റണ്ണും എടുക്കുമ്പോള്* സച്ചിന്* പുതിയ റെക്കോര്*ഡുകള്* തന്*റെ പേരില്* കുറിക്കുകയാണ്. അടുത്ത് തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്* 100 സെഞ്ച്വറി എന്ന അപൂര്*വ നേട്ടത്തിനും അദ്ദേഹം ഉടമയാകുമെന്ന് ഉറപ്പ്.