ലോകകപ്പ് സന്നാഹ മത്സരത്തില്* ഇന്ത്യ ബുധനാഴ്ച ന്യൂസിലന്റുമായി ഏറ്റുമുട്ടും. ബാറ്റിംഗ് ഇതിഹാസം സച്ചിന്* ടെണ്ടുല്*ക്കര്* കളിക്കുമെന്നതാണ് ഈ മത്സരത്തിന്റെ പ്രധാന പ്രത്യേകത.

കഴിഞ്ഞ ഫെബ്രവരിക്കുശേഷം ആദ്യമായാണ് സച്ചിന്* ഏകദിന മത്സരത്തിനായി ബുധനാഴ്ച പാഡ് കെട്ടുന്നത്. ഞായറാഴ്ച ബാംഗ്ലൂരില്* ഓസ്*ട്രേലിയ്*ക്കെതിരെ സെവാഗും ഗംഭീറുമാണ് ഇന്നിങ്*സ് ഓപ്പണ്* ചെയ്തത്. ന്യൂസിലാന്റിനെതിരായുള്ള മത്സരത്തില്* ഗംഭീറിനുപകരം സച്ചിനായിരിക്കും ഓപ്പണര്*.

ആദ്യസന്നാഹ മത്സരത്തിലെ ബാറ്റിംഗ് തകര്*ച്ച കാര്യമാക്കാനില്ലെന്ന് ഇന്ത്യന്* ക്യാപ്റ്റന്* ധോണി പറഞ്ഞു. ഓസ്*ട്രേലിയയ്*ക്കെതിരെ ഇന്ത്യയുടെമധ്യനിര പ്രതീക്ഷയ്*ക്കൊത്തുയര്*ന്നില്ലെന്നത് ശരിയാണ്. പക്ഷേ, വാലറ്റം അവസരത്തിനൊത്തുയര്*ന്നു. സ്​പിന്നര്*മാരും നല്ല ഫോമിലായിരുന്നു. നല്ല ടീമാണ് ഇന്ത്യയുടേത്. സംന്തുലിതമായ ടീമാണ് നമ്മുടേത്- ധോണി പറഞ്ഞു.