സന്തോഷ് ശിവന്*-പൃഥ്വി ടീമിന്റെ വമ്പന്* ചിത്രം മാര്*ച്ച് 31ന് 70 കേന്ദ്രങ്ങളില്* മാത്രമാണ് റിലീസ് ചെയ്യുന്നത്. രണ്ടാഴ്ച മുമ്പ് 300 തിയറ്ററുകളില്* റിലീസ് ചെയ്ത് ക്രിസ്ത്യന്* ബ്രദേഴ്*സ് കുറിച്ച റെക്കാര്*ഡ് ഉറുമി ഭേദിയ്ക്കുമെന്നായിരുന്നു സിനിമാവൃത്തങ്ങള്* കരുതിയിരുന്നത്. എന്നാല്* ചവറുപോലെ തിയറ്ററുകള്* തേടാതെ പുതിയൊരു തന്ത്രമാണ് ഉറുമിയുടെ അണിയറക്കാര്* പയറ്റുന്നത്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് കേന്ദ്രങ്ങളില്* മാത്രമാണ് രണ്ടോ അധിലധികമോ തിയറ്ററുകളില്* ഉറുമി റിലീസ് ചെയ്യുന്നത്. പ്രേക്ഷകാഭിപ്രായത്തിലൂടെ സിനിമ ഹിറ്റാക്കാന്* ഇത് സഹായിക്കുമെന്നാണ് കണക്കൂക്കൂട്ടല്*. വിഷ്വല്* ഇഫക്ടസിനും സിനിമാട്ടോഗ്രാഫിയ്ക്കും ഏറെ പ്രാധാന്യമുള്ള സിനിമ മികച്ച തിയറ്ററുകളിലാണ് ചെയ്യുന്നതെന്ന് ഉറപ്പാക്കാനും ഇതിലൂടെ കഴിയും.

ചരിത്രവും ഫാന്റസിയും ഒരുമിയ്ക്കുന്ന ഉറുമി എല്ലാവിഭാഗം പ്രേക്ഷകരെയും ആകര്*ഷിയ്ക്കുന്ന തരത്തിലാണ് സന്തോഷ് ശിവന്* ഒരുക്കിയിരിക്കുന്നത്. പ്രഭുദേവ, ജെനീലിയ, തബു, വിദ്യാബാലന്* എന്നിങ്ങനെയുള്ള വന്*താരനിര സിനിമയ്ക്ക് മറ്റു ഭാഷകളിലും ഗുണകരമാവുമെന്ന് കരുതപ്പെടുന്നു.

Keywords: Latest film news, bollywood, hollywood, tamil film news, malayalam film, actors, actress, superstars, Urmi