നിങ്ങള്* ഉപയോഗിക്കുന്നത് ആന്**ഡ്രോയിഡ് ഫോണോ ആപ്പിള്* ഫോണോ ആണെങ്കില്* ബ്ലാക്ക്*ബെറിക്കാരെ കണ്ട് അസൂയപ്പെടേണ്ട. ബ്ലാക്ക്*ബെറി ഫോണിലെ സൌകര്യങ്ങളിലൊന്നായ ബ്ലാക്ക്*ബെറി മെസ്സെഞ്ചര്* (ബി*ബി*എം) ഇനിമുതല്* ഗൂഗിളിന്റെ ആന്**ഡ്രോയിഡ്, ആപ്പിളിന്റെ ഐ*ഒ*എസ് തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്* ഉപയോഗിക്കുന്ന ഫോണുകളില്* പ്രവര്*ത്തിപ്പിക്കാം. ബ്ലാക്ക്*ബെറി മെസ്സെഞ്ചര്* ആരാധകര്*ക്ക് ഏറെ ഇഷ്*ടപ്പെട്ടേക്കാവുന്ന ഈ വാര്*ത്ത റിപ്പോര്*ട്ട് ചെയ്തിരിക്കുന്നത് ടെക്ക്*നോളജി ബ്ലോഗായ ബോയ് ജീനിയസ് റിപ്പോര്*ട്ടാണ്.


മൊബൈല്* വിപണിയിലെ ഏറ്റവും ജനപ്രീതിയാര്*ജ്ജിച്ച മൂന്ന് പ്ലാറ്റ്*ഫോമുകളിലും ബി*ബി*എം പ്രവര്*ത്തിപ്പിക്കാനുള്ള പ്രാരംഭ ചര്*ച്ചകള്* ഗൂഗിളും ആപ്പിളുമായി ബ്ലാക്ക്*ബെറി നിര്*മാതാക്കളായ റിസെര്*ച്ച് ഇന്* മോഷന്* ആരംഭിച്ചുകഴിഞ്ഞു എന്നാണ് ബ്ലോഗ് പറയുന്നത്. എപ്പോഴാണ് ഈ സൌകര്യം ലഭ്യമായിത്തുടങ്ങുക എന്നും ബിബി*എം ഉപയോഗിക്കുന്നവര്* എത്ര നിരക്ക് നല്**കേണ്ടി വരുമെന്നും ഇതുവരെ അറിവായിട്ടില്ലെന്നും ബ്ലോഗ് പറയുന്നു. ബ്ലാക്ക്*ബെറിയില്* ബ്ലാക്ക്*ബെറി മെസ്സെഞ്ചര്* ഉപയോഗിക്കുന്ന സമ്പൂര്*ണാനുഭവം എന്തായാലും ആന്**ഡ്രോയിഡ് - ആപ്പിള്* പ്ലാറ്റ്*ഫോമുകളില്* ഉണ്ടാകില്ലെന്ന മുന്നറിയിപ്പും ബ്ലോഗ് തരുന്നു.

വിശ്വസനീയമായ കേന്ദ്രങ്ങളില്* നിന്നാണ് ഞങ്ങള്*ക്ക് ഈ സ്കൂപ്പ് ലഭിച്ചത്. ആളുകള്* ഏറെ ഇഷ്*ടപ്പെടുന്ന ആന്**ഡ്രോയിഡിലും ആപ്പിളിലും മൊബൈല്* വിപണിയില്* ഏറ്റവും ജനപ്രീതിയുള്ള മെസ്സെഞ്ചറായ ബി*ബി*എം വരാന്* പോകുന്ന വാര്*ത്ത ആദ്യം ഞങ്ങളും വിശ്വസിച്ചില്ല. എന്നാല്* സംഗതി സത്യമാണ്. പക്ഷേ, ബ്ലാക്ക്*ബെറി മെസ്സെഞ്ചറിന്റെ മുഴുവന്* സൌകര്യങ്ങളും ആന്**ഡ്രോയിഡിലും ആപ്പിളിലും ലഭിക്കുന്ന മെസ്സെഞ്ചറിന് ഉണ്ടായിരിക്കുകയില്ല. എന്തായാലും, ബ്ലാക്ക്*ബെറി മെസ്സെഞ്ചര്* ഉപയോഗിക്കുന്ന ഏത് സ്മാര്*ട്ട്*ഫോണിലേക്കും ആന്**ഡ്രോയിഡ് - ആപ്പിള്* ഫോണുകള്* ഉപയോഗിക്കുന്നവര്*ക്ക് സന്ദേശമയയ്ക്കാം. എന്നാല്* ഫോട്ടോകള്*, ലൊക്കേഷന്*, വീഡിയോ എന്നിവ പങ്കുവയ്ക്കാന്* പറ്റില്ലെന്ന് മാത്രം - ബ്ലോഗ് പറയുന്നു.

ബ്ലാക്ക്*ബെറിയെ ഇത്രയധികം ജനപ്രിയമാക്കാന്* കാരണമായ ബ്ലാക്ക്*ബെറി മെസ്സെഞ്ചര്* സംവിധാനം ഗൂഗിളുമായും ആപ്പിളുമായുമ്പങ്കുവയ്ക്കുന്നത് ബ്ലാക്ക്*ബെറിക്ക് ക്ഷീണം ഉണ്ടാക്കും എന്നാണ് സാങ്കേതിക വിദഗ്ധരില്* പലരും കരുതുന്നത്. എന്നാല്* കൂടുതല്* പ്ലാറ്റ്*ഫോമുകളുമായി ആപ്ലിക്കേഷന്* പങ്കുവയ്ക്കുന്നതിലൂടെ വളരുക എന്ന തന്ത്രമാണ് ബ്ലാക്ക്*ബെറി ഉന്നം*വയ്ക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം


Keywords
: BBM will run on Android and iOS,google, apple, blackberry, blog, video, location, photos,boy genius, BBM,android phone, blackberry phone, apple phone