Results 1 to 3 of 3

Thread: പ്രണയം ചില ചിന്തകള്*..... ...

  1. #1
    Join Date
    Dec 2010
    Posts
    1,923

    Smile പ്രണയം ചില ചിന്തകള്*..... ...

    മാറിയും മറിഞ്ഞും കാലത്തിനൊപ്പം എന്നും നിലകൊള്ളുന്ന അനശ്വര വികാരമാണ് പ്രണയം. മഞ്ഞുപോലെ നിര്*മ്മലമെന്നൊക്കെ പ്രണയത്തെക്കുറിച്ച് പറയുമെങ്കിലും പലപ്പോഴും ഇത് നല്കുന്ന വേദനകള്* കാരിരുമ്പിനേക്കാള്* കാഠിന്യമേറിയതാണ്. പ്രണയം നഷ്*ടമാകുമ്പോള്* നിറമുള്ള ഓര്*മ്മകള്*ക്ക് പകരം അത് നമുക്ക് സമ്മാനിക്കുന്നത് കഠിനമായ നൊമ്പരങ്ങളായിരിക്കും.



    പിണങ്ങിയും കലഹിച്ചും കഴിഞ്ഞ പ്രണയകാലം കടന്ന് അവന്* മറ്റൊരുവളുടെ കഴുത്തില്* താലി കെട്ടുമ്പോള്* അനുഭവിക്കുന്ന വേദന അതിഭീകരം തന്നെയാണ്. പരസ്*പരം വേര്*പെടുന്നതു വരെ സ്*നേഹത്തിന്*റെ ആഴം ഒരിക്കലും അറിയില്ലെന്ന് ഖലീല്* ജിബ്രാന്* പറഞ്ഞത് വെറുതെയല്ല. തണല്* നല്കുന്ന മരങ്ങളെ നാം ഒരിക്കലും ഓര്*ക്കാറില്ല. പക്ഷേ, പെട്ടെന്നൊരു ദിവസം ആ മരം ഇല്ലാതായാല്* അനുഭവിക്കുന്ന ഉഷ്*ണം! അതിഭീകരമാണത്.

    പ്രണയിക്കുന്നവര്*ക്ക് മാത്രമല്ല ഈ ബുദ്ധിമുട്ടുകള്*. പ്രണയം തുറന്നു പറയാതെ മനസ്സില്* കൊണ്ടു നടക്കുന്നവരുണ്ട്. അകന്നു പോകുമ്പോള്* ഒന്നും പറയാന്* കഴിയാതെ നിശബ്*ദമായി നില്ക്കാന്* മാത്രമേ അപ്പോള്* കഴിയുകയുള്ളൂ. റസ്സല്* (ബെര്*ട്രാന്*ഡ് റസ്സല്*) പറഞ്ഞത് ഇവിടെയാണ് പ്രസക്തമാകുന്നത് സ്*നേഹിക്കാന്* ഭയക്കുന്നവര്* ജീവിക്കാനും ഭയക്കുന്നവരാണ്. രണ്ടുപേര്* ജീവിതത്തെ ഭയക്കുമ്പോള്* ജീവിതത്തിന്*റെ മൂന്ന് ഭാഗങ്ങളാണ് മരിക്കുന്നത്. ജീവനില്ലാത്ത മനസ്സുമായി ജീവിതത്തില്* തുടരുന്നതിന് തുല്യം. അതുകൊണ്ട് നിങ്ങള്* പറയാന്* ആഗ്രഹിക്കുന്ന, ഇതുവരെ പറയാത്ത ആ സുന്ദര പ്രണയം ഇന്നു തന്നെ തുറന്നു പറയൂ.

    രണ്ട് ആത്മാവുകളാണെങ്കിലും ഒരു മനസ്സായി, രണ്ടു ഹൃദയങ്ങളാണെങ്കിലും ഒരു മിടിപ്പായി ജീവിക്കുമ്പോള്* സ്നേഹം അതിന്*റെ പൂര്*ണതയിലെത്തുന്നു. ജോണ്* കീറ്റ്*സിന്*റെ എത്ര മനോഹരമായ സങ്കല്പം. തന്*റെ ചിന്തകള്*ക്ക് താങ്ങും തണലുമാകുന്ന ഒരാള്* വന്നുചേരുമ്പോള്* അനുഭവിക്കുന്ന ആത്*മനിര്*വൃതി അനിര്*വചനീയമാണ്.

    പക്ഷേ നഷ്*ടപ്രണയങ്ങളാണ് നമുക്ക് കൂടുതല്*. കാലം നമ്മുടെ ചരിത്രത്തില്* ചുവപ്പു മഷി കൊണ്ട് എഴുതി ചേര്*ത്തിരിക്കുന്നതും പ്രണയ പരാജിതരുടെ നൊമ്പരങ്ങളാണ്. ഊഷ്*മളമായ സ്*നേഹത്തിന്*റെ അവസാനം തണുത്തതായിരിക്കുമെന്ന് സോക്രട്ടീസ് പറഞ്ഞത് കളിവാക്കായല്ല. തനിക്ക് മുമ്പേ നടന്നു മറഞ്ഞവരുടെയും തനിക്ക് പിമ്പേ എത്തുന്നവരുടെയും പ്രണയം നിറഞ്ഞ കാല്**പനിക ലോകം അന്നേ കാണാന്* അദ്ദേഹത്തിന് കഴിഞ്ഞു.

    Last edited by don2000; 01-18-2011 at 04:59 AM.

  2. #2
    Join Date
    Dec 2010
    Posts
    1,923

    Default സൗഹൃദം--------------പ്രണയം

    സൗഹൃദം


    നേരിയ ഒരതിര് മാത്രമാണ് സൗഹൃദത്തിനും പ്രണയത്തിനും തമ്മിലുള്ളത്. പ്രണയമാണോ സൗഹൃദമാണോ വലുതെന്നു ചോതിച്ചാല്* രണ്ടും വലുത് തന്നെ. പരസ്പരം മനസ്സിലാകുന്ന, അടുത്തറിയുന്ന ആത്മാര്*ത്ഥ മിത്രം ഒരു ആശ്വാസം തന്നെയാണ്. സംശുദ്ധമായ ഗ്രാമീണ പ്രഭാതം പോലെ, കാട്ടരുവിയിലെ ഉറവ പോലെ, പൌര്*ണമി നിലാവ് പോലെ മനസ്സില്* കുളിര് കോരുന്ന അനുഭവം ആണ് നല്ല സൗഹൃദം തരുന്നത്. പല സൗഹൃദങ്ങളും ചിലപ്പോഴൊക്കെ പ്രണയങ്ങളിലേക്ക് രൂപാന്തരപെടാരുണ്ട്. അത് നിലനില്*കുന്നതുമായിരിക്കും. പക്ഷെ ഒരു പ്രണയം പോലും ഒരിക്കലും സൌഹൃദത്തിലേക്ക് വഴിമാറി ഒഴുകുകയില്ല. അതിനു കഴിയില്ല എന്നതാണ് സത്യം.
    പ്രണയം

  3. #3
    Join Date
    Dec 2010
    Posts
    1,923

    Default സൌഹൃദം..ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റ&

    സൌഹൃദം..



    ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനും
    പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും...
    നമ്മുടെ സുഖ-ദുഖങ്ങളില്* പങ്കാളിയാവുന്ന
    ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും
    ജീവിതത്തില്* ഒരു കുളിര്*മഴയുടെ ആസ്വാദ്യത നല്*കും...
    സൌഹൃദത്തിന്റെ തണല്*മരങ്ങളില്* ഇനിയുമൊട്ടേറെ ഇലകള്* തളിര്*ക്കുകയും കായ്ക്കുകയും ചെയ്യട്ടെ........

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •