ഒരു തലമുറയുടെയാകെ ആവേശമായി മാറിയ രതിനിര്*വേദത്തിലെ രതിച്ചേച്ചി പുതു തലമുറയ്ക്കും പ്രിയങ്കരി. എന്നാല്* ആവേശം അതിര് കടന്നാല്* അതും കുഴപ്പം- രതിനിര്*വേദത്തിന്റെ റിമേക്ക് ഒരുക്കുന്ന സംവിധായകന്* രാജീവ് കുമാറും നിര്*മാതാവ് സുരേഷ് കുമാറും അതിന്റെ തലവേദനയിലാണ്. മാവേലിക്കരയില്* ഷൂട്ടിംഗ് തുടങ്ങിയ ചിത്രത്തിന്റെ ലൊക്കേഷനില്* സൂപ്പര്*താര ചിത്രങ്ങളെ വെല്ലുന്ന ആള്*ക്കൂട്ടമാണ്. എല്ലാവര്*ക്കും കാണേണ്ടത് രതിച്ചേച്ചിയായി മാറിയ ശ്വേതാ മേനോനെ തന്നെ.

ലൊക്കേഷനില്* തിങ്ങിക്കൂടുന്ന ആള്*ക്കൂട്ടത്തെ നിയന്ത്രിയ്ക്കാന്* പൊലീസ് കാവല്* ഏര്*പ്പെടുത്തിയിരിക്കുകയാണ്. പോലീസുകാരുടെ കാവലിലാണ് ഇപ്പോള്* ഷൂട്ടിങ് നടക്കുന്നത്. തിരക്ക് ഇങ്ങനെ കൂടിവരുകയാണെങ്കില്* കൂടുതല്* പോലീസുകാരുടെ സേവനം ആവശ്യപ്പെടാനാണ് അണിയറ പ്രവര്*ത്തകരുടെ തീരുമാനം. ഫെബ്രുവരി പത്തിന് രതിനിര്*വേദത്തിന്റെ ലൊക്കേഷനില്* ശ്വേത എത്തിയപ്പോള്* മുതല്* വന്*തിരക്കാണ് അനുഭവപ്പെടുന്നത്.

ആളുകളുടെ ആകാംഷ സഹിക്കാനാവാതെ വന്നിരിക്കുകയാണെന്നും എല്ലാവര്*ക്കും അറിയേണ്ടത് രതിനിര്*വേദത്തിന്റെ ഷൂട്ടിംഗ് എന്നാണ്* തുടങ്ങുക എന്നാണെന്നും ശ്വേതാ മേനോന്* അടുത്തിടെ പറഞ്ഞിരുന്നു. ഈ ആവേശം കണ്ട്* ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ടിക്കറ്റ് വയ്ക്കെണ്ടിവരുമോയെന്നാണ് ചില സുഹൃത്തുക്കള്* തന്നോട് സംശയം പ്രകടിപ്പിച്ചതെന്നും നടി പറഞ്ഞിരുന്നു. അത് അക്ഷരാര്*ത്ഥത്തില്* ശരിയായിരിക്കുകയാണ്. അത്രയ്ക്ക് തിരക്കാണ് സെറ്റില്*.

മാവേലിക്കരക്കാര്* മാത്രമല്ല, സമീപപ്രദേശങ്ങളില്* നിന്നുള്ള സിനിമാപ്രേമികളും ഇവിടേക്ക് വരുന്നുണ്ട്.
ജയഭാരതി അനശ്വരമാക്കിയ രതിനിര്*വേദത്തിലെ രതിച്ചേച്ചിയെ മലയാളത്തിലെ ഇന്നത്തെ സെക്സി നായികയായ ശ്വേതാ അവതരപ്പിക്കുന്നു എന്ന് കേട്ടതുമുതല്* ആരാധകര്*ക്ക് ഇരിപ്പുറയ്ക്കുന്നില്ലായിരുന്നു. മലയാളത്തില്* നിലവില്* ഈ റോള്* ചെയ്യാന്* ശ്വേതാ മേനോനു മാത്രമേ പറ്റൂ എന്ന കാര്യത്തില്* ആര്*ക്കും രണ്ടഭിപ്രായമില്ല. അതുകൊണ്ടുതന്നെയാണ് ചിത്രത്തെക്കുറിച്ച് ഇത്ര ആകാംഷയും.

മാവേലിക്കര, കായംകുളം എന്നിവടങ്ങളിലായി ഇരുപത്തിയഞ്ച് ദിവസത്തെ ഒറ്റ ഷെഡ്യൂളില്* സിനിമ തീര്*ക്കാനാണ് നിര്*മാതാവ് സുരേഷ് കുമാര്* തീരുമാനിച്ചിരിയ്ക്കുന്നത്. ഫെബ്രുവരി 25നാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത് എന്നാണ് അറിയിച്ചിരുന്നതെങ്കിലും പ്രധാനതാരങ്ങളെ കിട്ടിയതോടെ ഷൂട്ടിംഗ് നേരത്തെ തുടങ്ങുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്* ഷൂട്ടിങ് തുടങ്ങാനിരുന്ന ചിത്രം വൈകിയത് ഈ പ്രധാന താരങ്ങള്*ക്ക് വേണ്ടിയുള്ള അന്വേഷണം കാരണമായിരുന്നു.

രതിനിര്*വേദം റീമേക്ക് ചെയ്യാന്* തീരുമാനിച്ചപ്പോള്* സംവിധായകന്* ടികെ രാജീവ് കുമാറിനെയും നിര്*മാതാവ് സുരേഷ് കുമാറിനെയും അലട്ടിയത് രതിചേച്ചിയെയും പപ്പുവിനെയും ആര് അവതരിപ്പിയ്ക്കുമെന്ന് ഓര്*ത്തായിരുന്നു. നീണ്ട അന്വേഷണങ്ങള്*ക്കൊടുവില്* ജയഭാരതി അനശ്വരമാക്കിയ രതിചേച്ചിയുടെ റോളില്* ശ്വേത മേനോനെ തീരുമാനിച്ചു. അത് പരക്കെ അംഗീകരിയ്ക്കപ്പെടുകയും ചെയ്തു. എന്നാല്* പപ്പുവിന് വേണ്ടിയുള്ള അന്വേഷണം പിന്നെയും നീണ്ടു. ആദ്യം നിശ്ചയിച്ച പുതുമുഖ നായകന്* ഇമേജ് ഭയം മൂലം പിന്*മാറിയത് ചിത്രത്തെ വീണ്ടും വൈകിപ്പിച്ചു. ഫാസിലിന്റെ പുതിയ കണ്ടെത്തലായ, ലിവിങ് ടുഗെദര്* എന്ന പുതിയ ചിത്രത്തിലെ ഉപനായകന്* ശ്രീജിത്തിലൂടെയാണ് പപ്പു വീണ്ടും പ്രേക്ഷകര്*ക്ക് മുന്നിലെത്തുക.

പതിനേഴുകാരനായിരുന്ന കൃഷ്ണചന്ദ്രന്* ഗംഭീരമായി അവതരിപ്പിച്ച കഥാപാത്രമാണ് പപ്പു. രതിച്ചേച്ചിയെ ഗാഢമായി പ്രണയിക്കുന്ന കഥാപാത്രം. രതിച്ചേച്ചിയോട് കാമം തോന്നുന്ന കഥാപാത്രം. പപ്പുവിനെ അവതരിപ്പിച്ചതോടെ അന്നത്തെ കൗമാരക്കാരുടെ ആവേശമായി കൃഷ്ണചന്ദ്രന്* മാറി. നിഷ്കളങ്കത സ്ഫുരിക്കുന്ന മുഖമുള്ള എന്നാല്* കൗമാര ക്കാരന്*റെ വികാരവിവശതകള്* അവതരിപ്പിക്കാന്* കഴിവുള്ള യുവതാരത്തെയാണ് അന്വേഷിച്ചിരുന്നത്. ഈ രണ്ടു സവിശേഷതകളും ചേര്*ന്ന ആളാണ്* ശ്രീജിത്ത്*.

പത്മരാജന്റെ നോവലായ രതിനിര്*വേദത്തിന്റെ കഥയില്* വലിയ മാറ്റങ്ങളൊന്നും വരുന്നില്ല, എന്നാല്* പുതിയൊരു പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഭരതന്റെ ഭാര്യയായിരുന്ന കെപിഎസി ലളിത രതിനിര്*വേദത്തിന്റെ രണ്ടാം പതിപ്പിലും അഭിനയിക്കുന്നുണ്ട്. അവര്* മാത്രമാണ് രണ്ട് സിനിമകളിലും ഉള്ള ഒരേയൊരു താരവും. മനോജ് പിള്ളയാണ് ഛായാഗ്രാഹകന്*. സംഗീതം എം ജയചന്ദ്രന്*.

ഭരതന്* സംവിധാനം ചെയ്ത, 1978ല്* പുറത്തിറങ്ങിയ 'രതിനിര്*വേദം' ഇന്നും പ്രേക്ഷകര്* ആവേശത്തോടെയാണ് കാണുന്നത്. അത് തന്നെയാണ് ഇപ്പോഴത്തെ ആവേശത്തിന് കാരണവും. എന്തായാലും ഈ ആവേശം കണ്ടിട്ട് സിനിമയ്ക്ക് സൂപ്പര്*താരങ്ങളുടെ ഇനീഷ്യല്* കളക്ഷന്* നേടാന്* കഴിയുമെന്നാണ് പ്രതീക്ഷ.