ബോളിവുഡില്* ബ്ലോക്ക് ബസ്റ്ററായ 3 ഇഡിയറ്റ്*സിന്റെ റിമേക്കില്* നിന്ന് സൂര്യ പുറത്തായെന്ന് കോടമ്പാക്കം റിപ്പോര്*ട്ട്. രാജ്*കുമാര്* ഹിറാനി സംവിധാനം ചെയ്ത 3 ഇഡിയറ്റ്സില്* അമീര്* ഖാന്* ചെയ്ത നായകവേഷം തമിഴ് റീമേക്കില്* ഇളയ ദളപതി വിജയ് ചെയ്യുമെന്നായിരുന്നു പ്രാരംഭ റിപ്പോര്*ട്ടുകള്*. എന്നാല്*, പിന്നീട് വിജയ്*ക്ക് പകരം സൂര്യയെയാണ് ഷങ്കര്* നായകനാക്കാന്* തീരുമാനിച്ചത്. ഇപ്പോഴിതാ, സൂര്യയ്ക്ക് പകരമായി വിജയ് തന്നെ മതിയെന്ന് ഷങ്കര്* ഉറപ്പിച്ചിരിക്കുന്നു.


വിജയ്*ക്ക് പകരം സൂര്യയെ നായകനാക്കിയതുമായി ബന്ധപ്പെട്ട് കോടമ്പാക്കത്ത് ഏറെ ഊഹാപോഹങ്ങള്* പ്രചരിച്ചിരുന്നു. തമിഴ് സിനിമയില്* ഏകാധിപത്യം നടത്തുന്ന ഡി*എംകെ കുടുംബവുമായി വിജയ് ഇടഞ്ഞതോടെ ‘നന്**പനി’ല്* നിന്ന് (സിനിമയുടെ തമിഴ് പേര് നന്**പന്* എന്നാണ്) വിജയിനെ പുറത്താക്കാന്* ആരൊക്കെയോ ഷങ്കറെ നിര്*ബന്ധിച്ചു എന്നായിരുന്നു ഒരു പ്രചരണം. അഴകിയ തമിഴ് മകന്*, കുരുവി, വില്ല്, വേട്ടക്കാരന്*, സുറ എന്നീ സിനിമകള്* വരിവരിയായി പൊട്ടിയതോടെ വിജയിന്*റെ താരമൂല്യം കുറഞ്ഞതാണ് ഷങ്കറെ മാറ്റിചിന്തിപ്പിച്ചത് എന്നും ഊഹാപോഹങ്ങള്* ഉണ്ടായിരുന്നു.

ജനുവരി 26നാണ് നന്**പന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഹീറോ ഉള്**പ്പെടാത്ത സീനുകളാണ് ഇപ്പോള്* ചിത്രീകരിക്കുന്നത്. നന്**പനില്* സൂര്യയെ മാറ്റി വിജയിനെ നായകനാക്കാന്* ഷങ്കര്* തീരുമാനിച്ച കാര്യം പുറത്തുവന്നത് വെള്ളിയാഴ്ചയാണ്. കാവലന്* എന്ന സിനിമയിലൂടെ തമിഴകത്തെ ‘രണ്ടാമത്തെ താരരാജാവ്’ എന്ന പദവി തിരിച്ചുപിടിച്ച വിജയിന്*റെ ജനപ്രീതി തന്നെയായിരിക്കാം ഷങ്കറെ മാറ്റിച്ചിന്തിക്കാന്* പ്രേരിപ്പിച്ചത് എന്നുവേണം കരുതാന്*.

നന്**പനില്* നായകനാകണമെങ്കില്* ‘ചില നിബന്ധനകള്*ക്ക്’ ഷങ്കര്* തയ്യാറാവണം എന്ന് സൂര്യ ശഠിച്ചുവെന്നും തുടര്*ന്നാണ് സൂര്യ വേണ്ടെന്ന് ഷങ്കര്* തീരുമാനിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്*ട്ടുകള്* ഉണ്ട്. ഇരുപത് കോടിയാണ് സൂര്യ ആവശ്യപ്പെട്ടത് എന്നും പറയപ്പെടുന്നു. എന്തായാലും, ഇപ്പോഴത്തെ സൂചനയനുസരിച്ച് വിജയ്, ജീവ, ശ്രീകാന്ത് എന്നിവരാണ് തമിഴ് റീമേക്കില്* കൂട്ടുകാരായി അഭിനയിക്കുക. ഇല്യാന നായികയാവുന്ന ചിത്രത്തില്* കോളജ് പ്രിന്*സിപ്പലിനെ സത്യരാജ് കഥാപാത്രത്തെ അവതരിപ്പിക്കും. ജെമിനി ഫിലിംസാണ് സിനിമ നിര്*മിക്കുന്നത്.



Keywords:
Remake of 3 Idiots; Surya out, Vijay in,Jeeva, Sreekanth,Jemini Films,Shankar,tamil film Nanpan,Azhakiya tamizh makan, Kuruvi, Villu, Vettakaran,Sura,Bollywood Blockbuster 3 idiots,Surya,Kavalan