സൂര്യനില്* നടക്കുന്ന അതിശക്തമായ തീക്കാറ്റിനെ (സൌരവാതം) തുടര്*ന്ന് ഭൂമിയിലെ വാര്*ത്താവിനിമയ മാര്*ഗങ്ങള്* താറുമാറായേക്കുമെന്ന് ബ്രിട്ടീഷ്* ജിയോളജിക്കല്* സര്*വേ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഉപഗ്രഹങ്ങളുടേയും വാര്*ത്താ വിനിമയ സംവിധാനങ്ങളുടെയും പ്രവര്*ത്തനങ്ങളെ ബാധിക്കാനിടയുള്ള ശക്തമായ സൗരവാതമാണ് ഉണ്ടാകാന്* പോകുന്നത്. വെള്ളിയാഴ്ച രാത്രിയോടെ സൗരവാതം ഭൂമിയില്* അനുഭവപ്പെടുമെന്നാണ്* ശാസ്ത്രജ്ഞര്* മുന്നറിയിപ്പ് നല്*കിയിരിക്കുന്നത്.


തീക്കാറ്റിനാല്* സൂര്യനില്* വന്* പൊട്ടിത്തെറികള്* നടക്കുമെത്രെ. ഇതിനെ തുടര്*ന്ന് വിനാശകരമായ റേഡിയേഷനും ഊര്*ജ്ജകണങ്ങളും സൂര്യനില്* നിന്ന് ബഹിരാകാശത്തേക്ക് പ്രവഹിക്കും. സൂര്യനില്* നിന്ന് പ്രവഹിക്കുന്ന റേഡിയേഷനും ഊര്*ജ്ജകണങ്ങള്*ക്കും കാന്തികപ്രഭാവം ഉണ്ടാകും.

സൌരവാതത്തെ തുടര്*ന്ന് സൂര്യനില്* നിന്ന് പ്രവഹിക്കുന്ന ശക്തിയേറിയ പ്രോട്ടോണ്* കണങ്ങള്* ഭൂമിയുടെ കാന്തികമണ്ഡലത്തില്* സ്വാധീനം ചെലുത്തുമ്പോഴാണ് വൈദ്യുത വിതരണ സംവിധാനങ്ങളും ഫോണ്* ബന്ധങ്ങളും താറുമാറാകുക. പ്രോട്ടോണ്* കണങ്ങള്*ക്ക് ഊര്*ജ്ജം ഉള്ളതിനാല്* സിഗ്നലുകളെ ഇവ പ്രതികൂലമായി ബാധിക്കും. സിഗ്നലുകള്* ബാധിക്കപ്പെടുന്നതിനാല്* ജി*പി*എസ് സംവിധാനം, മൊബൈല്* കണക്ഷന്*, 3ജി നെറ്റ്*വര്*ക്ക്, ഇന്റര്*നെറ്റ് എന്നിവയിലൊക്കെ തടസമുണ്ടാകാം.

സാധാരണ ഗതിയില്* ഭൂമിയിലെത്തുന്ന പ്രോട്ടോണ്* കണങ്ങളില്* ഏറിയപങ്കിനും ഭൂമിയുടെ കാന്തികമണ്ഡലത്തെ മുറിച്ച് കടക്കാനുള്ള ശക്തിയില്ല. ഇവ ഭൂമിയുടെ വശങ്ങളിലൂടെ ദിശമാറി പ്രവഹിച്ചുപോവുകയും ചെയ്യുന്നു. എന്നാല്* തീക്കാരിനെ തുടര്*ന്നുണ്ടാകുന്ന ഊര്*ജം കൂടിയ പ്രോട്ടോണ്* കണങ്ങള്* കാന്തികമണ്ഡലത്തെ തുളച്ചു കടക്കും. അതാണ് വെള്ളിയാഴ്ച സംഭവിക്കാന്* പോകുന്നത്.

പ്രോട്ടോണ്* കണങ്ങള്* ഭൂമിയിലേക്ക് തുളച്ചുകയറുക ഭൂമിയുടെ കാന്തികധ്രുവങ്ങളോടു ചേര്*ന്ന്* ഫണല്* രൂപത്തിലുള്ള, കാന്തികബലരേഖകളില്ലാത്ത മേഖലയിലാണ്*. ഈ കണങ്ങള്* ഭൗമാന്തരീക്ഷത്തിലെ അന്തരീക്ഷ തന്മാത്രകളുമായി കൂട്ടിയിടിച്ച്* ധ്രുവദീപ്തി (ഔറോറ ബോറിയാലിസ്) എന്ന പ്രതിഭാസവും ഉണ്ടാകും. ദക്ഷിണദ്രുവ മേഖലയിലാണ്* ഈ പ്രകാശപ്രസരം കാണാന്* കഴിയുക.



Keywords:
solar flares, earth, sun, satelite,proton,aurora boriyalis,mobile connection,3 G network, internet