മീരാ ജാസ്മിന്* വീണ്ടും സിനിമാ ലോകത്ത് നോട്ടപ്പുള്ളിയാകുന്നു. മാതൃ സംഘടനയായ അമ്മയോടുള്ള അവഗണ തുടരുന്ന മീര അമ്മയുടെ താരനിശയില്* നിന്നും ബോധപൂര്*വം വിട്ടു നില്*ക്കുകയാണ്. ഇതേ തുടര്*ന്ന് മീരയ്ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്ന് സംഘടനയ്ക്കുള്ളില്* ആവശ്യം ഉയര്*ന്നു കഴിഞ്ഞു.

മാര്*ച്ച് രണ്ടിന് കോഴിക്കോട്* കോര്*പറേഷന്* സ്*റ്റേഡിയത്തില്* നടക്കുന്ന അമ്മയുടെ ഷോയ്ക്ക് മീരാ ജാസ്മിന്* ഉണ്ടാകില്ല. മറ്റു നായികമാരെല്ലാം കഴിഞ്ഞ ദിവസങ്ങളില്* കൊച്ചിയില്* ഷോയ്ക്കുള്ള പരിശീലനത്തിലായിരുന്നു. മലയാള സിനിമയിലെ പ്രമുഖതാരങ്ങളെല്ലാം അണിനിരക്കുന്ന താരനിശയില്* മീരാ ജാസ്മിന്റെയും നയന്*താരയുടെയും അസാന്നിധ്യമാണ് ശ്രദ്ധേയമാകുന്നത്. പ്രഭുദേവയുമായുള്ള പ്രണയത്തോടെ ഒതുങ്ങിക്കൂടിയ നയന്*താരയുടെ അഭാവം ആരും കാര്യമാക്കുന്നില്ല. നേരത്തെ അമ്മ ഒരുക്കിയ ട്വന്റി20യിലെ ഗാനരംഗത്തില്* നയന്*സ് പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

എന്നാല്* മീരയുടെ കാര്യം അങ്ങനെയല്ല. മലയാളത്തിലെ എല്ലാ താരങ്ങളും അണിനിരന്ന ട്വന്റി20യുമായി സഹകരിയ്ക്കാഞ്ഞതിനെ തുടര്*ന്ന് മലയാളത്തില്* മുമ്പ് അപ്രഖ്യാപിത വിലക്കു നേരിട്ട നടിയാണ് മീര. ഇതേ തുടര്*ന്ന് മീരയ്ക്ക് മലയാള സിനിമയില്* ഒട്ടേറെ അവസരങ്ങള്* നഷ്ടപ്പെട്ടിരുന്നു.

അമ്മയില്* അംഗമാണെങ്കിലും സംഘടനയുടെ യോഗങ്ങളിലൊന്നും മീര പങ്കെടുക്കാറില്ല. അമ്മയോട് സഹകരിക്കാന്* കൂട്ടാക്കാത്തതിന്റെ പേരിലാണ് പ്രമുഖ താരങ്ങളുടെ ചിത്രങ്ങളില്* മീരയെ കാണാത്തതും.

സമീപകാലത്തായി മീരയെക്കുറിച്ച് നിരവധി പരാതികള്* ഉയര്*ന്നിരുന്നു. സെറ്റില്* നിന്നും മുങ്ങുക, വാക്കു പാലിക്കാതിരിക്കുക, ജോലിയില്* ശ്രദ്ധയില്ലായ്*മ തുടങ്ങി പലവിധ ദോഷങ്ങള്*. മീരയെ വെച്ച്* കല്*ക്കട്ടാ ന്യൂസ്* എടുത്ത ബ്ലെസ്സിയും ഇന്നത്തെ ചിന്താവിഷയമെടുത്ത സത്യന്* അന്തിക്കാടുമെല്ലാം ഇതിന്റെ ഫലം അനുഭവിച്ചവരാണ്*.

ഷൂട്ടിങ് ലൊക്കേഷനുകളില്* പതിവായി വൈകിയെത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്* ഫിലിം പ്രൊഡ്യൂസേഴ്*സ് അസോസിയേഷന്* മീരയ്ക്ക് കഴിഞ്ഞ വര്*ഷം വിലക്ക് ഏര്*പ്പെടുത്തിയിരുന്നു. മീരയെ തന്നെ അഭിനയിപ്പിക്കണമെന്ന് നിര്*ബന്ധമുള്ള നിര്*മാതാക്കള്*ക്ക് ചില നിബന്ധനകളോടെ സംഘടന ഇക്കാര്യത്തില്* ഇളവു നല്*കുകയും ചെയ്തു. നടി കൃത്യസമയത്ത് തന്നെ സെറ്റില്* എത്തുന്നുണ്ടോയെന്ന് നിരീക്ഷിയ്ക്കാന്* അസോസിയേഷന്* പ്രതിനിധിയെ സ്ഥിരമായി ഷൂട്ടിങ് സ്ഥലത്ത് നിയോഗിക്കണമെന്നതായിരുന്നു ആ നിര്*ദ്ദേശം.

സിനിമയിയില്* എത്തി ഏതാനും വര്*ഷങ്ങള്* മീരാജാസ്*മിന്* തന്റെ ഉത്തരവാദിത്വത്തെക്കുറിച്ച്* തികച്ചും ബോധവതിയും അര്*പ്പണമനോഭാവമുള്ളയാളുമൊക്കെ ആയിരുന്നു എന്നാണ് സിനിമാ പ്രവര്*ത്തകര്* പറയുന്നത്. പക്ഷേ ഇടയ്*ക്കെപ്പോഴോ അതൊക്കെ കൈമോശം വന്നു. മീരയുടെ കാമുക സ്ഥാനത്തേക്ക്* മാന്*ഡലിന്* വിദഗ്*ദന്* രാജേഷിന്റെ കടന്ന്* വരവോടെയാണ്* ഈ മാറ്റങ്ങളൊക്കെ സംഭവിച്ചതെന്നാണ് ഇവര്* ചൂണ്ടിക്കാടുന്നത്.

സംഘടനയുമായി സഹകരിക്കാത്ത മീരയുടെ പ്രശ്നങ്ങളില്* ഇപ്പോള്* അമ്മയും ഇടപെടാറില്ല. 'അമ്മ' ഫെബ്രുവരി 27 ന് ബാംഗ്ലൂര്* പാലസ് ഗ്രൗണ്ടില്* നടത്താനിരുന്ന താരനിശ സുരക്ഷാ കാരണങ്ങളാല്* മുടങ്ങിയിരുന്നു. അതിനാല്* കോഴിക്കോട്ട് ബുധനാഴ്ച നടക്കുന്ന ഷോ വിജയകരമാക്കുകയാണ് ലക്ഷ്യം.