കണ്ണടച്ച് വ്യവസായ വികസനത്തിന് മുറവിളി കൂട്ടുന്നവര്*ക്ക് ഒരു മുന്നറിയിപ്പ്. വ്യവസായ വികസനം കൂടിയാല്* ചിലപ്പോള്* പെയ്തിറങ്ങുക മഴയായിരിക്കില്ല, രാസമഴയായിരിക്കും. ഏറ്റവും നല്ല ഉദാഹരണം ചൈന തന്നെ. വ്യാവസായിക വളര്*ച്ചയില്* ലോകത്തിലെ മറ്റേതൊരു രാജ്യത്തെയും തള്ളി മുന്നോട്ട് കുതിക്കുന്ന ചൈനയിലെ 258-ഓളം നഗരങ്ങളിലെങ്കിലും ആസിഡ് മഴ പെയ്യുകയാണ്.

വ്യവസായ സ്ഥാപനങ്ങളില്* ഉപയോഗിക്കുന്ന കല്**ക്കരിയും രാസവസ്തുക്കളും വിഘടിച്ച് വാതകമായി മാറുകയും പിന്നീട് സള്*ഫ്യൂരിക്* ആസിഡ്*, നൈട്രിക്* ആസിഡ്* എന്നീ ആസിഡുകളുടെ രൂപത്തില്* മഴവെള്ളത്തില്* കലര്*ന്ന്* ഭൂമിയില്* പതിക്കുന്ന പ്രതിഭാസമാണ്* ആസിഡ് മഴ. ഗുരുതരമായ പരിസ്ഥിതി പ്രത്യാഘാതങ്ങള്* ഉണ്ടാക്കുന്ന ആസിഡ് മഴ ചൈനീസ് സര്*ക്കാരിന് തലവേദന ആയിരിക്കുകയാണ്. കെട്ടിടങ്ങള്*ക്ക്* കേടുപാടുകള്* സംഭവിക്കുക, മണ്ണിന്റെ ഗുണങ്ങള്* നഷ്ടപ്പെടുക, സസ്യജന്തുജാലങ്ങള്*ക്ക്* നാശം സംഭവിക്കുക എന്നതൊക്കെയാണ് ആസിഡ് മഴയില്* സംഭവിക്കുക.

ഏകദേശം 300 കോടി ടണ്* കല്*ക്കരിയാണ്* ചൈന പ്രതിവര്*ഷം ഉപയോഗിക്കുന്നത്*. ഫ്യൂജിയാന്* പ്രവിശ്യയുടെ ദക്ഷിണ കിഴക്കന്* ഭാഗമായ സിയാമന്* പ്രദേശത്തു സ്ഥിതി ചെയ്യുന്ന 618-907 എഡിയില്* പണികഴിപ്പിച്ച ലോകത്തെ തന്നെ ഏറ്റവും വലിയ ബുദ്ധപ്രതിമ പെയ്തിറങ്ങുന്ന ആസിഡ് മഴയില്* അതിവേഗം നശിച്ചുകൊണ്ടിരിക്കുകയാണെന്നാണ്* റിപ്പോര്*ട്ട്*. സിയാമന്* പ്രദേശത്തെ ഭൂരിപക്ഷം കെട്ടിടങ്ങളും ആസിഡ്* മഴയേറ്റ്* കേടുപാടുകള്* സംഭവിച്ച അവസ്ഥയിലാണ് ഇപ്പോള്* ഉള്ളത്.

ലോകത്തില്* വളവും രാസവസ്തുക്കളുമൊക്കെ ഉല്**പാദിപ്പിക്കുന്നതില്* ഏറ്റവും മുന്*പന്തിയിലാണ് ചൈന. എന്നാല്* വ്യവസായം കൊണ്ടുവന്ന സാമ്പത്തിക പുരോഗതിയെ തച്ചുടയ്ക്കുന്ന തരത്തില്* ചൈനയിലെ അന്തരീക്ഷ മലിനീകരണം ഉയര്*ന്നിരിക്കുന്നു എന്നതാണ് സത്യം. ചൈനയിലെ വ്യാവസായിക നഗരങ്ങളിലെ സ്വാഭാവിക പരിസ്ഥിതി നശിച്ചുകഴിഞ്ഞു. വ്യവസായത്തിന് വേണ്ടി മുറവിളി കൂട്ടുന്നവര്* ഇന്ത്യയും ചൈനയുടെ വഴിയേ സഞ്ചരിക്കേണമോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.


Keywords:
In China, it is not rain, but acid rain, today news, daily news, kerala news, special news, hot news,current news