താരസംഘടനയായ അമ്മ തനിക്കെതിരേ ഫയല്*ചെയ്ത കേസ് പിന്*വലിച്ചാല്* മോഹന്*ലാലിനെതിരേ താന്* ഫയല്* ചെയ്ത ക്രിമിനല്* കേസ് പിന്*വലിക്കുന്ന കാര്യത്തില്* വിരോധമില്ലെന്ന് സുകുമാര്* അഴീക്കോട്. ജസ്റ്റിസ് കെടി തോമസ് പറഞ്ഞാലെ ഇക്കാര്യത്തില്* തീരുമാനമെടുക്കൂവെന്നും അദ്ദേഹം വാര്*ത്താ സമ്മേളനത്തില്* പറഞ്ഞു.

അമ്മ കേസുമായി മുന്നോട്ടുപോകുന്നതിനാലാണു നിയമവിദഗ്ധരുടെ ഉപദേശപ്രകാരം മോഹന്*ലാലിനെതിരേ ക്രിമിനല്* കേസ് ഫയല്* ചെയ്തത്. തനിക്കു മതിഭ്രമമാണെന്ന മോഹന്*ലാലിന്റെ ആക്ഷേപത്തിനു കോടതിയില്*നിന്നു ജയില്*ശിക്ഷ അനുഭവിക്കേണ്ടിവരും.

അമ്മയുടെ കേസിനേക്കാള്* 50 മടങ്ങ് ശക്തിയുള്ളതാണ് തന്റെ കേസ്. അമ്മ തനിയ്*ക്കെതിരെ കൊടുത്ത കേസ് ഫയലില്* സ്വീകരിച്ചിട്ടില്ല. എന്നാല്*, കലാകാരന്മാരെ ദ്രോഹിക്കാന്* താത്പര്യമില്ല. ഒത്തുതീര്*പ്പുണ്ടാക്കാന്* ആരും മുതിര്*ന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, അമ്മയുടെ ഭാരവാഹികള്*ക്കെതിരേ മോശമായ പരാമര്*ശം നടത്തിയതിനാണ് അഴീക്കോടിനെതിരേ കേസ് നല്കിയതെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. അതിനു തെളിവായി ഓഡിയോ, വീഡിയോ കാസറ്റ് തങ്ങളുടെ പക്കലുണ്ട്. വഴക്കും കേസുമായി നടക്കാന്* ആര്*ക്കാണു താത്പര്യം. കേസ് പിന്*വലിക്കല്* അടക്കമുള്ള ഒത്തുതീര്*പ്പ് സംബന്ധിച്ച് അമ്മയുടെ യോഗത്തില്* ചര്*ച്ച ചെയ്തശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് ഇന്നസെന്റ് വ്യക്തമാക്കി.

Keywords: Latest film star news, actors news, actress news, actors stills, actress stills