മുലപ്പാലിന്റെ രുചി ഒന്നുകൂടി നുണയാന്* ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്* ലണ്ടനിലേക്ക് പറന്നോളൂ. ലണ്ടനിലെ കവെന്റ് ഗാര്*ഡനിലുള്ള ഐസ്ക്രീമിസ്റ്റ് റസ്റ്റോറന്റില്* വെള്ളിയാഴ്ച മുതല്* മുലപ്പാല്* ചേര്*ത്ത ഐസ്ക്രീം വിളമ്പുന്നു - ബേബി ഗാഗ എന്ന മുലപ്പാല്* ഐസ്ക്രീം!


നാവില്* മുലപ്പാലിന്റെ രുചി ഇറ്റിക്കാന്* ആളുകള്* ധാരാളമായി എത്തുമെന്ന് തന്നെയാണ് ഐസ്ക്രീമിസ്റ്റിന്റെ ഉടമ, മറ്റ് ഒ കോണര്* കരുതുന്നത്. എന്തായാലും, മുലപ്പാല്* നുണയാന്* എത്തുന്നവര്* പഴ്സ് എടുക്കാന്* മറക്കേണ്ട - ഒരു മുലപ്പാല്* ഐസ്ക്രീമിന് 14 പൌണ്ട് നല്*കേണ്ടി വരും!

അമ്മമാരുടെ ഓണ്*ലൈന്* ഫോറമായ ‘മം*സെറ്റില്*’ നല്*കിയ പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് മുലപ്പാല്* നല്*കുന്നതിന് സ്ത്രീകള്* എത്തിയത്. മൊത്തം 15 പേരാണ് പുതിയ സംരംഭത്തിനായി മുലപ്പാല്* നല്*കിയത്.

സ്വന്തം പാലില്* കുറച്ച് നല്*കിയാല്* സാമ്പത്തിക പ്രതിസന്ധിക്ക് ഒരു ചെറിയ ആശ്വാസവും ലഭിക്കുമെന്ന് മാത്രമല്ല, മുതിര്*ന്നവരെ മുലപ്പാലിന്റെ മഹിമ പഠിപ്പിക്കുകയും ചെയ്യാം എന്നുള്ളതാണ് മുലപ്പാല്* നല്*കിയവരുടെ മനസ്സില്*. മുലപ്പാലിന്റെ രുചി ഒന്നു കൂടി മനസ്സിലാക്കുന്ന മുതിര്*ന്നവര്* തങ്ങളുടെ കുട്ടികള്*ക്ക് അത് ല്*കുന്നതിനെ കുറിച്ച് തീര്*ച്ചയായും ചിന്തിക്കുമെന്നാണ് ഇവരില്* ചിലര്* പ്രതികരിച്ചത്.


Keywords:
Baby Gaga, breast milk Ice cream,mamset,icecreammist restorent