പ്രശസ്ത തെന്നിന്ത്യന്* നടി രംഭയ്ക്ക് പെണ്**കുഞ്ഞ്. ജനുവരി 14-ന് കാനഡയിലെ ടൊറോന്റോയില്* വച്ചാണ് രംഭയ്ക്ക് കുഞ്ഞ് പിറന്നത്. വിവാഹത്തിന് ശേഷം ചെന്നൈ വിട്ട രംഭയിപ്പോള്* വ്യവസായിയായ ഭര്*ത്താവിനൊപ്പം ടൊറൊന്റോയിലാണ് താമസിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഇന്ദ്രകുമാര്* മാധ്യമങ്ങളോട് പറഞ്ഞു.


ഹരിഹരന്* സംവിധാനം ചെയ്ത സര്*ഗം എന്ന സിനിമയിലൂടെയാണ് വിജയവാഡക്കാരിയായ രംഭ പ്രശസ്തയാകുന്നത്. തുടര്*ന്ന് നൂറിലധികം സിനിമകളില്* രംഭ അഭിനയിച്ചു. മലയാളം കൂടാതെ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ഭോജ്പുരി സിനിമകളിലും രംഭ കഴിവ് തെളിയിച്ചിട്ടുണ്ട്.

കിച്ചന്* - ബാത്ത്*റൂം ആക്സസറികള്* നിര്*മിക്കുന്ന മാജിക്*വുഡ്*സ് എന്ന കമ്പനിയുടെ ഉടമയാണ് ഇന്ദ്രകുമാര്*. തിരുപ്പതിയില്* വച്ച്, 2010 ഏപ്രില്* മാസത്തിലാണ് രംഭയുടെ കഴുത്തില്* ഇന്ദ്രകുമാര്* മിന്നുകെട്ടിയത്.

കബഡി കബഡി എന്ന സിനിമയാണ് രംഭ അഭിനയിച്ച അവസാനത്തെ മലയാള സിനിമ. ഫിലിം*സ്റ്റാര്* എന്ന സിനിമയിലൂടെ മുപ്പത്തിനാലുകാരിയായ രംഭ അടുത്തുതന്നെ മലയാളത്തില്* സജീവമാകും.


Keywords: Rambha,Rambha's husband Indrakumar,
Actress Rambha gets a Pongal gift,