പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിച്ച ‘സിറ്റി ഓഫ് ഗോഡ്’ ഏറെ പ്രതീക്ഷകള്* നല്*കുന്ന ചിത്രമാണ്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ഈ സിനിമ കഴിഞ്ഞ ദിവസം സെന്*സര്* ചെയ്തു. പക്ഷേ, ചില സാമ്പത്തിക കുരുക്കുകളില്* പെട്ടതുകാരണം ചിത്രം റിലീസ് ചെയ്യാന്* കഴിഞ്ഞിട്ടില്ല. സിനിമ ഉടന്* തന്നെ റിലീസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാര്*ച്ച് ഒമ്പത്, 11 എന്നിങ്ങനെ റിലീസ് ഡേറ്റ് മാറുകയും പിന്നീട് വ്യക്തമായ ഒരു തീയതി അറിയിക്കാന്* സിറ്റി ഓഫ് ഗോഡിന്*റെ നിര്*മ്മാതാക്കള്*ക്ക് സാധിക്കാതെ പോകുകയും ചെയ്തു. ട്രെയിലറും ഗാനങ്ങളും പ്രേക്ഷകരില്* ഏറെ ആകാംക്ഷ ഉയര്*ത്തിയിരിക്കുന്ന അവസ്ഥയില്* റിലീസ് ഡേറ്റ് അനിശ്ചിതത്വത്തിലായിരിക്കുന്നത് സിനിമയ്ക്ക് ദോഷം ചെയ്യും. റീമ കല്ലിങ്കലിനെ വളരെ ഹോട്ടായി അവതരിപ്പിക്കുന്ന ഗാനരംഗം ഇതിനകം തന്നെ ചര്*ച്ചാവിഷയമായിക്കഴിഞ്ഞു.

എന്നാല്* സിറ്റി ഓഫ് ഗോഡ് റിലീസ് നീണ്ടാല്*, വലിയൊരു അപകടം ആ സിനിമയെ കാത്തിരിക്കുന്നുണ്ട്. അടുത്തയാഴ്ച(മാര്*ച്ച് 18) മോഹന്*ലാലിന്*റെ ബിഗ് ബജറ്റ് ചിത്രം ക്രിസ്ത്യന്* ബ്രദേഴ്സ് പ്രദര്*ശനത്തിനെത്തുകയാണ്. ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തില്* ശരത്കുമാര്*, സുരേഷ്ഗോപി, ദിലീപ് തുടങ്ങിയ സൂപ്പര്*സ്റ്റാറുകളും അണിനിരക്കുന്നുണ്ട്. മുന്നൂറോളം തിയേറ്ററുകളിലാണ് ക്രിസ്ത്യന്* ബ്രദേഴ്സ് എത്തുന്നത്. അതുകൊണ്ടുതന്നെ അടുത്തയാഴ്ച മുതല്* കേരളം ക്രിസ്ത്യന്* ബ്രദേഴ്സ് തരംഗത്തിലായിരിക്കും.

ഇതിനിടയില്* സിറ്റി ഓഫ് ഗോഡ് റിലീസ് ചെയ്യുന്നത് ആത്മഹത്യാപരമായ നടപടിയായിരിക്കുമെന്നാണ് സിനിമാ വിദഗ്ധരുടെ അഭിപ്രായം. പൃഥ്വിരാജിന് ഒരു വിജയം ഏറ്റവും അനിവാര്യമായിരിക്കുന്ന ഈ സമയത്ത്, അദ്ദേഹത്തിന്*റെ ഏറെ പ്രതീക്ഷയുള്ള ഒരു സിനിമയെ ക്രിസ്ത്യന്* ബ്രദേഴ്സിനെപ്പോലെ ഒരു ബ്രഹ്മാണ്ഡചിത്രത്തിന് മുന്നിലേക്ക് എറിഞ്ഞുകൊടുക്കുന്നത് ബുദ്ധിയാവില്ല. നിര്*മ്മാതാക്കള്* ശരിയായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കാം.