അടിയും തമാശയും പ്രണയവും മാത്രമല്ല ഇളയ ദളപതി വിജയ്*യുടെ കൈമുതലെന്ന് തെളിയാന്* പോവുകയാണ്. തമിഴകത്തെ ഏറ്റവും പോപ്പുലര്* നോവലായ പൊന്നിയിന്* സെല്**വന്* എന്ന ചരിത്രകഥ മണിരത്നം സിനിമയാക്കാന്* ഒരുങ്ങുമ്പോള്* അതിലെ നായകനായ വല്ലവരായന്* വണ്ടിയത്തേവനെ അവതരിപ്പിക്കാന്* നറുക്ക് വീണിരിക്കുന്നത് വിജയ്*യിനാണ്. പത്തും പതിനൊന്നും നൂറ്റാണ്ടുകളിലെ ചോള രാജവംശത്തിന്റെ കഥ പറയുന്ന ഈ സിനിമയില്* വിജയ്*യിനൊപ്പം വിക്രം, വിശാല്*, തെലുങ്ക് താരം മഹേഷ് ബാബു എന്നിവരും അഭിനയിക്കും.

രാജരാജചോഴന്* എന്ന് പിന്നീട് പുകഴ്*പെറ്റ അരുള്**മൊഴിവര്*മന്* എന്ന രാജകുമാരനെ ചോളരാജ്യത്തിലേക്ക് തിരിച്ച് കൊണ്ടുവരാനും പട്ടാഭിഷേകം നടത്താനും വല്ലവരായന്* വണ്ടിയത്തേവന്* നടത്തുന്ന സാഹസിക പരിശ്രമങ്ങളാണ് നോവലിന്റെ ഇതിവൃത്തം. രാജരാജചോഴന്റെ ജീവിതകഥയാണ് ഇതെങ്കിലും വല്ലവരായന്* വണ്ടിയത്തേവനാണ് കഥയിലെ നായകന്*.

കല്**ക്കി എന്ന തമിഴ് വാരികയില്* മൂന്നരക്കൊല്ലം സീരിയലൈസ് ആയി പ്രസിദ്ധീകരിച്ച 2400 പേജുള്ള നോവലാണ് പൊന്നിയിന്* സെല്**വന്*. ഈ നോവല്* പ്രസിദ്ധീകരിച്ച സമയത്ത് കല്**ക്കി വാരിക കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു. കല്**ക്കി മാസികയുടെ ഉടമയായ കല്**ക്കി കൃഷ്ണമൂര്*ത്തിയാണ് പൊന്നിയന്* സെല്**വന്റെ രചയിതാവ് എന്ന കാര്യം കൌതുകകരമാണ്.

രാജരാജചോഴനായി വിക്രമാണ് അഭിനയിക്കുന്നത് എന്നറിയുന്നു. നൂറുകണക്കിന് കഥാപാത്രങ്ങളുള്ള ഈ നോവലിലെ ഏത് കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് വിശാലിനും മഹേഷ് ബാബുവിനും നറുക്ക് വീഴുന്നത് എന്നറിയില്ല. ജീവന്* തുടിക്കുന്ന ഒരുപിടി സ്ത്രീ കഥാപാത്രങ്ങളും നോവലിലുണ്ട്. വളരെ ശ്രദ്ധയോടെ സമീപിക്കേണ്ട ഇതിവൃത്തമാണ് ഇതെന്നതിനാല്* മണിരത്നം ഇപ്പോള്* കാസ്റ്റിംഗില്* ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്. ആരൊക്കെ, ഏതൊക്കെ കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് വരും നാളുകളില്* അറിയാം.

തമിഴകത്തെ പിടിച്ചുകുലുക്കിയ നോവലാണ് പൊന്നിയന്* സെല്**വന്* എന്നതിനാല്* വിജയ്*യിന് ലഭിച്ചിരിക്കുന്ന മഹാഭാഗ്യമാണ് ഇതിലെ നായക കഥാപാത്രം. ഇന്ത്യന്* സിനിമയ്ക്ക് ചിന്തിക്കാന്* കഴിയാത്തത്ര ബിഗ് ബജറ്റാണ് ഈ സിനിമയുടേത്. ഡി*എം*കെ കുടുംബത്തിന്റെ സിനിമാ നിര്*മാണ കമ്പനിയായ സണ്* പിക്ച്ചേഴ്സ് ഈ സിനിമ നിര്*മിക്കും എന്നായിരുന്നു ഇതുവരെയുള്ള വാര്*ത്തകള്*. എന്നാല്* റിലയന്*സിന്റെ ബിഗ് പിക്ച്ചേഴ്സ് ആയിരിക്കും ഈ സിനിമ നിര്*മ്മിക്കുന്നതെന്ന് അറിവായിട്ടുണ്ട്.

തമിഴ് സിനിമയില്* ഡി*എം*കെ കുടുംബം നടത്തുന്ന ഏകാധിപത്യ പ്രവണതയ്ക്കെതിരെ കഴിഞ്ഞ ദിവസം വിജയ് ആഞ്ഞടിച്ചിരുന്നു. ജയലളിതയുടെ എ*ഐ*എഡി*എം*കെ മുന്നണിയുമായി വിജയ് കൈകോര്*ത്തിരിക്കുകയാണെന്നും അഭ്യൂഹങ്ങളുണ്ട്. ഇന്ത്യയിലെ എക്കാലത്തെയും ബിഗ് ബജറ്റ് സിനിമയായ യന്തിരന്* നിര്*മിച്ചത് സണ്* പിക്ച്ചേഴ്സ് ആയിരുന്നു. പൊന്നിയിന്* സെല്**വന്റെ ബജറ്റ് യന്തിരനേക്കാളും കൂടുതലാണ്. ഡി*എം*കെ കുടുംബത്തിന് മാത്രമല്ല ബിഗ് ബജറ്റ് സിനിമയെടുക്കാന്* കഴിയുക എന്ന് തെളിയിക്കാനുള്ള ഒരവസരം കൂടിയാണ് വിജയ്*യിന് ലഭിച്ചിരിക്കുന്നത്.

വിമര്*ശകരുടെ വായ അടപ്പിക്കാന്* ഒരുങ്ങുന്ന വിജയ് ഇപ്പോള്* വെരി വെരി സീരിയസ് ആണ്!

keywords:Ilaya thlapathy,Vijay, vijay films,vijay fans,vijay in new film,Vijay in manirathnam's ilm,vijay in ponniyam selvam