താരനിശയുടെ പേരില്* അമ്മയും ഫിലിം ചേംബറും തമ്മിലുള്ള ഉടക്ക് രൂക്ഷമാവുന്നു. 27, മാര്*ച്ച് രണ്ട് തീയതികളില്* അമ്മ കോഴിക്കോട്ടും ബാംഗ്ലൂരുമായി നടത്താനിരിക്കുന്ന താരനിശയുമായി ബന്ധപ്പെട്ടാണ് ഇരുസംഘടനകളും പിണങ്ങിയിരിക്കുന്നത്.

താരനിശയെ നേരിട്ട് എതിര്*ക്കുന്നതില്* നിന്നും പിന്*മാറിയെങ്കിലും പരിപാടിയുടെ ചാനല്* സംപ്രേക്ഷണത്തെയാണ് ചേംബര്* ഇപ്പോള്* എതിര്*ക്കുന്നത്. സൂര്യ ടിവിയുമായി സഹകരിച്ചാണ് സൂര്യ തേജസ്സോടെ അമ്മ എന്ന താരനിശ നടത്തുന്നത്. പരിപാടി ടിവിയില്* സംപ്രേക്ഷണം ചെയ്യുന്ന ദിനത്തില്* ഷൂട്ടിങ് നിര്*ത്തിവെച്ച് കരിദിനമാചരിയ്ക്കാന്* കഴിഞ്ഞ ദിവസം നടന്ന ഫിലിം ചേംബര്* തീരുമാനിച്ചു.

ചലച്ചിത്ര മേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ അമ്മ താരനിശപോലുള്ള പരിപാടികളുമായി മുന്നോട്ടുവന്നാല്* അത് പ്രേക്ഷകരെ തിയറ്ററുകളില്* നിന്നകറ്റുമെന്നാണ് ഫിലിം ചേംബറിന്റെ ആരോപണം. അതേ സമയം ചേംബറിന്റെ ആരോപണത്തിന് ചുട്ടമറുപടിയുമാണ് അമ്മ അധികൃതര്* നല്*കുന്നത്. കഴിഞ്ഞ ആറരവര്*ഷക്കാലമായി താരനിശപോലുള്ള പരിപാടികള്* സംഘടിപ്പിയ്ക്കാതിരുന്നിട്ടും എന്ത് പ്രയോജനമാണ് ഉണ്ടായതെന്ന് അവര്* ചോദിയ്ക്കുന്നു.

Keywords: Latest film news, bollywood, hollywood, tamil film news, malayalam film, actors, actress, superstars