എല്ലാം ശുഭമായി തീരുമെന്നു വിശ്വസിക്കുന്ന ഹൃദ്രോഗികള്*ക്കാണ് ദീര്ഘകാല ആരോഗ്യം കൂടുതലെന്ന് മെഡിക്കല് ഗവേഷകര്.
രണ്ടായിരത്തിയെണ്ണൂറ് ഹൃദ്രോഗികളെ വിലയിരുത്തിയ ശേഷം ഗവേഷകര് ഇന്*റേണല് മെഡിസിന് ആര്*ക്കൈവ്സില് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സുഖപ്പെടുമെന്ന ശുഭാപ്തിവിശ്വാസമുള്ള രോഗികള് പതിനഞ്ച് വര്*ഷത്തിനുശേഷവും ജീവിച്ചിരിക്കാനുള്ള സാദ്ധ്യത മുപ്പത് ശതമാനം കൂടുതലാണ്.
രോഗത്തോടുള്ള ആറ്റിറ്റ്യൂഡ് (മനോഭാവം) ആണ് പ്രധാനം.
ശുഭാപ്തിവിശ്വാസത്തിന്*റെ മെഡിക്കല് ഗുണം തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും രണ്ടു കാരണങ്ങളാണ് ഗവേഷകര് ചൂണ്ടിക്കാണിച്ചത്.
സുഖപ്പെടാനുള്ള മാര്*ഗ്ഗങ്ങളെക്കുറിച്ച് വിശ്വാസമുള്ളവര് അക്കാര്യത്തില് കൂടുതല് ശ്രദ്ധിക്കും. ഇത്തരക്കാര് പ്രശ്നത്തെക്കുറിച്ച് വിഷമിക്കുന്നതിനു പകരം അതു പരിഹരിക്കുന്നതിനെക്കുറിച്ചായിരിക്കും ചിന്തിക്കുക.
മറ്റൊരു കാരണം ഇത്തരക്കാര്*ക്ക് സ്ട്രെസ് കുറവായിരിക്കും. ഇത് ശരീരത്തിന് നല്ലതാണ്.