ആദ്യം വിറപ്പിച്ചു. പിന്നെ വിറച്ചു. ഒടുവില്* ജയിച്ചു- ഇതായിരുന്നു അയര്*ലാന്റിനെതിരെയുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്* ഇന്ത്യയുടെ അവസ്ഥ. കരുത്തരായ ഇന്ത്യയോട് അവസാനവട്ടം വരെ പൊരുതിയാണ് ഐറിഷ് പോരാളികള്* കീഴടങ്ങിയത്. ഇംഗ്ലണ്ടിനെ അട്ടിമറിച്ചത് കേവലഭാഗ്യം മാത്രമായിരുന്നില്ല എന്ന് തെളിയിക്കുന്നതായിരുന്നു അയര്*ലാന്റിന്റെ പോരാട്ടം.


താരതമ്യേന ദുര്*ബലരായ അയര്*ലാന്റ് കുറിച്ച 207 റണ്*സിന്റെ വിജയലക്*ഷ്യം 45.6 ഓവറില്* ഇന്ത്യ മറികടന്നു. അഞ്ച് വിക്കറ്റുകളും 50 റണ്*സും എടുത്ത് ഇന്ത്യന്* വിജയത്തിന് ചുക്കാന്* പിടിച്ച യുവരാജ് ആണ് മാന്* ഓഫ് ദ മാച്ച്.

ടോസ് നേടിയ ഇന്ത്യന്* നായകന്* ധോണി ഫീല്*ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 10 ഓവറില്* 31 റണ്*സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്* സ്വന്തമാക്കിയ യുവരാജ് സിംഗിന്റെ മികവില്* ഇന്ത്യ അയര്*ലാന്റിനെ കുറഞ്ഞ സ്കോറിന് പുറത്താക്കുകയായിരുന്നു. 47.5 ഓവറില്* 207 റണ്*സിനാണ് അയര്*ലാന്റ് പുറത്തായത്.

ആദ്യ ഓവറില്* തന്നെ അയര്*ലാന്റിന്റെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് സഹീര്* നായകന്* ധോണിയുടെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചു. സഹീര്* എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തില്* അയര്*ലാന്റ് ഓപ്പണര്* സ്റ്റിര്*ലിംഗ് ബൌള്*ഡ് ആകുകയായിരുന്നു.

തന്റെ രണ്ടാമത്തെ ഓവറില്* ഒരു വിക്കറ്റ് കൂടി വീഴ്ത്തി സഹീര്* ഖാന്* ഇന്ത്യക്ക് മുന്**തൂക്കം നല്*കി. നാല് റണ്*സെടുത്തിരുന്ന ജോയ്സിനെ സഹീര്* ധോണിയുടെ കയ്യിലെത്തിക്കുകയായിരുന്നു. പക്ഷേ മൂന്നാം വിക്കറ്റില്* പോര്*ടെര്*ഫീല്*ഡും നില്* ഒബ്രയാനും ചേര്*ന്ന് അയര്**ലാന്റിന് വന്**തകര്*ച്ചയില്* നിന്ന് കരകയറ്റി. 122 റണ്*സിന്റെ കൂട്ടുകെട്ട് പടുത്തുയര്*ത്തിയാണ് ഇവര്* പിരിഞ്ഞത്. 26.5 ഓവറില്* നീല്* ഒബ്രയന്* റണ്* ഔട്ട് ആകുകയായിരുന്നു. പുറത്താകുമ്പോള്* 78 പന്തുകളില്* നിന്ന് 46 റണ്*സായിരുന്നു ഒബ്രയാന്റെ സമ്പാദ്യം. 104 പന്തുകളില്* നിന്ന് 75 റണ്*സ് എടുത്ത പോര്*ടെര്*ഫീല്*ഡ് മുപ്പത്തിയേഴാം ഓവറിലാണ് പുറത്തായത്. യുവരാജിന്റെ പന്തില്* ഹര്*ഭജന് ക്യാച്ച് നല്*കുകയായിരുന്നു.

ലോകകപ്പില്* ഏറ്റവും വേഗത്തില്* സെഞ്ച്വറി കുറിച്ച് താരമായ കെവിന്* ഒബ്രയാന് തിളങ്ങാനായില്ല. ഒമ്പത് റണ്*സെടുത്ത ഒബ്രയനെ യുവരാജ് സ്വന്തം പന്തില്* പിടിച്ചുപുറത്താക്കുകയായിരുന്നു. 24 റണ്*സ് എറ്റുത്ത കുസാക്കിനെയും അഞ്ച് റണ്*സ് എടുത്ത മൂണെയും യുവരാജ് വിക്കറ്റിന് മുന്നില്* കുരുക്കി. വൈറ്റിന്റെ വിക്കറ്റും സ്വന്തമാക്കിയത് യുവരാജാണ്.

സഹീര്*ഖാന്* മൂന്ന് വിക്കറ്റുകള്* സ്വന്തമാക്കിയപ്പോള്* ഹര്*ഭജന് വിക്കറ്റൊന്നും നേടാനായില്ല. മുനാഫ് പട്ടേല്* ഒരു വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്*ച്ചയോടെയായിരുന്നു. രണ്ടാം ഓവറിലെ ആദ്യ പന്തില്* ഇന്ത്യക്ക് സെവാഗിനെയാണ് ആദ്യം നഷ്ടമായത്. അഞ്ച് റണ്*സ് എടുത്തിരുന്ന സെവാഗിനെ ജോണ്*സ്റ്റണ്* സ്വന്തം പന്തില്* പിടിച്ചുപുറത്താക്കുകയായിരുന്നു. 5.2 ഓവറില്* ഗംഭീറിനെയും ഇന്ത്യക്ക് നഷ്ടമായി. 11 റണ്*സെടുത്തിരുന്ന ഗംഭീര്* ജോണ്*സ്റ്റണിന്റെ പന്തില്* കുസാക്കിന് പിടികൊടുക്കുകയായിരുന്നു. മുപ്പത്തിയെട്ട് റണ്*സെടുത്ത സച്ചിന്* ടെണ്ടുല്*ക്കറെ 20.1 ഓവറില്* ഡോക്റെല്* വിക്കറ്റിനു മുന്നില്* കുരുക്കുകയായിരുന്നു. ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടമായി. 34 റണ്*സെടുത്ത കോഹ്*ലി ഇരുപത്തിനാലാം ഓവറില്* റണ്* ഔട്ട് ആയി.

പിന്നീട് യുവരാജ് -ധോണി കൂട്ടുകെട്ട് കൂടുതല്* തകര്*ച്ചയില്ലാതെ ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. പക്ഷേ അച്ചടക്കമുള്ള ബൌളിംഗും ഫീല്*ഡിംഗും കാഴ്ചവച്ച ഐറിഷ് പടയാ*ളികള്* ഇന്ത്യയെ സമ്മര്*ദ്ദത്തിലാഴ്ത്തി. 41.1 ഓവറില്* ധോണിയെ ഡോക്റെല്* വിക്കറ്റിനു മുന്നില്* കുരുക്കി. പുറത്താകുമ്പോള്* ധോണിയുടെ സമ്പാദ്യം 34 റണ്*സും ഇന്ത്യയുടെ മൊത്തം സ്കോര്* 167ഉം ആയിരുന്നു.

പിന്നീട് യുവരാജിന് കൂട്ടായി പത്താനെത്തി. കാണികള്*ക്ക് വിരുന്നൊരുക്കി വെടിക്കെട്ട് പ്രകടനമായിരുന്ന് പത്താന്* വന്നയുടനെ നടത്തിയത്. എതിരിട്ട രണ്ടാം പന്ത് പത്താന്* അതിര്*ത്തി കടത്തി. തൊട്ടടുത്ത പന്ത് നിലംതൊടാതെയാണ് അതിര്*ത്തി കടന്നത്. ഡോക്*റെല്* എറിഞ്ഞ ഓവറിലെ അവസാന പന്തും പത്താന്* സിക്*സറിന് പറത്തി. മൊത്തം മൂന്ന് സിക്സറുകളും രണ്ട് ബൌണ്ടറിയും ഉള്*പ്പടെ 24 പന്തുകളില്* നിന്ന്, പുറത്താകാതെ പത്താന്* 30 റണ്*സ് നേടി.

ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച യുവരാജ് സിംഗ് 75 പന്തുകളില്* നിന്നാണ് 50 റണ്*സ് എടുത്തത്.