വിനീത് ശ്രീനിവാസന്* തിരക്കിലാണ്. തന്*റെ അടുത്ത സംവിധാന സംരംഭത്തിനുള്ള തിരക്കഥാ രചനയിലാണ് വിനീത്. ഒരു പ്രണയകഥയാണ് പുതിയ ചിത്രത്തിനായി വിനീത് പ്രമേയമാക്കുന്നത്. പുതുമുഖങ്ങള്* തന്നെയായിരിക്കും ഈ സിനിമയിലെ പ്രധാന താരങ്ങളെന്നാണ് സൂചന.

തലശ്ശേരിയിലെ കുടുംബവീട്ടിലിരുന്നാണ് വിനീത് തിരക്കഥയെഴുതുന്നത്. സംഗീത സംവിധായകന്* ഷാന്* വിനീതിനൊപ്പമുണ്ട്. തിരക്കഥാ രചന പൂര്*ത്തിയാക്കുന്നതിനൊപ്പം ചിത്രത്തിലെ ഗാനങ്ങളും ട്യൂണ്* ചെയ്യുകയാണ്. വ്യത്യസ്തമായ ഒരു പ്രണയകഥ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വിനീത് എന്നാണ് റിപ്പോര്*ട്ടുകള്*. ജൂലൈയില്* ചിത്രീകരണം ആരംഭിക്കുന്ന സിനിമ ക്രിസ്മസിന് പ്രദര്*ശനത്തിനെത്തിക്കും.

കഴിഞ്ഞ വര്*ഷം മലര്*വാടി ആര്*ട്സ് ക്ലബ് എന്ന ഹിറ്റ് ചിത്രം നല്*കിയ വിനീത് ആ ട്രാക്കില്* നിന്ന് മാറിയുള്ള ഒരു സിനിമയാണ് തന്*റെ രണ്ടാം ചിത്രമായി ഒരുക്കുന്നത്. പുതുമുഖങ്ങളെ കൂടാതെ മലയാളത്തിലെ പ്രധാന അഭിനേതാക്കളും ഈ ചിത്രത്തില്* അണിനിരക്കും. എന്നാല്* വിനീത് ശ്രീനിവാസന്* ഈ സിനിമയില്* അഭിനയിക്കില്ല.

ഈ വര്*ഷം വിനീത് അഭിനയിച്ച ട്രാഫിക് എന്ന സിനിമ ട്രെന്*ഡ് സെറ്ററായി മാറിയിരുന്നു. ഇനി പുതിയ ചിത്രം സംവിധാനം ചെയ്തതിന് ശേഷമേ അഭിനയത്തില്* കൈവയ്ക്കൂ എന്ന നിലപാടിലാണ് വിനീത്.