ക്രൈംബ്രാഞ്ച് ഡി സി പി പെരുമാള്* ഈ മാസം 24ന് പ്രേക്ഷകര്*ക്ക് മുന്നിലെത്തും. ക്രിസ്ത്യന്* ബ്രദേഴ്സിന്*റെ ഹരത്തില്* നില്*ക്കുന്ന മലയാളികളെ ത്രില്ലടിപ്പിക്കാനാണ് ഷാജി കൈലാസും എസ് എന്* സ്വാമിയും ഒരുങ്ങുന്നത്. അതേ, ഒട്ടേറെ തവണ മാറ്റിവയ്ക്കപ്പെട്ട ‘ആഗസ്റ്റ് 15’ റിലീസ് ഡേറ്റ് 24ന് ഉറപ്പിച്ചിരിക്കുന്നു. ഈ വര്*ഷം മമ്മൂട്ടിയുടെ ആദ്യ റിലീസാണ് ആഗസ്റ്റ് 15.


വര്*ഷങ്ങള്*ക്ക് മുമ്പ് റിലീസായ ‘ആഗസ്റ്റ് 1’ എന്ന സിനിമയുടെ തുടര്*ച്ചയാണ് ആഗസ്റ്റ് 15. മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്* ലക്*ഷ്യമിട്ടു നടക്കുന്ന കൊലയാളിയെ കണ്ടെത്തുന്നതായിരുന്നു ആഗസ്റ്റ് ഒന്നിന്*റെ പ്രമേയം. ആഗസ്റ്റ് 15നും സമാനമായ പ്രമേയം തന്നെ. പക്ഷേ സി പി എമ്മിലെ വിഭാഗീയതയും ഈ സിനിമ ചര്*ച്ച ചെയ്യുന്നു എന്നതാണ് പ്രത്യേകത.

മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോട് ഏറെ സാദൃശ്യമുള്ള ഒരു മുഖ്യമന്ത്രിയെയാണ് നെടുമുടി വേണു ഈ ചിത്രത്തില്* അവതരിപ്പിക്കുന്നത്. പാര്*ട്ടിക്കുള്ളില്* തന്നെയുള്ള എതിര്*ചേരിയോട് മുഖ്യമന്ത്രി നടത്തുന്ന ഒറ്റയാള്* പോരാട്ടം സിനിമയുടെ ഹൈലൈറ്റാണ്. ലോട്ടറിക്കേസും ഭൂമാഫിയയും പെണ്**വാണിഭവുമൊക്കെ ആഗസ്റ്റ് 15 ചര്*ച്ച ചെയ്യും.

ഇത്തരം ചൂടേറിയ സബ്ജക്ടുമായി തെരഞ്ഞെടുപ്പ് കാലത്ത് റിലീസ് ചെയ്യുന്നു എന്നത് ആഗസ്റ്റ് 15ന് ഗുണം ചെയ്യുമെന്നാണ് ഷാജി കൈലാസ് വിശ്വസിക്കുന്നത്. മമ്മൂട്ടിയുടെ പെരുമാളും സിദ്ദിഖ് അവതരിപ്പിക്കുന്ന കില്ലറും തമ്മിലുള്ള മൈന്*ഡ് ഗെയിം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തും.

തലൈവാസല്* വിജയ്, സായികുമാര്*, ബാലചന്ദ്രന്* ചുള്ളിക്കാട്, ശ്വേതാ മേനോന്*, മേഘ്നാ രാജ് തുടങ്ങിയവരും ആഗസ്റ്റ് ഒന്നിലെ താരങ്ങളാണ്.