തൃശൂരുകാരന്* അരി പ്രാഞ്ചിയ്ക്ക് ശേഷം മറ്റൊരു സവിശേഷ കഥാപാത്രവുമായി ചലച്ചിത്രകാരന്* രഞ്ജിത്ത് വീണ്ടും. ഏറെ മാനറിസങ്ങളുള്ള കോട്ടയം അച്ഛായന്* കഥാപാത്രവുമായാണ് വേറിട്ട സംവിധായകന്* വീണ്ടുമെത്തുന്നത്. പ്രാഞ്ചിയേട്ടനായി മമ്മൂട്ടി കസറിയെങ്കില്* അച്ചായനായെത്തുന്നത് സാക്ഷാല്* ലാലേട്ടനാണ്. കോട്ടയം സ്ലാങിലുള്ള ലാലിന്റെ ഡയലോഗുകളായിരിക്കും സിനിമയുടെ ഹൈലൈറ്റ്.



പ്രശസ്ത കഥാകൃത്ത് ഉണ്ണി ആറിന്റെ ലീല എന്ന ചെറുകഥയെ ഉപജീവിച്ചാണ് രഞ്ജിത്ത് പുതിയ സിനിമയൊരുക്കുന്നത്. രഞ്ജിത്ത് തിന്നെ തിരക്കഥയൊരുക്കുന്ന സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല.

സ്ത്രീ വിഷയത്തില്* അതീവതാത്പര്യമുള്ള കോട്ടയം അച്ചായനാണ് കഥയിലെ കേന്ദ്ര കഥാപാത്രം. വിചിത്രമായ മോഹങ്ങള്* ഉള്ളില്* കൊണ്ടുനടക്കുന്ന അച്ചായന്* എന്ത് വിലകൊടുത്തും അത് സാധിയ്ക്കും. കൊമ്പനാനയുടെ കൊമ്പുകള്*ക്കിടയില്* തുമ്പിക്കൈയോട് ചേര്*ത്ത് ഒരു സ്ത്രീയെ നഗ്*നയാക്കി നിര്*ത്തി രതിയിലേര്*പ്പെടണമെന്ന എന്ന വിചിത്ര മോഹവും അച്ഛായനുള്ളിലുണ്ട്. ഇതിനായി ഇറങ്ങിപ്പുറപ്പെടുന്ന അച്ചായന്റെ സംഭവബഹുലമായ യാത്രയും ചെന്നുചേരുന്ന ദേശങ്ങളും കണ്ടുമുട്ടുന്ന കഥാപാത്രങ്ങളുമാണ് ലീലയുടെ ഉള്ളടക്കം. കോട്ടയത്ത് ആരംഭിച്ച് വയനാട്ടില്* അവസാനിക്കുന്ന കഥയില്* ആര്*ക്കും മനസ്സിലാവാത്ത വിചിത്രമായ സ്വഭാവങ്ങളുള്ള കഥാപാത്രമാണ് അച്ചായന്*.

പ്രാഞ്ചിയേട്ടനെന്ന കഥാപാത്രം അവതരിപ്പിയ്ക്കുമ്പോള്* മമ്മൂട്ടിയുടെ മുന്നിലുണ്ടായിരുന്ന വെല്ലുവിളി വര്*ഷങ്ങള്*ക്ക് മുമ്പ് മോഹന്*ലാല്* അവതരിപ്പിച്ച തൂവാനത്തുമ്പികളിലെ മണ്ണാറത്തൊടി ജയകൃഷ്ണനായിരുന്നു.

തൂവാനത്തുമ്പികളിലെ ലാലിന്റെ തൃശൂര്* ശൈലിയിലുള്ള സംസാരവുമായി പ്രാഞ്ചിയേട്ടന്* താരതമ്യം ചെയ്യപ്പെടുമോയെന്നൊരു ആശങ്കയുമുണ്ടായിരുന്നു. എന്നാല്* അത് സമര്*ത്ഥമായി മറികടക്കാന്* പ്രാഞ്ചിയേട്ടനായി. ഇപ്പോള്* അച്ചായനായി ലാല്* വരുമ്പോള്* മമ്മൂട്ടിയുടെ ഹിറ്റ് കഥാപാത്രമായ കോട്ടയം കുഞ്ഞച്ചന്* അദ്ദേഹത്തിന് മുന്നിലുണ്ട്. അതെങ്ങനെ ലാല്* മറികടക്കുമോയെന്നായിരിക്കും ആരാധകര്* ഉറ്റുനോക്കുക.

പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഇന്ത്യന്* റുപി എന്ന ചിത്രത്തിനുശേഷമായിരിക്കും ലാല്* ചിത്രം തുടങ്ങുക.

Keywords: Latest film news, bollywood, hollywood, tamil film news, malayalam film, actors, actress, superstars