ബിഗ്സ്റ്റാര്* പൃഥ്വിരാജിന്*റെ സ്വപ്നചിത്രമാണ് ഉറുമി. 20 കോടിയിലധികം രൂപ മുതല്* മുടക്കി പൃഥ്വി നിര്*മ്മിക്കുന്ന സിനിമ സന്തോഷ് ശിവനാണ് സംവിധാനം ചെയ്യുന്നത്. മാര്*ച്ച് 30ന് ചിത്രം പ്രദര്*ശനത്തിനെത്തും. ഈ സിനിമയില്* തമിഴിലെ യുവ സൂപ്പര്*താരം ആര്യ അഭിനയിക്കുന്നു എന്നായിരുന്നു കഴിഞ്ഞ വാരം ലഭിച്ച വാര്*ത്ത. എന്നാല്* ആര്യ ഉറുമിയില്* നിന്ന് പിന്**മാറിയിരിക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്*ട്ട്.


സന്തോഷ് ശിവന്*റെ സിനിമയില്* അഭിനയിക്കുക എന്നത് വലിയ അംഗീകാരമാണ്. ലോകമെങ്ങും ആ സിനിമ എത്തുമെന്നും അറിയാം. എന്നാല്* ഉറുമിയില്* ഞാന്* അഭിനയിക്കുന്നില്ല - ആര്യ വ്യക്തമാക്കി.

ഡേറ്റില്ലാത്തതിനാലാണ് ആര്യ ഉറുമിയില്* അഭിനയിക്കാത്തതെന്നാണ് സൂചന. എന്നാല്* മറ്റൊരു റിപ്പോര്*ട്ടും ലഭിക്കുന്നുണ്ട്. റോഷന്* ആന്*ഡ്രൂസ് സംവിധാനം ചെയ്യുന്ന മുംബൈ പൊലീസ് എന്ന ചിത്രത്തില്* പൃഥ്വിയും ആര്യയുമാണ് നായകന്**മാര്*. ആ സിനിമ തന്*റെ ആദ്യ മലയാള ചിത്രമായിരിക്കണമെന്നാണ് ആര്യ ആഗ്രഹിക്കുന്നത്. ഉറുമിയിലെ അതിഥിവേഷത്തിലൂടെ മലയാളത്തില്* അരങ്ങേറ്റം കുറിക്കാന്* ആര്യ ആഗ്രഹിക്കുന്നില്ലെന്നറിയുന്നു.

ബാല സംവിധാനം ചെയ്യുന്ന അവന്* ഇവന്* എന്ന സിനിമയുടെ ഡബ്ബിംഗിന് ശേഷം ആര്യ വ്യക്തിപരമായ ആവശ്യങ്ങള്*ക്കായി വിദേശത്തേക്ക് പോകും. മാര്*ച്ച് രണ്ടിന് തിരിച്ചെത്തുന്ന ആര്യ വേട്ടൈ എന്ന ലിംഗുസാമിച്ചിത്രത്തില്* ജോയിന്* ചെയ്യും.

ഉറുമിയിലെ അതിഥി വേഷത്തില്* ആദ്യം വിക്രം അഭിനയിക്കുമെന്നായിരുന്നു സൂചന. വിക്രം പിന്**മാറിയതിനെ തുടര്*ന്നാണ് ആര്യയെ സമീപിച്ചത്. ആര്യയും കൈയൊഴിഞ്ഞതോടെ തമിഴകത്തെ വേറെ ഏതെങ്കിലും സൂപ്പര്*താരത്തെ കൊണ്ടുവരാമെന്ന ചിന്തയിലാണ് പൃഥ്വിരാജും സന്തോഷ് ശിവനും. എന്നാല്* മാര്*ച്ച് 30 എന്ന് ഉറുമിയുടെ റിലീസ് ഡേറ്റ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതിഥി വേഷത്തില്* ആളെക്കിട്ടിയില്ലെങ്കില്* ഉറുമിയുടെ റിലീസ് കുഴപ്പത്തിലാകുമെന്ന കാര്യത്തില്* സംശയമില്ല. ധനുഷ്, മാധവന്*, കാര്*ത്തി, ജയം രവി തുടങ്ങിയവരെയൊക്കെ അതിഥിവേഷത്തിലേക്ക് പരിഗണിച്ചുവരികയാണ് ഉറുമിയുടെ അണിയറക്കാര്*.



Keywords: Producer Prithviraj, Director Santhosh Sivan, Urumi,Aarya,Dhanush, Madhavan, Karthi, Jayam Ravi,Vikram,
Arya denies reports on his association with Prithvi,Avan Ivan, Bala, Mumbai Police, Roshan Andrews