ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ സൂപ്പര്*താരങ്ങളുടെ വില അത്ര മോശമൊന്നുമല്ല. നടനും നിര്*മാതാവും സംവിധായകനുമായ ലാലിന് അക്കാര്യം നേരത്തെ അറിയാവുന്നതാണ്. ഇപ്പോഴത്* നന്നായി ബോധ്യപ്പെട്ടു. സൂപ്പര്*താരങ്ങള്* പുതുമുഖങ്ങള്*ക്ക് വഴിമാറണം എന്ന് മുറവിളി ഉയരുമ്പോഴും വിജയ ചിത്രം ഭൂരിഭാഗവും വരുന്നത് സൂപ്പറുകളുടെ ചിത്രങ്ങളില്* നിന്നാണ്. പടം അത്രയ്ക്ക് ഓടിയില്ലെങ്കില്* പോലും മോശമല്ലാത്ത ചാനല്* റൈറ്റ് കിട്ടും.

ലാല്* ഒടുവില്* നിര്*മിച്ചു സംവിധാനം ചെയ്ത ടൂര്*ണമെന്റിന്റെ കനത്ത പരാജയമാണ് ലാലിനെ വീണ്ടും മമ്മൂട്ടി ക്യാമ്പില്* എത്തിച്ചത്. വ്യത്യസ്തമായ പ്രമേയവും ട്രീറ്റ്മെന്റും ആയിരുന്നെങ്കിലും ടൂര്*ണമെന്റ് പരാജയപ്പെടാന്* കാരണം തിരക്കഥയിലെ പാളിച്ചകളായിരുന്നു. പോരാത്തതിന് അഭിനയിച്ചതെല്ലാം പുതുമുഖങ്ങളും.

അതിനാല്* ഇനി ഏറെ സമയമെടുത്ത് തിരക്കഥ പൂര്*ത്തിയാക്കിയതിന് ശേഷം മാത്രം മതി സംവിധാനം എന്ന് നിശ്ചയിച്ചിരിക്കുകയാണ് ലാല്*. നിര്*മാതാവെന്ന നിലയില്* ലാലിന്റെ പണപ്പെട്ടിയില്* കൂടുതല്* കാശ് വീണത്* മമ്മൂട്ടി ചിത്രങ്ങളിലൂടെയായിരുന്നു. ഹിറ്റ്ലര്*, ബ്ലാക്ക്, തൊമ്മനും മക്കളും, പോത്തന്**വാവ എന്നീ സിനിമകള്* മമ്മൂട്ടിയെ നായകനാക്കി ലാല്* നിര്*മ്മിച്ചിട്ടുണ്ട്.

ഇപ്പോള്* ആദ്യമായി മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ലാല്*. ഒരു കം*പ്ലീറ്റ് എന്*റര്*ടെയ്*നറാണ് ലാ*ലിന്റെ ലക്*ഷ്യം. അതിനായി കോമഡിത്രില്ലറിന്റെ രചനയിലാണ് ഇപ്പോള്* ലാല്*. 2012 വിഷുവിന് ചിത്രം പ്രദര്*ശനത്തിനെത്തിക്കാ*നാണ് ലാലിന്റെ തീരുമാനം. ലാല്* ക്രിയേഷന്*സ് തന്നെയാണ് നിര്*മ്മാണം.

സിദ്ദിഖുമായി പിരിഞ്ഞതിന് ശേഷം അഭിനയത്തിലും നിര്*മ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ലാല്* 'ടു ഹരിഹര്* നഗര്*' എന്ന മെഗാഹിറ്റിലൂടെയാണ് സംവിധാനരംഗത്ത് തിരിച്ചെത്തിയത്. ഇന്* ഗോസ്റ്റ് ഹൗസ് ഇന്* എന്ന ചിത്രത്തിലൂടെ വിജയം ആവര്*ത്തിക്കാനും ലാലിന് കഴിഞ്ഞു. എന്നാല്* ടൂര്*ണമെന്റ് അതൊക്കെ കളഞ്ഞു കുളിച്ചു. ചരിത്രത്തിലാദ്യമായി ഒരു ലാല്* ചിത്രം ഒരാഴ്ചയ്ക്ക് മുമ്പേ റിലീസ് കേന്ദ്രം വിടുക എന്ന നാണക്കേടും ഈ ചിത്രം മൂലം സംഭവിച്ചു. അതില്* നിന്നൊക്കെ കരകയറുകയാണ് പുതിയ ചിത്രത്തിലൂടെ ലക്*ഷ്യം.

Keywords:Mammootty,lal,sidiq,new film,lal with mammookka,director lal with mammootty,mammootty in director lal's film,first time lal direct a mammootty film,in harihar nagar,Hitler