വിദ്യാ ബാലനെതിരെ സില്*ക്ക് സ്മിതയുടെ മുന്* കാമുകനും നടനും സംവിധായകനുമായ വിനു ചക്രവര്*ത്തി രംഗത്ത്*. സില്*ക്ക് സ്മിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി മുന്*കാല നടി ഏക്ത കപൂര്* വിദ്യയെ നായികയാക്കി നിര്*മ്മിക്കുന്ന 'ഡേര്*ട്ടി പിക്ചര്*' എന്ന ചിത്രത്തിന്റെ പേരിലാണ് വിനുവിന്റെ എതിര്*പ്പ്.

സില്*ക്ക് സ്മിതയുടെ വേഷം ചെയ്യാന്* വിദ്യപോരെന്നു തുറന്നടിച്ചിരിക്കുകയാണ് വിനു ചക്രവര്*ത്തി. വിദ്യയുടേത് വിഷാദ മുഖമാണെന്നും സില്*ക്ക് സ്മിതയുടെ വലിയ തിളക്കമുള്ള കണ്ണുകള്* വിദ്യയ്ക്കില്ലെന്നും വിനു പറയുന്നു. ഈ വേഷത്തിലേയ്ക്ക് ഐശ്വര്യാ റായിയെയോ ദീപിക പദുകോണിനെയോ ആയിരുന്നു പരിഗണിക്കേണ്ടിയിരുന്നതെന്നും കക്ഷി നിര്*ദ്ദേശിക്കുന്നു.

ഇത് മാത്രമല്ല, ചിത്രത്തിനെതിരെ കോടതികയറാനും താന്* മടിക്കില്ലെന്നാണ് വിനു വ്യക്തമാക്കിയിരിക്കുന്നത്. വിജയലക്ഷ്മി എന്ന സ്മിത ശ്രദ്ധേയയായത് തന്റെ ചിത്രത്തിലെ സില്*ക്ക് എന്ന കഥാപാത്രത്തിലൂടെയാണെന്നും അതിനാല്*ത്തന്നെ ഈ പേര് വച്ച് എന്ത് ചെയ്യുന്നതിനും തന്റെ അനുമതി വേണമെന്നുമാണ് വിനു പറയുന്നത്. 1976- ല്* താന്* എഴുതിയ 'വണ്ടിച്ചക്രം' എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു സില്*ക്ക്. 1976- ല്* ഇത് സിനിമയായി. അതിനു ശേഷമാണ് സ്മിത 'സില്*ക്ക് സ്മിത'യായി പ്രശസ്തയായത് എന്നാണ് വിനുവിന്റെ വാദം


സില്*ക്ക്* സ്*മിതയുടെ വേഷം വിദ്യാബാലന്* കരിയറിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും. സില്*ക്കിന്റെ മാദകത്വവും സ്വഭാവ സവിശേഷതകളും നിരന്തരമായ പ്രയത്*നത്തിലൂടെ സ്*ക്രീനില്* കൊണ്ടുവരുകയാണ് വിദ്യയുടെ ലക്*ഷ്യം. ജീവിതത്തിലും സിനിമയിലും വിവാദമായ ജീവിതത്തിലൂടെ കടന്നുപോയ സ്*മിത വിദ്യയിലൂടെ പുനര്*ജ്ജനിക്കുമ്പോള്* അതെല്ലാ ഭാഷകളിലും ചര്*ച്ചാ വിഷയമാകുമെന്ന്* ഉറപ്പ്*.

സില്*ക്ക്* സ്*മിതയുടെ വേഷത്തിലേക്ക്* നിരവധി നായികമാരുടെ പേരുകള്* പരിഗണനയ്*ക്ക്* വന്നെങ്കിലും ഒടുവില്* വിദ്യയ്*ക്കാണ്* നറുക്ക്* വീണത്*. സില്*ക്ക്* സ്*മിതയുടെ സിനിമാ ജീവിതത്തേക്കാള്* അവരുടെ വ്യക്തി ജീവിതത്തിന്* പ്രാധാന്യം നല്*കുന്ന ചിത്രമായിരിക്കും ഇത്*. സ്*മിത ജീവിതത്തില്* നേരിട്ട പ്രശ്*നങ്ങളും ഒറ്റപ്പെടലും വഞ്ചിതയായതുമെല്ലാം ചിത്രം പറയും.

1996 ലാണ്* സില്*ക്ക്* സ്*മിത ചെന്നൈയിലെ ഫ്*ളാറ്റില്* ആത്മഹത്യ ചെയ്*തത്*. സ്*മിതയെ ആത്മഹത്യയിലേക്ക്* നയിച്ച കാരണങ്ങള്*ക്ക്* ഇന്നും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. സ്മിതയുടെ ജീവിതത്തിലേയ്ക്ക് കടന്നുവന്ന വ്യക്തിയെ തുഷാര്* കപൂര്* അവതരിപ്പിക്കും. വിനു ചക്രവര്*ത്തിയുടെ കഥാപാത്രവും ചിത്രത്തിലുണ്ടാവും. ഇതാവും ഇയാളെ ചിത്രവുമായി സഹകരിക്കാന്* പ്രേരിപ്പിച്ചത്. എന്നാല്* ഏക്ത അത് അംഗീകരിച്ചില്ല. ചിത്രമിറങ്ങിയ ശേഷം പരാതിയുമായി വിനു രംഗത്ത്* വരുമോയെന്ന് കാത്തിരുന്നു കാണാം. മാര്*ച്ചില്* ചിത്രീകരണം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. മിലന്* ലുത്*രിയ ആണ്* സംവിധാനം.