മൂന്നുതവണ പ്രസവിച്ച പുരുഷന്* ദരിദ്രനായി. നാലാമതും ഗര്*ഭം ധരിച്ച ഇയാള്* പാപ്പരാകാന്* അനുമതി തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്. ‘ആദ്യമായി ഗര്*ഭം ധരിച്ച പുരുഷന്*’ എന്ന ഖ്യാതിയുള്ള തോമസ് ബേറ്റിയാണ് പാപ്പരാകാനായി അമേരിക്കന്* കോടതിയെ സമീപിച്ചിരിക്കുന്നത്.


ഗര്*ഭം ധരിച്ച് ലോകപ്രശസ്തനായതോടെ തന്*റെ ടി - ഷര്*ട്ട് പ്രിന്*റിംഗ് ബിസിനസ് തകര്*ന്നെന്നും ഇപ്പോള്* കടം വീട്ടാന്* പോലും ഗതിയില്ലാത്ത അവസ്ഥയിലാണെന്നുമാണ് ബേറ്റിയുടെ അപേക്ഷ. പ്രതിവര്*ഷം മൂന്ന് ലക്ഷം ഡോളര്* വരുമാനമുണ്ടായിരുന്ന തോമസ് ബേറ്റിക്ക് കഴിഞ്ഞ വര്*ഷം വെറും 16000 ഡോളറിന്*റെ ബിസിനസ് മാത്രമാണ് നടന്നത്.

തന്*റെ ഭാര്യ നാന്**സിക്ക് പ്രസവിക്കാനുള്ള കഴിവില്ലെന്ന് ബോധ്യമായ ബേറ്റി ആ ചുമതല സ്വയം ഏറ്റെടുക്കുകയായിരുന്നു. തന്*റെ ഉദരത്തില്* ഇയാള്* കൃത്രിമമായി ഗര്*ഭപാത്രം സ്ഥാപിച്ചു. ഈ ശസ്ത്രക്രിയയ്ക്ക് വന്* ചെലവാണ് വേണ്ടിവന്നത്. ഇതോടെ സാമ്പത്തികമായി തോമസ് ബേറ്റിയുടെ അടിതെറ്റി.

2008
ജൂണിലാണ് ഇയാള്* ആദ്യമായി പ്രസവിച്ചത്. ഇപ്പോള്* മൂന്ന് കുട്ടികള്*. നാലാമതും ബേറ്റി ഗര്*ഭം ധരിച്ചിരിക്കുകയാണ്. എന്നാല്* ലോകപ്രശസ്തനായതോടെ ബിസിനസ് വേണ്ടവിധം നടത്തിക്കൊണ്ടുപോകാന്* കഴിയാതെ വന്നു. അടുപ്പിച്ചുള്ള പ്രസവവും സാമ്പത്തികനില തകര്*ത്തു. ഇപ്പോള്* ലക്ഷക്കണക്കിന് ഡോളറിന്*റെ കടക്കാരനാണ് തോമസ് ബേറ്റി. ഇതോടെയാണ് പാപ്പരാകാനുള്ള അപേക്ഷ നല്*കാന്* ബേറ്റി തീരുമാനിച്ചത്.


Keywords:
World's first pregnant man bankrupt after business hit by prejudice,World's first pregnant man Thomas Betty, Thomas Betty,Nancy