തന്*റെ മാതാപിതാക്കള്*ക്കുള്ള സമ്മാനമാ*ണ് ഉറുമിയിലെ പ്രത്യേക ഗാനരംഗമെന്ന് പ്രശസ്ത ബോളിവുഡ് നടിയും മലയാളിയുമായ വിദ്യാബാലന്*. മലയാള ചിത്രങ്ങളില്* അഭിനയിക്കണമെന്നുള്ളത് മാതാപിതാക്കളുടെ ആഗ്രഹമായിരുന്നുവെന്നും അതിനാലാണ് ഉറുമിയില്* ചില രംഗങ്ങളിലും ഗാനരംഗങ്ങളിലും അഭിനയിച്ചതെന്നും അവര്* പറഞ്ഞു.

അതേസമയം ഇതൊരു ഐറ്റം സോംഗല്ലെന്നും ദിവ്യപ്രവചനങ്ങള്* നടത്തുന്നവളായാണ് താന്* ചിത്രത്തില്* പ്രത്യക്ഷപ്പെടുന്നതെന്നും ബാലന്* പറഞ്ഞു. തന്*റെ സ്വന്തം ശബ്ദത്തിലാണ് വിദ്യാബാലന്* ചിത്രത്തില്* ശബ്ദം നല്*കിയിരിക്കുന്നത്.

പൃഥ്വിരാജ് നായകനാകുന്ന ഉറുമിയില്* വന്* താരനിരയാണുള്ളത്. പ്രഭുദേവ, ആര്യ, താ*ബു, ജനേലിയ ഡിസൂസ എന്നിവര്* അഭിനയിക്കുന്ന ചരിത്ര പശ്ചാത്തലത്തിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവനാണ്. 1498ല്* കാപ്പാടെത്തിയ വാസ്*കോ ഗാമയെക്കുറിച്ചുള്ള ചിത്രമാണിത്. ലോകസിനിമകളോട് മത്സരിക്കാന്* കഴിവുള്ള ഒരു മലയാള ചിത്രം എന്നാണ് ചിത്രത്തിന്*റെ അണിയറ പ്രവര്*ത്തകര്* ഉറുമിക്കുറിച്ച് പറയുന്നത്.

അതിനിടെ ഉറുമിയുടെ ഇംഗ്ലീഷ് പതിപ്പ് വാസ്*കോ ഡ ഗാമ എന്ന പേരില്* പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്. മാര്*ച്ച് 31നാണ് ഈ ചിത്രം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സന്തോഷ് ശിവന്*, പൃഥ്വിരാജ്, ഷാജി നടേശന്* എന്നിവരാണ് ചിത്രം നിര്*മ്മിക്കുന്നത്.


Keywords: malayalam film urumi, vidya balan urumi stills, latest malayalam movie urumi, urumi movie actress, actress vidya balan urumi photos, urumi movie exclusive images