സീറ്റ് കിട്ടാന്* കുറച്ചേറേ ശ്രമിച്ചതാണ്. പലരോടും തന്റെ ആഗ്രഹം അറിയിക്കുകയും ചെയ്തു. പക്ഷേ നോ രക്ഷ. അണികളേക്കാളേറേ നേതാക്കളുള്ള കോണ്**ഗ്രസില്* സീറ്റ് കിട്ടാന്* അത്ര എളുപ്പമല്ലെന്ന് ഒടു*വില്* ജഗദീഷിന് മനസ്സിലായെന്ന് തോന്നുന്നു. സീറ്റ് കിട്ടിയില്ലെന്ന് വിചാരിച്ച് വിമതനാകാനൊന്നും ജഗദീഷിനെ കിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്* കോണ്*ഗ്രസിന് വേണ്ടി വോട്ട് ചോദിക്കാന്* തന്നെയാണ് ജഗദീഷിന്റെ തീരുമാനം. തന്റെ ജനസ്വീകാര്യത കോണ്*ഗ്രസിന് വോട്ടാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ജഗദീഷ്. എന്നാല്* 140 മണ്ഡലങ്ങളിലും ചെന്ന് നേരിട്ട് വോട്ട് ചോദിക്കുക പ്രായോഗികമല്ലെന്ന് ജഗദീഷ് പറയുന്നു. അതിനാല്* തന്റെ ശb~daത്തിലൂടെയും ഫോട്ടോകളിലൂടെയും ആകും ജഗദീഷ് കോണ്*ഗ്രസ് പ്രചരണത്തില്* സാന്നിധ്യമറിയിക്കുക.

പഠനകാലത്ത് താന്* കോണ്*ഗ്രസ് അനുഭാവി ആയായിരുന്നുവെന്ന് ജഗദീഷ് പറയുന്നു. അതിനാല്* കോണ്*ഗ്രസ് വിജയിച്ചുകാണണമെന്ന് ജഗദീഷ് ആഗ്രഹിക്കുന്നത് സ്വാഭാവികം. ‘എച്ചൂസ് മീ’ എന്ന് പറഞ്ഞ് ജഗദീഷ് എത്തുമ്പോള്* അത് കോണ്*ഗ്രസിന് അനുകൂലമാകുമോയെന്ന് കണ്ടറിയണം.

കേരളത്തില്* മാത്രമല്ല തമിഴ്നാട്ടിലും കോണ്*ഗ്രസിന് വേണ്ടി വോട്ടര്*മാരെ പാട്ടിലാക്കാന്* ഒരു ഹാസ്യതാരം പ്രചരണരംഗത്ത് ഇറങ്ങുന്നുണ്ട്. ഡിഎംകെ - കോണ്**ഗ്രസ് സഖ്യത്തിന് വേണ്ടി തമിഴകത്ത് വോട്ട് പിടിക്കാനിറങ്ങുന്നത് ചിരിമന്നന്* വടിവേലുവാണ്.

തമിഴ്*നാട് മുഖ്യമന്ത്രി കരുണാനിധിയുമായി ഇക്കാര്യത്തില്* വടിവേലു ചര്*ച്ച നടത്തി. കരുണാനിധിയുടെ നേതൃത്വത്തിലുള്ള സര്*ക്കാര്* നടത്തിക്കൊണ്ടിരിക്കുന്ന ജനോപകാര പ്രവര്*ത്തനങ്ങള്* ജനങ്ങളിലെത്തിക്കാന്* പ്രചരണരംഗത്തിറങ്ങുമെന്ന് വടി*വേലു മാധ്യമപ്രവര്*ത്തകരോട് പറഞ്ഞു.

അടുത്തിയിടെയായി ഡിഎംകെയില്* ചേര്*ന്ന നടി ഖുശ്ബുവും പ്രചരണത്തിന് ഗ്ലാമര്* പകരും. നടനും സംവിധായകനുമായ ഭാഗ്യരാജും ഡി എം കെയ്ക്ക് വേണ്ടി വോട്ട് ചോദിക്കും. അയല്**സംസ്ഥാനമായ ആന്ധ്രയില്* നിന്ന് ചിരഞ്ജീവിയെ തമിഴ്നാട്ടിലേക്ക് ഇറക്കുമതി ചെയ്ത് കോണ്*ഗ്രസ് തമിഴ്നാട്ടിലെ പ്രചരണ പരിപാടികള്*ക്ക് കൊഴുപ്പുകൂട്ടും.