ഗുരുവായൂര്* ക്ഷേത്രം സിനിമക്കാര്*ക്ക് ഏറ്റവും വിശ്വാസമുള്ള ഒരു തീര്*ത്ഥാടന കേന്ദ്രമാണ്. ഗുരുവായൂര്* പെരുമ വിളിച്ചോതുന്ന ‘നന്ദനം’ ഉള്*പ്പടെയുള്ള എത്രയോ സിനിമകള്* മലയാളത്തിലുണ്ട്. അതിന്*റെ തമിഴ് പതിപ്പ് ‘സീഡന്*’ റിലീസിന് തയ്യാറായി നില്*ക്കുന്നു. മലയാള സിനിമയിലെ താരങ്ങള്*ക്കും ഗുരുവായൂര്* പ്രിയപ്പെട്ട ഇടമാണ്.


പടങ്ങളെല്ലാം പൊളിഞ്ഞ് ആകെ തകര്*ന്നു നില്*ക്കുന്ന സമയത്താണ് യൂണിവേഴ്സല്* സ്റ്റാര്* മോഹന്*ലാല്* ഗുരുവായൂ*രിലെത്തി തുലാഭാരം നടത്തിയത്. ഫലം ഉടന്* തന്നെ കണ്ടു. ‘ശിക്കാര്*’ മെഗാഹിറ്റായി മാറി.

കാര്യസ്ഥന്* എന്ന സിനിമയുടെ റിലീസിന് മുമ്പ് ജനപ്രിയ നായകന്* ദിലീപും ഗുരുവായൂരിലെത്തി തുലാഭാരം നടത്തിയിരുന്നു. കാര്യസ്ഥനും മെഗാഹിറ്റായി. ‘അര്*ജുനന്* സാക്ഷി’യുടെ റിലീസിനോടനുബന്ധിച്ച് ബിഗ്സ്റ്റാര്* പൃഥ്വിരാജും ഗുരുവായൂര്* സന്ദര്*ശിച്ചു. അര്*ജുനന്* സാക്ഷിയും ബോക്സോഫീസില്* മികച്ച പ്രകടനം നടത്തുന്നു.

മലയാളത്തിലെ സൂപ്പര്*താരങ്ങളുടെ ഇഷ്ടദൈവത്തെ കാണാന്* ഇപ്പോഴിതാ, തെലുങ്ക് സൂപ്പര്*സ്റ്റാര്* നാഗാര്*ജുനയുമെത്തിയിരിക്കുന്നു. ഗുരുവായൂരിലെത്തിയ നാഗാര്*ജുന തുലാഭാരവും നടത്തി. കദളിപ്പഴം കൊണ്ടായിരുന്നു നാഗാര്*ജുനയ്ക്ക് തുലാഭാരം. 77 കിലോ കദളിപ്പഴം വേണ്ടിവന്നു. നാഗാര്*ജുനയുടെ പുതിയ തമിഴ് ചിത്രം ‘പയണം’ ഈ മാസം 11ന് റിലീസാവുകയാണ്.

ഇതുവരെ മലയാള സിനിമയിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികള്*ക്കെല്ലാം പ്രിയപ്പെട്ട താരം തന്നെയാണ് നാഗാര്*ജുന. നാഗയുടെ തമിഴ് ചിത്രങ്ങളായ ഗീതാഞ്ജലി, രക്ഷകന്* തുടങ്ങിയ സിനിമകള്* മലയാളികളും കണ്ടതാണ്. അദ്ദേഹത്തിന്*റെ തെലുങ്ക് സിനിമകളുടെ മലയാളം ഡബ്ബിംഗുകളും ധാരാളമായി എത്താറുണ്ട്. മാത്രമല്ല, മലയാളത്തിന്*റെ സ്വന്തം ‘സൂര്യപുത്രി’യായ അമലയാണ് നാഗാര്*ജുനയുടെ ഭാര്യ.

മോഹന്*ലാലിനും ദിലീപിനും പൃഥ്വിരാജിനുമൊക്കെ ലഭിച്ച വിജയം നാഗാര്*ജുനയുടെ ‘പയണ’ത്തിനും ഉണ്ടാകട്ടെ എന്ന് ആശംസിക്കാം.


Keywords: Nagarjuna, Mohanlal, Prithviraj ,Dileep, ente surya puthriku,Amala,Nagarjuna's wife Amala, tamil movie Pannayam,tamil remake seedan, Nandanam, Guruvayoor temple