ഇങ്ങനെയൊരു ആക്രമണം സൂര്യ പ്രതീക്ഷിച്ചിരിക്കില്ല. അതും ആത്മാര്*ത്ഥ സുഹൃത്തായ ഇളയദളപതിയില്* നിന്ന്. ഷങ്കറിന്*റെ 3 ഇഡിയറ്റ്സ് റീമേക്കില്* നിന്ന് അവസാന നിമിഷം സൂര്യ പുറത്തായതായിരുന്നു കഴിഞ്ഞ ആഴ്ചത്തെ പ്രധാനവാര്*ത്ത. ഇപ്പോഴിതാ, മണിരത്നത്തിന്*റെ സിനിമയില്* നിന്നും സൂര്യ പുറത്തായിരിക്കുന്നു. പകരം ആ സ്ഥാനത്ത് എത്തിയത് വിജയ് തന്നെ.


മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പൊന്നിയിന്* സെല്**വന്* ഇതോടെ വാര്*ത്തകളില്* നിറയുകയാണ്. നേരുക്കു നേര്*, ഫ്രണ്ട്സ് തുടങ്ങിയ സിനിമകളില്* ഒരുമിച്ച് അഭിനയിച്ച സൂര്യയും വിജയ്*യും അവരുടെ താരമൂല്യം വര്*ദ്ധിച്ചപ്പോള്* പഴയ ബന്ധം മറക്കുന്നതായാണ് കോടമ്പാക്കത്തെ അടക്കിപ്പിടിച്ച സംസാരം. ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത, വിജയ് - അജിത് എന്ന പ്രയോഗം മാറി വിജയ് - സൂര്യ എന്ന രീതിയിലേക്ക് കാര്യങ്ങള്* വരികയാണ്. അജിത്തിന്*റെ സിനിമയുടെ ലൊക്കേഷനിലെത്തി വിജയ് അടുത്തകാലത്ത് സൌഹൃദം പുതുക്കിയിരുന്നു. ഇനി കാണാന്* പോകുന്നത് വിജയ് - സൂര്യ പോരാട്ടങ്ങളായിരിക്കുമെന്നാണ് സൂചനകള്*. എന്തായാലും വിവാദങ്ങള്* മണിരത്നം ചിത്രത്തിന് ഗുണമാകുകയാണ്.

വിജയ് മാത്രമല്ല പൊന്നിയിന്* സെല്**വനിലെ താരസാന്നിധ്യം. വിക്രം, വിശാല്* എന്നിവരും ഈ സിനിമയിലുണ്ടാകും. പ്രശസ്ത തമിഴ് എഴുത്തുകാരന്* ജയമോഹന്* തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്*റെ നിര്*മ്മാണം സണ്* പിക്ചേഴ്സാണ്.

രാവണന്* എന്ന തന്*റെ മുന്* ചിത്രം ബോക്സോഫീസില്* തകര്*ന്നടിഞ്ഞതിനെപ്പറ്റിയൊന്നും മണിരത്നം ഇപ്പോള്* ചിന്തിക്കുന്നില്ല. അതുകൊണ്ടുതന്നെ ബിഗ്ബജറ്റില്* പൊന്നിയിന്* സെല്**വര്* ഒരുക്കാനാണ് മണിരത്നം തീരുമാനിച്ചിരിക്കുന്നത്. യന്തിരന് ശേഷം നൂറുകണക്കിന് കോടികള്* ചെലവഴിക്കാന്* സണ്* പിക്ചേഴ്സ് മുന്നോട്ടുവന്നതും മണിരത്നത്തിന്*റെ ആത്മവിശ്വാസം തിരിച്ചറിഞ്ഞാണ്.

കാവലന്*റെ വിജയം വിജയ്ക്ക് ഏറെ ഗുണമായതായാണ് റിപ്പോര്*ട്ടുകള്*. ഷങ്കര്*, മണിരത്നം എന്നീ ബിഗ് നെയിമുകളുടെ സിനിമകളില്* സഹകരിക്കാനുള്ള അവസരം തന്*റെ താരമൂല്യം ഉയര്*ത്തുമെന്ന് ഇളയദളപതി വിശ്വസിക്കുന്നു.



Keywords: Vijay, Surya, Maniratnam,Kavalan,Shankar,Illayadalapati,Ravannan ,ponniyin selvan,Vikram ,Vishal