തീയേറ്ററില്* എത്തുമ്പോള്* ഉത്സവപ്രതീതിയായിരുന്നു. 'ലാലേട്ടന്* കീ ജയ്***!' എന്ന് ഉത്സവാന്തരീക്ഷത്തില്* ആര്*പ്പുവിളികളോടെയാണ് ആരാധകര്* മോഹന്**ലാലിന്റെ മള്*ട്ടിസ്റ്റാര്* ചിത്രമായ ക്രിസ്ത്യന്* ബ്രദേഴ്സിനെ വരവേറ്റത്. ജോഷിക്ക് ഒരു ഷേക്ക് ഹാന്*ഡ്. സിബി - ഉദയകൃഷ്ണന്* ടീമിന് അഭിമാനിക്കാം- മോഹന്*ലാല്* ആരാധകര്* ആഗ്രഹിക്കുന്ന ഒരു ചിത്രം ഒരുക്കിയതിന്. *സ്വതസിദ്ധമായ കരിസ്മയുമായി മോഹന്**ലാലും അല്ലറച്ചില്ലറ തരികിട നമ്പറുകളുമായി ദിലീപും തീപ്പൊരി ഡയലോഗുകളുമായി സുരേഷ് ഗോപിയും അരങ്ങുതകര്*ക്കുമ്പോള്* തീയേറ്ററുകളില്* ആരാധകര്* ഇളകി മറിയാതിരിക്കുന്നതെങ്ങനെ?

സമകാലീന രാഷ്ട്രീയ അവസ്ഥകളെ സൂചിപ്പിച്ചാണ് ചിത്രം തുടങ്ങുന്നത്. മൂന്നാറിലെ വ്യാജപട്ടയങ്ങളുടെയും ഫ്ലാറ്റ് നിര്*മ്മാണത്തിന്റെയും കഥ പറഞ്ഞുകൊണ്ട്... കുന്നേല്* കുമാരന്* തമ്പിക്ക് (വിജയരാഘവന്*) മൂന്ന് മക്കളാണ്. രണ്ട് പേര്* ഫ്ലാറ്റും ബിസിനസുമൊക്കെയായി പോകുമ്പോള്* ഒരാള്* ഹരികൃഷ്ണന്* തമ്പിയെന്ന (ബിജു മേനോന്*) ഐ*പിഎസ്സുകാരനാണ്, ഒപ്പം സിറ്റി പൊലീസ് കമ്മിഷണറുമാണ്. കുന്നേല്* കുടുംബം ഒരു സ്ഥലത്തിന്റെ വ്യാജപ്പട്ടയം കരസ്ഥമാക്കാന്* തഹസീല്*ദാറിന്റെ (കൊല്ലം തുളസി) സഹായം തേടുന്നു. കുന്നേല്* കുടുംബത്തിന്റെ പണക്കിലുക്കത്തില്* തഹസീല്*ദാര്* സഹായിക്കാന്* സന്നദ്ധനായെങ്കിലും വില്ലേജ് ഓഫീസറായ തോമസ് പാലമറ്റത്തെ (ജഗതി) സ്വന്തം വശത്താക്കാന്* അവര്*ക്ക് ആകുന്നില്ല. ഇവര്*ക്ക് പ്രശ്നം സൃഷ്ടിക്കുന്ന ഫയല്* പൂഴ്ത്താന്* വില്ലേജ് ഓഫീസര്* തയ്യാറാകുന്നില്ല.

ഇതിനിടെ, തോമസ് പാലമറ്റം കൊലചെയ്യപ്പെടുന്നു. പക്ഷേ ഇയാള്* ഫയലുകള്* ജ്യേഷ്ഠനായ വര്*ഗീസ് മാപ്പിളയെ (സായികുമാര്*) ഏല്*പ്പിച്ചിരുന്നു. നീതിക്കും ധര്*മ്മത്തിനും നിരക്കാത്ത ഒന്നും ചെയ്യാത്ത ഒരു റിട്ടേയര്*ഡ് ക്യാപ്റ്റനാണ് വര്*ഗീസ് മാപ്പിള. വര്*ഗീസ് മാപ്പിളയുടെ കുടുംബ കഥ ഇങ്ങനെ: രണ്ട് ആണും ഒരു പെണ്ണും. മൂത്തയാള്* ക്രിസ്റ്റി (മോഹന്*ലാല്*). രണ്ടാമത്തയാള്* ജോജി (ദിലീപ്). ഇവര്*ക്ക് രണ്ട് പേര്*ക്കും വീട്ടില്* സ്ഥാനമില്ല. മൂത്തയാളെ എന്തുകൊണ്ട് ഒഴിവാക്കുന്നുവെന്ന് കുറച്ച് സസ്പന്*സ്. ചോരയുടെ മണം ഇഷ്ടപ്പെടുന്നയാളാണ് മൂത്തമകന്* എന്ന ഒരു സൂചന മാത്രം നല്*കുന്നുണ്ട്.

രണ്ടാമത്തെയാളെ സെമിനാരി ഉന്നത പഠനത്തിനായി ലണ്ടനിലേക്ക് പറഞ്ഞയച്ചിരിക്കുന്നു. പള്ളീലച്ചന്* ആകാന്* പഠിക്കുന്ന ജിജോക്ക് പക്ഷേ ദൈവവിളിയുണ്ടാകുന്നില്ല. പകരം ജിജോയുടെ ഭാഷയില്* തന്നെ പറഞ്ഞാല്* ഒരു പെണ്*കുട്ടിയെ (കാവ്യ മാധവന്*) പ്രണയിക്കാന്* കര്*ത്താവ് അവനോട് ആവശ്യപ്പെടുന്നു. പ്രണയിനി ആഭ്യന്തര മന്ത്രിയുടെ (ദേവന്*) മകളാണ് - മീനാക്ഷി. ലണ്ടനിലുള്ള ബന്ധുക്കള്* മീനാക്ഷിയുടെ വീട്ടുകാരെ വിവരം അറിയിക്കുന്നു. ജിജോയില്* നിന്ന് അകറ്റാന്* മീനാക്ഷിയെ തന്ത്രപൂര്*വം കേരളത്തിലെത്തിക്കുന്നു. ജിജോയുടെ പാസ്പോര്*ട്ട് മീനാക്ഷിയുടെ ബന്ധുക്കള്* കത്തിച്ചുകളയുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്* വച്ചു മീനാക്ഷി കിഡ്നാപ്പ് ചെയ്യപ്പെടുന്നു.


ഇനിയാണ് നായകന്റെ വരവ്. മകളെ രക്ഷിക്കാന്* പൊലീസ് സഹായമല്ല നല്ലതെന്ന് മന്ത്രിയെ സെക്രട്ടറി (കെ ശ്രീകുമാര്*) ഉപദേശിക്കുന്നു. അധോലോക നായകരുമായി സന്ധിസംഭാഷണത്തില്* ഏര്*പ്പെട്ടു തന്ത്രപൂര്*വം കാര്യങ്ങള്* പരിഹരിക്കുന്ന ഒരു സിംഹക്കുട്ടിയെ കൊണ്ടുവരാനാണ് സെക്രട്ടറി ഉപദേശിക്കുന്നത്. ആ സിംഹക്കുട്ടിയാണ് ക്രിസ്റ്റി - വര്*ഗീസ് മാപ്പിളയുടെ മൂത്ത മകന്*.

ക്രിസ്റ്റിയുടെ രീതികള്* ആര്*ക്കും പ്രവചിക്കാവുന്നതല്ല. സാങ്കേതിക സഹായത്തോടെ കുശാഗ്ര ബുദ്ധിയുമായി ക്രിസ്റ്റി മീനാക്ഷിയെ രക്ഷിക്കാന്* പുറപ്പെടുന്നു. തട്ടിക്കൊണ്ട് പോയവര്* പറയുന്ന പണം ക്രിസ്റ്റി അവരുടെ ആള്*ക്കാരെ ഏല്*പ്പിക്കുന്നു. പക്ഷേ മീനാക്ഷിയെ വിട്ടുകൊടുക്കുവന്* തട്ടിക്കൊണ്ടുപോയവര്* തയ്യാറാകുന്നില്ല. ഇക്കാര്യം അവരുടെ തലവന്* ക്രിസ്റ്റിയെ ഫോണില്* അറിയിക്കുന്നു. ഫോണിലൂടെ മാഫിയാ തലവന്റെ ചിരി കേട്ട ക്രിസ്റ്റി ആളെ തിരിച്ചറിയുന്നു. തന്റെ അനിയത്തിയുടെ ഭര്*ത്താവ് ജോര്*ജ്ജ് കുട്ടി (സുരേഷ് കൃഷ്ണ) ആണ് അയാള്*.

പിന്നീട് ഫ്ലാഷ് ബാക്ക് ആണ്. എങ്ങനെ ക്രിസ്റ്റി അധോലോക നായകനാകുന്നുവെന്നും ജോര്*ജ്ജ് കുട്ടി ആരാണെന്നും ഫ്ലാഷ് ബാക്കില്* പറയുന്നു. ജോര്*ജ്ജ് കുട്ടി ചെയ്ത കുറ്റത്തിന് പ്രതിയാകേണ്ടി വന്നയാളാണ് ക്രിസ്റ്റി. പക്ഷെ ഇത് ക്രിസ്റ്റിയുടെ അച്ഛന്* വര്*ഗീസ് മാപ്പിള ഇത് അംഗീകരിക്കുന്നില്ല. വര്*ഗീസ് മാപ്പിളയുടെ കണ്ണില്* ക്രിസ്റ്റിയാണ് തെറ്റുകാരന്*. ജോര്*ജ്ജ് കുട്ടി നല്ലവനും.

ഇനി വീണ്ടും നടപ്പുകാലം. മീനാക്ഷിയെ ക്രിസ്റ്റി രക്ഷിക്കുന്നു. ജോര്*ജ്ജ് കുട്ടി രക്ഷപ്പെടാന്* ശ്രമിക്കുന്നു. പക്ഷേ ആരോ ഒരാള്* അയാളെ വെടിവച്ചു കൊല്ലുന്നു. ഇതിന്റെ പേരില്* ക്രിസ്റ്റിയെ ഹരികൃഷ്ണന്* തമ്പി കുടുക്കുന്നു. പിന്നെ ക്രിസ്റ്റിയുടെ കുശാഗ്രബുദ്ധി പ്രകടമാകുന്ന സന്ദര്*ഭങ്ങളാണ്. ഹരികൃഷ്ണന്റെ പൊലീസ് കസ്റ്റഡിയില്* നിന്ന് ക്രിസ്റ്റി രക്ഷപ്പെടുന്നു. പക്ഷേ ഇനിയാണ് ഒരു തീപ്പൊരി പൊലീസ് ഓഫീസര്* (സുരേഷ് ഗോപി) രംഗപ്രവേശം ചെയ്യുന്നത്. പൊലീസുകാരിലെ ഗുണ്ട എന്നറിയപ്പെടുന്ന ഐപി*എസ് ഓഫീസര്*. ഒരു ഗുണ്ടയായി വേഷം കെട്ടി തന്നെയാണ് ജോസഫ് വടക്കന്* എന്ന ഈ ഐപി*എസുകാരന്* രംഗപ്രവേശം ചെയ്യുന്നതും. ഈ കെണിയില്* ക്രിസ്റ്റി വീഴുന്നു. ക്രിസ്റ്റി ജയിലഴിയിലാകുന്നു.

പക്ഷേ ട്വിസ്റ്റുകള്* ആവര്*ത്തിക്കാനിരിക്കുന്നതേയുള്ളൂ. ആന്*ഡ്രൂസ് (ശരത്*കുമാര്*) എന്ന അധോലോക നായകന്* ക്രിസ്റ്റിയെ കൊല്ലുമെന്ന ഭീക്ഷണിയുമായി കേരളത്തിലെത്തുന്നു. കൊല്ലുമെന്ന് ആന്*ഡ്രൂസും പൊലീസ് കസ്റ്റഡിയില്* നിന്ന് രക്ഷപ്പെടുമെന്ന് ക്രിസ്റ്റിയും. ജോസഫ് വടക്കന്* കനത്ത സുരക്ഷാ സംവിധാനങ്ങളുടെ അകമ്പടിയോടെ ക്രിസ്റ്റിയെ കോടതിയിലേക്ക് കൊണ്ടുപോകുന്നു. പക്ഷേ കോടതിയിലേക്കുള്ള വഴിമധ്യേ ഒരു ട്വിസ്റ്റ് സംഭവിക്കുന്നു.

ഈ ടിസ്റ്റ് എന്തെന്ന് പറയുന്നില്ല. ഒരു പക്ഷേ പ്രേക്ഷകര്*

ഊഹിച്ചേക്കാവുന്നതാണെങ്കിലും സസ്പന്*സ് ചിത്രം കണ്ടുതന്നെ അറിയുന്നതാണ് നല്ലത്. ഇവിടെയൊന്നുമല്ല ക്ലൈമാക്സ്, ഇത് ഒരു ഇന്റര്*വല്* പഞ്ച് മാത്രം. ആരാണ് ജോര്*ജ്ജുകുട്ടിയുടെ കൊലയാളി? മന്ത്രിയുടെ വീട്ടില്* ഒളിവില്* താമസിച്ച് ഈ ചോദ്യത്തിനുത്തരം തേടുകയാണ് ക്രിസ്റ്റി. കഥ പുരോഗമിക്കുമ്പോള്* ജോസഫ് വടക്കന്* വര്*ഗീസ് മാപ്പിളയുടെ മരുമകനാകുന്നു. ജോജി കേരളത്തിലെത്തുന്നു. പിന്നീട് നടക്കുന്ന ചില സംഭവങ്ങളിലൂടെയാണ് കഥ ക്ലൈമാക്സിലെത്തുന്നത്. മുഴുവന്* കഥ പറയുകയെന്ന അതിക്രമം കാട്ടുന്നില്ല.

മള്*ട്ടിസ്റ്റാര്* ചിത്രം ഒരുക്കുന്നതിലെ പ്രതിഭ ഒരിക്കല്*ക്കൂടി തെളിയിച്ചിരിക്കുകയാണ് ജോഷി. മോഹന്*ലാല്* ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്തുന്ന ചിത്രം തന്നെയാണ് ജോഷി ഒരുക്കിയിരിക്കുന്നത്. സസ്പെന്*സും വൈകാരിക മുഹൂര്*ത്തങ്ങളും അത് അര്*ഹിക്കുന്ന പ്രാധാന്യത്തില്* തന്നെ ജോഷി ദൃശ്യവത്ക്കരിച്ചിരിക്കുന്നു.

സിബി - ഉദയകൃഷ്ണന്* കൂട്ടുകെട്ട് അത്ര തലപുകച്ചിരിക്കാനൊന്നും ഇടയില്ല. എങ്കിലും എല്ലാ സൂപ്പര്*താരങ്ങള്*ക്കും ഷൈന്* (നായകനെന്ന നിലയില്* മോഹന്* ലാലിന് കുറച്ച് അധികം) ചെയ്യാന്* അവസരം ഒരുക്കുന്നുണ്ട് ഈ ഇരട്ട തിരക്കഥാകൃത്തുക്കള്*. പക്ഷേ ഫ്ലാഷ്*ബാക്ക് ആയി കഥ പറയുമ്പോള്* നഷ്ടപ്പെടുന്ന ത്രില്ലിംഗ് ഇവര്* കാണാതെപോയെന്ന് പറയാതെ വയ്യ.

മോഹന്*ലാല്* ആരാധകര്*ക്ക് ആഘോഷിക്കാന്* എല്ലാ അവസരങ്ങളും നല്*കുന്നതാണ് ക്രിസ്റ്റിയെന്ന നായക കഥാപാത്രം. പഞ്ച് ഡയലോഗുകളും സ്വതസിദ്ധമായ ഫ്ലെക്സിബിള്* അഭിനയരീതി കൊണ്ടും മോഹന്*ലാല്* കയ്യടി നേടുന്നു. മഴ നനഞ്ഞ് വീര്*പ്പം വച്ചതുകൊണ്ടുമാത്രം മണ്ണിര മൂര്*ഖന്റെ വീട്ടില്* പെണ്ണ് ആലോചിക്കല്ലേ എന്ന് തുടങ്ങിയ ഡയലോഗുകള്* ആരാധകരെ തൃപ്തിപ്പെടുത്തും.

ജോസഫ് വടക്കന്* ആയിട്ട് സുരേഷ് ഗോപിയും തകര്*ക്കുന്നു. പഞ്ച് ഡയലോഗുകള്* ജോസഫ് വടക്കനും നല്*കാന്* ഇരട്ട തിരക്കഥാകൃത്തുക്കള്* മറന്നിട്ടില്ല. ദിലീപിന്റെ സ്ഥിരം നമ്പറുകള്* തന്നെയാണ് ജോജോ എന്ന അനിയന്* കഥാപാത്രത്തിന്. മീനാക്ഷിയെ വളയ്ക്കാന്* ജോജോ നടത്തുന്ന ശ്രമങ്ങള്* ഒരു പാട്ടിലൂടെയാണ് പറയുന്നത്. സി ഐ ഡി മൂസയിലെ ഗാനരംഗം ഓര്*മ്മ വരും ഇതുകാണുമ്പോള്*.

നായികമാര്*ക്ക് അത്ര അവകാശപ്പെടാനില്ല ഈ ചിത്രത്തില്*. മീനാക്ഷിയായി കാവ്യാ മാധവന്* ആണ് എത്തുന്നത്. കാവ്യയുടെ തടിച്ച പ്രകൃതം നായികയ്ക്ക് അത്ര ചേരുന്നില്ലെന്ന് പറയേണ്ടി വരും. മോഹന്**ലാലിന്റെ സഹോദരിമാരായി ലക്ഷ്മി ഗോപാലസ്വാമിയും കനിഹയും അഭിനയിക്കുന്നു. കാമുകി കഥാപാത്രമായി ലക്ഷ്മി റായിയും സിനിമയിലുണ്ട്.

ചിത്രത്തില്* ഏറ്റവും അരോചകമായ ഒരു കഥാപാത്രത്തെക്കുറിച്ച് പറയാതിരിക്കാനാകില്ല. സുരാജ് അവതരിപ്പിക്കുന്ന കുക്കിന്റെ വളിച്ച തമാശകള്* ചിരിപ്പിക്കുകയല്ല ചെയ്യുന്നത്. കൂക്കിവിളികളാണ് സുരാജിന്റെ തമാശകള്*ക്ക് ഏല്*ക്കേണ്ടി വരുന്നത്.

മൊത്തം ചിത്രം പരിഗണിക്കുമ്പോള്* ആരാധകരില്* ഓളം സൃഷ്ടിക്കുന്നത് തന്നെ ക്രിസ്ത്യന്* ബ്രദേഴ്സ് എന്നു പറയാം. ആ രീതിയില്* കണക്കിലെടുത്താല്* ഈ സിനിമ സൂപ്പര്*ഹിറ്റാകും.