പഴയകാല ഗ്ലാമര്*നായിക ജയഭാരതി അനശ്വരമാക്കിയ രതിനിര്*വേദത്തിലെ രതിച്ചേച്ചിയായി റീമേക്കില്* ശ്വേതാ മേനോന്* അഭിനയിക്കുന്നെന്ന വാര്*ത്ത മാസങ്ങള്*ക്ക് മുമ്പേ വന്നതാണ്. ഒരു തലമുറയുടെയാകെ ആവേശമായി മാറിയ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ മലയാളത്തിലെ ഇന്നത്തെ സെക്സി നായികയായ ശ്വേതാ അവതരപ്പിക്കുന്നു എന്ന് കേട്ടതുമുതല്* ആരാധകര്*ക്ക് ഇരിപ്പുറയ്ക്കുന്നില്ല. മലയാളത്തില്* നിലവില്* ഈ റോള്* ചെയ്യാന്* ശ്വേതാ മേനോനു മാത്രമേ പറ്റൂ എന്ന കാര്യത്തില്* ആര്*ക്കും രണ്ടഭിപ്രായമില്ല. അതുകൊണ്ടുതന്നെയാണ് ചിത്രത്തെക്കുറിച്ച് ഇത്ര ആകാംഷ.

ആളുകളുടെ ആകാംഷ സഹിക്കാനാവാതെ വന്നിരിക്കുകയാണെന്നും എല്ലാവര്*ക്കും അറിയേണ്ടത് രതിനിര്*വേദത്തിന്റെ ഷൂട്ടിംഗ് എന്നാണ്* തുടങ്ങുക എന്നാണെന്നും ശ്വേതാ മേനോന്* തന്നെ പറയുന്നു. ഈ ആവേശം കണ്ട്* ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ടിക്കറ്റ് വയ്ക്കെണ്ടിവരുമോയെന്നാണ് ചില സുഹൃത്തുക്കള്* ശ്വേതയോട് സംശയം പ്രകടിപ്പിച്ചത്. എന്തായാലും ചിത്രം ഹിറ്റാവാനുള്ള സകല സാധ്യതയും കാണുന്നുണ്ട്.

രേവതി കലാമന്ദിറിന്റെ ബാനറില്* സുരേഷ് കുമാര്* നിര്*മിച്ച് ടി കെ രാജീവ് കുമാര്* സംവിധാനം ചെയ്യുന്ന പുതിയ രതിനിര്*വേദം വൈകുകയാണ്. ജയഭാരതി അവതരിപ്പിച്ച രതിച്ചേച്ചിയുടെ വേഷം ചെയ്യാന്* പറ്റിയ മുതിര്*ന്ന നടിമാരെ ആദ്യം കണ്ടെത്താനായിരുന്നില്ല. അത്രയ്ക്ക് മലയാളികളില്* പതിഞ്ഞുപോയ കഥാപാത്രമാണ് ജയഭാരതി അവതരിപ്പിച്ച രതിച്ചേച്ചി. നീണ്ട അന്വേഷണങ്ങള്*ക്ക് ഒടുവിലാണ് ശ്വേതാ മേനോനെ സമീപിക്കുന്നത്. ശ്വേത ഒക്കെ പറയുകയും ചെയ്തു. കൃഷ്ണ ചന്ദ്രന്* അവതരിപ്പിച്ച റോള്* പുതുമുഖമാണ് ചെയ്യുക. ചിത്രത്തിന്റെ ഗാന റെക്കോര്*ഡിംഗ് അടുത്തിടെയാണ് നടന്നത്. എം ജയചന്ദ്രന്റെ നൂറാമത് ചിത്രമായ ഇതില്* ശ്രേയ ഗോസ്വാല്* പാടുന്നുണ്ട്.

ഭരതന്* സംവിധാനം ചെയ്ത രതിനിര്*വേദം ലൈംഗികതയെ മനോഹരമായി ആവിഷ്കരിച്ച ചിത്രങ്ങളിലൊനാണ്. പത്മരാജന്റെ 'രതിനിര്*വേദം' എന്ന നോവലാണ് സിനിമയായത്. യുവത്വത്തിന്റെ ഉറക്കം കെടുത്തി 1978ല്* പുറത്തിറങ്ങിയ 'രതിനിര്*വേദം' ഇന്നും പ്രേക്ഷകര്* ആവേശത്തോടെയാണ് കാണുന്നത്.

ഒരു പക്ഷെ മലയാളത്തില്* ഏറെ ചര്*ച്ച ചെയ്യപ്പെടാവുന്ന റീമേക്ക് ആയിരിക്കും രതിനിര്*വേദം. ജയഭാരതിയെ വെല്ലുന്ന പ്രകടനം ശ്വേതാ മേനോന്റെ ഭാഗത്ത്* നിന്നും ഉണ്ടാവും എന്ന് തന്നെ പ്രതീക്ഷിക്കാം. അതാണല്ലോ ഇപ്പോഴത്തെ ഈ ആകാംഷയ്ക്ക് കാരണവും.