പുതുമകള്*ക്കൊപ്പമാണ് മെഗാസ്റ്റാര്* മമ്മൂട്ടി എന്നും. വലിയ പുതുമകള്* കൊണ്ടുവരാന്* കഴിയുന്നത് പുതുമുഖങ്ങള്*ക്കാ*ണെന്നും മമ്മൂട്ടിക്ക് നന്നായറിയാം. അതുകൊണ്ടുതന്നെയാണ് പുതുമുഖ സംവിധായകരെ മമ്മൂട്ടി എപ്പോഴും പ്രോത്സാഹിപ്പിക്കുന്നത്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഡബിള്*സ്’ സംവിധാനം ചെയ്യുന്നതും ഒരു നവാഗതനാണ് - സോഹന്* സീനുലാല്*.


സോഹന്* സീനുലാലിന് ഒരു പ്രത്യേകതയുണ്ട്. എന്താണെന്നല്ലേ? മമ്മൂട്ടി പരിചയപ്പെടുത്തുന്ന അമ്പതാമത്തെ പുതുമുഖ സംവിധായകനാണ് സോഹന്*. ഇതൊരു വലിയ സംഭവമണെന്നൊന്നും മമ്മൂട്ടി കരുതുന്നില്ല. എങ്കിലും, വമ്പന്* സംവിധായകര്*ക്ക് മാത്രം ഡേറ്റ് നല്*കുന്ന താരങ്ങള്*ക്കിടയില്* മെഗാസ്റ്റാര്* ചെയ്യുന്നത് ഒരു ചെറിയ കാര്യമാണോ?

ബ്ലെസി, ലാല്* ജോസ്, അമല്* നീരദ്, അന്*വര്* റഷീദ്, ആഷിക് അബു, വൈശാഖ്, മാര്*ട്ടിന്* പ്രക്കാട്ട് തുടങ്ങി മമ്മൂട്ടി കൊണ്ടുവന്ന സംവിധായകരാണ് ഇന്ന് മലയാള സിനിമയെ താങ്ങി നിര്*ത്തുന്നത്. പുതുമുഖ സംവിധായകരുടെ ചിത്രങ്ങളില്* മമ്മൂട്ടി അഭിനയിക്കുമ്പോഴെല്ലാം വന്* ഹിറ്റുകള്* ഉണ്ടായിട്ടുണ്ടെന്നതും ചരിത്രം.

അമ്പത് പുതുമുഖ സംവിധായകരെ അവതരിപ്പിച്ചില്ലേ. ഇനി ഈ പണിയങ്ങ് നിര്*ത്തിയേക്കാം എന്നൊന്നും മമ്മൂട്ടി കരുതുന്നില്ല. അദ്ദേഹത്തിന്*റെ പുതിയ പ്രൊജക്ടുകളിലും പുതുമുഖ സംവിധായകര്* സഹകരിക്കുന്നു. ബാബു ജനാര്*ദ്ദനന്*, ജഗദീഷ് തുടങ്ങിയവര്*ക്ക് മമ്മൂട്ടി ഡേറ്റ് നല്*കിയിരിക്കുന്നു. അടിപൊളിസിനിമകളുടെ തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ - സിബി കെ തോമസ് റീമിനെ സംവിധായകരാക്കുന്നതും മമ്മൂട്ടിയാണ്. പ്രസാദ് എന്ന പുതുമുഖ സംവിധായകന്* ഒരുക്കുന്ന മതിലുകള്*ക്കപ്പുറത്തിന്*റെ നിര്*മ്മാതാവും നായകനും മമ്മൂട്ടിതന്നെ.


Keywords:
Mammootty with 50th debutante,Megastar Mammootty,Udaykrishna,Blessy,Laljose,Amal Neerad,Anvar Rasheed,Mathilukal,Sohan Seenulal,Jagadeesh, Babu Janardanan