മുകേഷ് മലയാള സിനിമയില്* ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. പോരാത്തതിന് സംസ്ഥാന സംഗീത നാടക അക്കാദമിയുടെ ചെയര്*മാനാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്* മത്സരിക്കുമെന്നും കേള്*ക്കുന്നു. ഇത്രയും പ്രഗത്ഭനായ ഒരു കലാകാരന് പ്രിയദര്*ശന്* തന്*റെ പുതിയ ചിത്രത്തില്* നല്*കിയിരിക്കുന്ന കഥാപാത്രത്തിന്*റെ പേരാണ് രസകരം - ഒട്ടകം.

അറബിയും ഒട്ടകവും പി മാധവന്* നായരും എന്നാണ് പ്രിയദര്*ശന്* സംവിധാനം ചെയ്യുന്ന പുതിയ മലയാളചിത്രത്തിന്*റെ പേര്. ചിത്രത്തില്* മോഹന്*ലാലിന്*റെ കഥാപാത്രത്തിന്*റെ പേര് പി മാധവന്* നായര്*. മുകേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഒട്ടകം എന്നാണ് പേര്. അപ്പോള്* അറബി ആരായിരിക്കും? അത് ചെറിയൊരു സസ്പെന്*സ്.

പി മാധവന്* നായര്*ക്ക് സ്ഥിരം പാരയായി മാറുന്ന ഒരു കഥാപാത്രമാണത്രെ ഒട്ടകം. മോഹന്*ലാലും മുകേഷുമൊത്തുള്ള മികച്ച കോമഡി രംഗങ്ങള്* ന്യായമായും പ്രതീക്ഷിക്കാം. രചനയും സംവിധാനവും പ്രിയദര്*ശന്*. മാത്രമല്ല, നിര്*മ്മാണ പങ്കാളികൂടിയാണ് അദ്ദേഹം. അശോക് കുമാര്*, നവി ശശിധരന്*, അബുദാബിയിലെ രാജകുടുംബാംഗമായ ജമാല്* അല്* മു അയ്നി എന്നിവരാണ് മറ്റ് നിര്*മ്മാതാക്കള്*.

ഫെബ്രുവരി 26ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമ പൂര്*ണമായും അബുദാബിയിലാണ് ചിത്രീകരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കും അറബിയും ഒട്ടകവും പി മാധവന്* നായരും. ഏപ്രില്* 10ന് ചിത്രീകരണം അവസാനിക്കും. ഭാവന, ലക്ഷ്മി റായി എന്നിവരാണ് നായികമാര്*.

സെവന്* ആര്*ട്സ് വിതരണം ചെയ്യുന്ന ചിത്രത്തിന്*റെ സംഗീതസംവിധാനം എം ജി ശ്രീകുമാറാണ്. അഴകപ്പന്* ക്യാമറയും സാബു സിറിള്* കലാസംവിധാനവും നിര്*വഹിക്കുന്നു.