വ്യത്യസ്തമായ കഥാപാത്രങ്ങളെ തേടിയുള്ള മെഗാസ്റ്റാര്* മമ്മൂട്ടിയുടെ യാത്ര തുടരുകയാണ്. അദ്ദേഹത്തിന്*റെ പുതിയ സിനിമയുടെ പേര് പിക്പോക്കറ്റ് എന്നാണ്. സംവിധാനം വിനോദ് വിജയന്*. ഹരിനാരായണന്* എന്ന പോക്കറ്റടിക്കാരനായാണ് ഈ സിനിമയില്* മമ്മൂട്ടി വേഷമിടുന്നത്.


ആരോടും ഒരു ഉത്തരവാദിത്തവും കടപ്പാടുമില്ലാത്തവനാണ് ഹരിനാരായണന്*. സാധാരണക്കാരെയൊന്നും ഹരി പോക്കറ്റടിക്കാറില്ല. വി ഐ പികളുടെ പോക്കറ്റടിക്കുന്നതാണ് കക്ഷിക്കിഷ്ടം. വി ഐ പികള്* ഒത്തുകൂടുന്ന ഇടങ്ങളാണ് അതുകൊണ്ടുതന്നെ ഹരിനാരായണന്*റെ വിഹാരരംഗം.

മറ്റ് ചില പ്രത്യേകതകളുമുണ്ട് ഹരിക്ക്. പോക്കറ്റടിച്ച് കിട്ടുന്ന പണം ഹരി എടുക്കും. പേഴ്സ് നല്ലതാണെങ്കില്* അതും എടുക്കും. ബാക്കിയുള്ള കാര്*ഡുകള്*, മറ്റ് രേഖകള്*, പേഴ്സില്* എന്തെല്ലാമുണ്ടോ അതെല്ലാം ഉടമസ്ഥന്*റെ അഡ്രസ് കണ്ടെത്തി കൊറിയര്* ചെയ്യും. കൂടെ ഒരു ഉപദേശം കൂടി അയയ്ക്കാനും ഹരി മറക്കാറില്ല.

വിലകൂടിയ വസ്ത്രങ്ങളും മറ്റും വാങ്ങാനാണ് പോക്കറ്റടിച്ചുകിട്ടുന്ന പണം ഹരിനാരായണന്* ഉപയോഗിക്കുക. അടിപൊളി വസ്ത്രധാരണവും സമ്പന്നന്*റെ രീതികളുമായതുകൊണ്ട് ഒരു പോക്കറ്റടിക്കാരനാണെന്ന് ആരും സംശയിക്കുകയുമില്ല. എന്നാല്* ഒരിക്കല്* പോക്കറ്റടിച്ചു കിട്ടിയ പേഴ്സ് പരിശോധിച്ചപ്പോള്* ഹരിനാരായണന്* ഞെട്ടിത്തെറിച്ചു. അയാളുടെ ജീവിതമാകെ മാറുകയായിരുന്നു.Keywords:
Mammootty in Pickpocket, Mammootty,Vinod Narayanan, Pickpocket,new films, malayalam cinema review