തിലകനല്ല, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്* പത്തനാപുരത്ത് നടന്* മുകേഷാണ് സി പി ഐ സ്ഥാനാര്*ത്ഥി. മത്സരിക്കുന്നതോ, നടനും എം എല്* എയുമായ കെ ബി ഗണേഷ്കുമാറിനെതിരെ. ഇക്കാര്യത്തില്* സി പി ഐ ഏകദേശം ധാരണയിലെത്തിയതായി റിപ്പോര്*ട്ട്. മുകേഷിനും മത്സരിക്കുന്നതിനോട് താല്*പ്പര്യമുണ്ടെന്നാണ് അറിയുന്നത്.

ഗണേഷിനെതിരെ താന്* മത്സരിക്കുമെന്ന് തിലകന്* നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. തന്നെ സി പി ഐ സ്ഥാനാര്*ത്ഥിയാക്കിയില്ലെങ്കില്* സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്* മുകേഷ് സ്ഥാനാര്*ത്ഥിയാകുന്ന സാഹചര്യത്തില്* അദ്ദേഹത്തിന് പിന്തുണ നല്*കി തിലകന്* മാറിനില്*ക്കാനാണ് സാധ്യത.

നിലവില്* പത്തനാപുരം എം എല്* എയാണ് ഗണേഷ്. രണ്ടുതവണ മത്സരിച്ചുജയിക്കുകയും ഒരു തവണ മന്ത്രിയാകുകയും ചെയ്തു. ഗണേഷിനെ പത്തനാപുരത്ത് പരാജയപ്പെടുത്തുന്നത് അത്രയെളുപ്പമുള്ള കാര്യമല്ലെന്ന് സി പി ഐക്കറിയാം. തിലകനെ മത്സരിപ്പിച്ചാല്* അത് പാര്*ട്ടികള്* തമ്മിലുള്ള മത്സരം എന്നതിലുപരി വ്യക്തികള്* തമ്മിലുള്ള പകവീട്ടലായി മാറും.

തന്നെ സീരിയല്* രംഗത്തുനിന്ന് വിലക്കിയിരിക്കുന്നത് ഗണേഷാണെന്നാണ് തിലകന്* വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ മത്സരിച്ചാല്* അത് രണ്ടു വ്യക്തികള്* തമ്മിലുള്ള യുദ്ധമായി മാറാനിടയുണ്ട്. സിനിമാരംഗത്ത് ഇപ്പോള്* നിലനില്*ക്കുന്ന അസ്വസ്ഥത വളരാനും അത് ഇടയാക്കും. അതുകൊണ്ടുതന്നെയാണ് മുകേഷിനെപ്പോലെ ക്ലീന്* ഇമേജുള്ള ഒരാളെ പത്തനാപുരത്തിറക്കാന്* സി പി ഐ തീരുമാനിച്ചിരിക്കുന്നത്.

കൊല്ലം സ്വദേശിയാണ് മുകേഷ്. ഇപ്പോള്* സംഗീത നാടക അക്കാദമിയുടെ ചെയര്*മാനാണ്. പരമ്പരാഗത കമ്യൂണിസ്റ്റ് കുടുംബത്തിലെ അംഗം. മാത്രമല്ല നാടകാചാര്യന്* ഒ മാധവന്*റെ മകന്*. അച്ഛന്*റെ പേരിലുള്ള ട്രസ്റ്റിലൂടെ അനവധി ജനോപകാര പ്രവര്*ത്തനങ്ങള്*ക്ക് നേതൃത്വം നല്*കുന്നു. ടി വി ഷോകളിലൂടെ കുടുംബ പ്രേക്ഷകര്*ക്ക് പ്രിയങ്കരന്*. ഈ ഗുണങ്ങളെല്ലാം മുകേഷിന് തെരഞ്ഞെടുപ്പില്* സഹായകമാകുമെന്ന കണക്കുകൂട്ടലിലാണ് സി പി ഐ.

അതേസമയം, ചാലക്കുടിയില്* കലാഭവന്* മണി സി പി എം സ്ഥാനാര്*ത്ഥിയായി മത്സരിക്കുമെന്നും സൂചനയുണ്ട്. പത്മജാ വേണുഗോപാലായിരിക്കും അവിടെ മണിയുടെ എതിര്* സ്ഥാനാര്*ത്ഥി. നടന്* ജഗദീഷിനെ മത്സരരംഗത്തിറക്കാന്* കോണ്*ഗ്രസും ആലോചിക്കുന്നുണ്ട്.