ഹര്*ഭജന്* സിംഗിന് ഇന്ത്യന്* ക്രിക്കറ്റ് ക്യാപ്റ്റന്* മഹേന്ദ്ര സിംഗ് ധോണിയുടെ പ്രശംസ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചൊവ്വാഴ്ച നടന്ന മത്സരത്തിലെ ഹര്*ഭജന്റെ ബാറ്റിംഗ് പ്രകടനത്തെയാണ് ക്യാപ്റ്റന്* പ്രശംസിച്ചത്.

ഹര്*ഭജന്* ഞങ്ങളുടെ ഓള്**റൌണ്ടര്* ആണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഹര്*ഭജന്* നന്നായി പന്തെറിയും മികച്ച ബാറ്റിംഗ് പ്രകടനം നടത്തുകയും ചെയ്തു. പക്ഷേ, ബാറ്റ്*സ്മാന്റെ ചുമതലകൂടി ഏല്പിച്ച് ഹര്*ഭജന്റെ സമ്മര്*ദമേറ്റാന്* ഉദ്ദേശിക്കുന്നില്ല- ധോണി പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചൊവ്വാഴ്ച ഹര്*ഭജന്* പുറത്താകാതെ 25 പന്തുകളില്* 23 റണ്*സ് നേടിയിരുന്നു. ഒമ്പതോവറില്* 23 റണ്*സ് വഴങ്ങി ഹര്*ഭജന്* രണ്ടുവിക്കറ്റുകളും എടുത്തിരുന്നു. 50 പന്തില്* 59 റണ്*സെടുത്ത് ഇന്ത്യയെ വിജയതീരത്തെത്തിച്ച യൂസഫ് പഠാനെയും ധോണി പ്രശംസിച്ചു.



Keywords: Yususf Pathan, M S Dhoni,Harbhajan Singh, Indian cricket captain Mahendra singh Dhoni, sports news, indian cricket