താന്* കോടികള്* മുടക്കി നിര്*മ്മിച്ച ‘പഴശ്ശിരാജ’ എന്ന സിനിമ തനിക്ക് വലിയ നഷ്ടമുണ്ടാക്കാത്ത സിനിമയാണെന്ന് നിര്*മ്മാതാവ് ഗോകുലം ഗോപാലന്*. പഴശ്ശിരാജ വന്* ഹിറ്റായെന്ന പ്രചാരണങ്ങള്*ക്കൊടുവില്* നിര്*മ്മാതാവ് തന്നെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു വനിതാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഗോകുലം ഗോപാലന്* ഈ വെളിപ്പെടുത്തല്* നടത്തിയത്.


“ഒരു മലയാള സിനിമയ്ക്ക് ചിന്തിക്കാന്* കഴിയാത്ത മുതല്* മുടക്കാണ് പഴശ്ശിരാജയ്ക്ക് വേണ്ടിവന്നത്. പക്ഷേ എനിക്ക് അതില്* സന്തോഷമേയുള്ളൂ. പഴശ്ശിരാജ സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കിയില്ല. അതിനുമപ്പുറം ഒരു ചരിത്രദൌത്യം നിര്*വഹിക്കാന്* കഴിഞ്ഞു എന്ന ചാരിതാര്*ത്ഥ്യമുണ്ട്. അതിന്*റെ പൂര്*ണതയ്ക്കായി എത്ര പണം ചെലവാക്കാനും തയ്യാറായി” - ഗോകുലം ഗോപാലന്* വിശദീകരിച്ചു.

“ഇന്ത്യന്* സ്വാതന്ത്ര്യസമര ചരിത്രത്തില്* നിര്*ണായകമായ സംഭാവനകള്* നല്*കിയ കേരളീയനാണ് പഴശ്ശിരാജ. അദ്ദേഹത്തിന്*റെ ജീവിതം ഏവര്*ക്കും അറിയാന്* കഴിയുന്ന വിധത്തില്* അടയാളപ്പെടുത്തേണ്ടത് അനിവാര്യമായി തോന്നി. എം ടി ഈ കഥ വിവരിച്ചുകേട്ടപ്പോള്* രാജ്യസ്നേഹം കൊണ്ട് എനിക്ക് രോമാഞ്ചമുണ്ടായി.” - ഗോകുലം ഗോപാലന്* വ്യക്തമാക്കുന്നു.

27 കോടി രൂപയാണ് ഈ സിനിമയുടെ നിര്*മ്മണച്ചെലവെന്നാണ് റിപ്പോര്*ട്ടുകള്*. മലയാളത്തില്* സിനിമ വന്* ഹിറ്റായി മാറിയെങ്കിലും മറ്റ് ഭാഷകളില്* ഏറ്റില്ല. വമ്പന്* ഇംഗ്ലീഷ് ചാനലുകള്* 18 കോടി രൂപയ്ക്ക് പഴശ്ശിരാജയെ വാങ്ങിയെന്നൊക്കെ വാര്*ത്തകള്* പ്രചരിച്ചെങ്കിലും അത് യാഥാര്*ത്ഥ്യമായില്ല. ഹരിഹരന്* സംവിധാനം ചെയ്ത പഴശ്ശിരാജയില്* മമ്മൂട്ടി, ശരത്കുമാര്*, മനോജ് കെ ജയന്*, സുമന്*, കനിഹ, പത്*മപ്രിയ തുടങ്ങിയവരായിരുന്നു താരങ്ങള്*.