ഷൊര്*ണൂരില്* തീവണ്ടിയില്* വെച്ച് പീഡനത്തിനിരയായ പെണ്*കുട്ടി മരിച്ചു. ഷൊര്*ണൂര്* മഞ്ഞക്കാവ് സ്വദേശി സൌമ്യയാണ് മരിച്ചത്. 23 വയസായിരുന്നു. തൃശൂര്* മെഡിക്കല്* കോളജില്* വെച്ചായിരുന്നു അന്ത്യം. അടിയന്തിര ശസ്ത്രക്രിയയ്ക്ക് പെണ്*കുട്ടിയെ വിധേയമാക്കിയിരുന്നു. എങ്കിലും, ഇന്ന് രാവിലെയോടെ തലച്ചോറിന്റെ പ്രവര്*ത്തനം നിലച്ചിരുന്നു.

എറണാകുളം - ഷൊര്*ണൂര്* പാസഞ്ചര്* ട്രെയിനില്* ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. വള്ളത്തോള്* നഗറില്* നിന്ന് ട്രെയിന്* എടുത്തപ്പോള്* പ്ലാറ്റ്ഫോമില്* നില്*ക്കുകയായിരുന്ന ഒരാള്* ട്രെയിനിലേക്ക് ചാടിക്കയറുകയായിരുന്നു. ഇയാളില്* നിന്ന് ട്രെയിനില്* വെച്ച് പീഡനശ്രമം ഉണ്ടായപ്പോള്* പെണ്*കുട്ടി ട്രാക്കിലേക്ക് ചാടുകയായിരുന്നു.

ട്രാക്കില്* വീണ പെണ്*കുട്ടിയെ പിന്നാലെ ചാടിയ ഇയാള്* തലയ്ക്ക് ഇടിച്ച അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ട്രാക്കില്* വച്ച് അതിക്രൂരമായ ബലാത്സംഗത്തിന് യുവതിക്ക് വിധേയയാകേണ്ടിവന്ന പെണ്*കുട്ടിയെ നാട്ടുകാരും പൊലീസും ചേര്*ന്നായിരുന്നു തൃശൂര്* മെഡിക്കല്* കോളജ്* ആശുപത്രിയില്* പ്രവേശിപ്പിച്ചത്. എറണാകുളത്ത്* സ്വകാര്യ സ്ഥാപനത്തില്* ജോലി ചെയ്യുന്ന യുവതിക്ക് വിവാഹാലോചനകള്* നടന്നുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു ചടങ്ങിനായി വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം.