വിവാഹത്തിന് ശേഷം സിനിമയില്* അഭിനയിക്കില്ലെന്നും തെലുങ്ക് സിനിമയായ ശ്രീരാമരാജ്യം ആയിരിക്കും തന്റെ അവസാന ചിത്രമെന്നും ഇക്കഴിഞ്ഞ ദിവസം പറഞ്ഞ നയന്**താര ഇപ്പോള്* ചുവടുമാറ്റുന്നു. പ്രഭുദേവ ഉത്തരവിട്ടതിനാല്* സിനിമ വിടുന്നു എന്ന് താന്* പറഞ്ഞതായി വന്ന വാര്*ത്തയില്* യാതൊരു കഴമ്പും ഇല്ലെന്നാണ് നയന്**താര ഇപ്പോള്* പറയുന്നത്. ‘നയന്**താര അഭിനയം നിര്*ത്തുന്നു’ എന്ന തലക്കെട്ടില്* നയന്**താരയുടെ അഭിമുഖം പ്രസിദ്ധീകരിച്ച പ്രമുഖ തെലുങ്ക് ദിനപ്പത്രത്തില്* നിന്ന് ആരും തന്നെ വന്ന് കണ്ടിട്ടില്ലെന്നും എല്ലാം ദിനപ്പത്രത്തിന്റെ എഡിറ്ററുടെ ഭാവനയാണെന്നും നയന്**താര പറയുന്നു.


“ഞാന്* അഭിനയം നിര്*ത്തുന്നുവെന്ന് ഒരു പ്രമുഖ തെലുങ്ക് ദിനപ്പത്രമാണ് വ്യാജവാര്*ത്ത അടിച്ചത്. തുടര്*ന്ന് ഈ വാര്*ത്ത ഇംഗ്ലീഷ് പത്രങ്ങളില്* വരികയും തമിഴ്, മലയാളം അടക്കമുള്ള മാധ്യമങ്ങള്* വന്* പ്രാധാന്യത്തോടെ ഈ വാര്*ത്ത ചൂടോടെ വായനക്കാര്*ക്ക് എത്തിക്കുകയും ചെയ്തു. എന്നാല്*, എന്റെ അഭിമുഖമെന്ന് പറഞ്ഞ് തെലുങ്ക് ദിനപ്പത്രത്തില്* വന്നത് മുഴുത്ത നുണയാണ്. ഈ പത്രത്തില്* നിന്ന് ആരും എന്നെ കാണാന്* വന്നിട്ടില്ല. പത്രത്തിന്റെ എഡിറ്ററുടെ ഭാവനയാണ് എന്റെ അഭിമുഖം!”

“പ്രഭു ഉത്തരവിട്ടെന്നും അതിനാലാണ് ഞാന്* അഭിനയം നിര്*ത്തുന്നതെന്നും ഈ അഭിമുഖത്തില്* ഉണ്ടായിരുന്നു. ഞാനും പ്രഭുവും അത് വായിച്ച് ഞെട്ടിപ്പോയി. കാരണം പ്രഭു എന്നോട് അങ്ങിനെ ആവശ്യപ്പെട്ടിട്ടില്ല, സിനിമ വിടാന്* ഞാന്* തീരുമാനം എടുത്തിട്ടുമില്ല. വിവാഹം കഴിഞ്ഞാലും ഞാന്* സിനിമയില്* അഭിനയിക്കും. പ്രഭുവിന് ഞാന്* അഭിനയിക്കുന്നതില്* ഒരു കുഴപ്പവുമില്ല.”

“ഇതാദ്യമായല്ല എന്നെപ്പറ്റി മാധ്യമങ്ങളില്* വ്യാജവാര്*ത്തകള്* വരുന്നത്. ഹൈദരാബാദില്* ഒരു ഹോട്ടലില്* വച്ച് ഞാനും പ്രഭുദേവയും തമ്മില്* വാക്കേറ്റം ഉണ്ടായെന്നും അടിപിടി ഉണ്ടായെന്നും മറ്റും ഒരു വാര്*ത്ത പ്രചരിച്ചിരുന്നു. സത്യത്തില്*, ഞാന്* ഈ വ്യാജവാര്*ത്തകളെ അവഗണിക്കാറാണ് പതിവ്. മാധ്യമങ്ങള്* എന്തെഴുതിയാലും എനിക്ക് പ്രശ്നമില്ല” - നയന്**താര നയം വ്യക്തമാക്കുന്നു.

ശ്രീരാമരാജ്യം എന്ന പുണ്യപുരാണ സിനിമയിലാണ് നയന്**താര അഭിനയിച്ചുവരുന്നത്. ഇതിഹാസകൃതിയായ രാമായണമാണ് ഈ സിനിമയുടെ ഇതിവൃത്തം. സീതാദേവിയെ നയന്**താര അവതരിപ്പിക്കുന്നു. ബാലകൃഷ്ണയാണ് ശ്രീരാമനാകുന്നത്. പഴയകാല നടന്* നാഗേശ്വരറാവുവിന് വാത്മീകിയുടെ വേഷമാണ്.



Keywords: Nayantara,Sreeramarajyam,Nageswara Rao,Balakrishna,
I will act even after marriage: Nayanthara,Prabhudeva