മലയാള സിനിമാതരങ്ങളുടെ സംഘടനയായ അമ്മ ഏറെ കൊട്ടിഘോഷിച്ച് നടത്തിയ താരനിശയുടെ ബാംഗ്ലൂരിലെ മെഗാ ഷോ ഉപേക്ഷിച്ചതായി റിപ്പോര്*ട്ടുകള്*. പരിപാടിയ്ക്ക് നിലവാരമില്ലെന്ന് കാരണം പറഞ്ഞ പ്രധാന സ്*പോണ്*സര്*മാര്* പിന്*വാങ്ങിയതാണ് പരിപാടി ഉപേക്ഷിയ്ക്കാന്* അമ്മയെ നിര്*ബന്ധിതരാക്കിയതെന്ന് പറയപ്പെടുന്നു.

ഫെബ്രുവരി 27ന് ബാംഗ്ലൂരിലും മാര്*ച്ച് 2ന് കോഴിക്കോട്ടും നടത്താനുദ്ദേശിച്ചാണ് സൂര്യതേജസ്സോടെ അമ്മ എന്ന പരിപാടി തയ്യാറാക്കിയത്. സൂര്യാ ടിവിയും മലബാര്* ഗോള്*ഡുമായിരുന്നു പ്രധാന സ്*പോണ്*സര്*മാര്*.

ഏറെ അഭിമാനത്തോടെ അമ്മ പ്രഖ്യാപിച്ച താരനിശയ്ക്ക് തുടക്കത്തില്* തന്നെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആദ്യഘട്ടത്തില്* നിര്*മാതാക്കളുടെയും തിയറ്ററുടമകളുടെയും സംഘടനകള്* ശക്തിയുക്തം എതിര്*ത്തെങ്കിലും അതെല്ലാം മറികടന്ന് താരനിശ നടത്തുമെന്ന് അമ്മ വ്യക്തമാക്കി.

ബാംഗ്ലൂരില്* നായര്* സൊസൈറ്റിയുമായി ഫെബ്രുവരി 27ന് നടത്താനിരുന്ന ഷോയ്ക്കിടെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം വന്നുപെട്ടത് തിരിച്ചടിയായി. ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ സുരക്ഷ ഒരുക്കാനാവില്ലെന്ന് ബാംഗ്ലൂര്* പൊലീസ് വ്യക്തമാക്കിയതോടെ പരിപാടി മറ്റൊരു ദിവസം നടത്തുമെന്ന് സംഘടന പ്രഖ്യാപിച്ചു.

ഇതിന് ശേഷം മാര്*ച്ച് രണ്ടിന് കോഴിക്കോട്ടെ പരിപാടി നടത്താനായി അമ്മ അംഗങ്ങള്* തീരുമാനിച്ചത് പത്ത് ദിവസത്തെ റിഹേഴ്*സലും ഇതിന് മുന്നോടിയായി നടന്നിരുന്നു. എന്നാല്* ശിവരാത്രി ദിനത്തില്* നടക്കുന്ന പരിപാടിയ്*ക്കെതിരെ പരാതി ഉയര്*ന്നതോടെ താരനിശ മൂന്നാം തീയതിയിലേക്ക് മാറ്റി. കോഴിക്കോട്ടെ ഈ പരിപാടിയ്ക്ക് വേണ്ടി മാത്രം സൂര്യ ടിവി രണ്ട് കോടി അഞ്ച് ലക്ഷം രൂപയാണ് നല്*കിയതെന്ന് പറയപ്പെടുന്നു. താരനിശയുടെ റിഹേഴ്*സലിനും നടീനടന്*മാരുടെയും മറ്റും താമസം, യാത്ര തുടങ്ങിയവയെല്ലാം ഇതില്* ഉള്*പ്പെട്ടിരുന്നു.

സൂര്യ തേജസ്സോടെ അമ്മ എന്ന് പേരിട്ട പരിപാടിയ്ക്ക് പക്ഷേ വേണ്ടത്ര തേജസ്സുണ്ടായില്ലെന്ന് പരാതി ഉയര്*ന്നു. താരങ്ങളുടെ സ്*ക്കിറ്റുകളും നൃത്തങ്ങളും വേണ്ടത്ര ഏശിയില്ലത്രേ. ഇതോടെ അമ്മയുടെ താരനിശ ബാംഗ്ലൂരില്* സംഘടിപ്പിയ്ക്കുന്നത് വന്* നഷ്ടമുണ്ടാക്കുമെന്ന തിരിച്ചറിവില്* സ്*പോണ്*സര്*മാരായ സൂര്യ ടിവി പിന്*മാറി.

സ്*പോണ്*സര്*മാരുടെ പിന്*മാറ്റത്തോടെ താരനിശ ഉപേക്ഷിക്കാനുള്ള തീരുമാനത്തില്* സംഘടന നേതാക്കള്* എത്തിയെന്നാണ് അറിയുന്നത്. അങ്ങനെയാണെങ്കില്* ആറ് വര്*ഷത്തെ ഇടവേളയ്ക്കുശേഷം അമ്മ നടത്തിയ താരനിശ അവര്*ക്ക് തന്നെ തിരിച്ചടിയാണെന്ന് പറയേണ്ടി വരും. കൂനിന്*മേല്* കുരുവെന്ന് പോലെ താരനിശയില്* നിന്ന് തങ്ങളെ ഒഴിവാക്കിയെന്ന് അമ്മയിലെ ഒരു കൂട്ടം മുതിര്*ന്ന അംഗങ്ങള്* പരാതിപ്പെട്ടതായും കേള്*ക്കുന്നു.


Keywords: Latest film news, bollywood, hollywood, tamil film news, malayalam film, actors, actress, superstars, amma