മലയാള സിനിമയില്* നിന്ന് ഒരാളെ വിവാഹം കഴിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് നടി ലക്*ഷ്മി ഗോപാലസ്വാമി. അയാള്* ക്രിയേറ്റീവ് ആര്*ട്ടിസ്റ്റായിരിക്കണമെന്നും താന്* ആഗ്രഹിക്കുന്നതായി ലക്ഷ്മി വെളിപ്പെടുത്തി. ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ലക്ഷ്മി തന്*റെ വിവാഹക്കാര്യങ്ങള്* സംസാരിക്കുന്നത്.


“മലയാള സിനിമയില്* നിന്ന് ഒരാളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. അയാള്* ക്രിയേറ്റീവ് ആര്*ട്ടിസ്റ്റ് ആയിരിക്കണം. നടനാണെങ്കിലും സംഗീതജ്ഞനാണെങ്കിലും കുഴപ്പമില്ല. പക്ഷേ, എന്നെ അടുത്തറിയുന്ന ആളായിരിക്കണം.” - ലക്ഷ്മി പറയുന്നു.

തന്*റെ കൂടെ അഭിനയിച്ച ചില നടന്**മാരോട് താല്*പ്പര്യം തോന്നിയിട്ടുണ്ടെന്നും ലക്ഷ്മി വെളിപ്പെടുത്തി. “ഒപ്പം അഭിനയിച്ച ചില നടന്**മാരോടൊപ്പം അടുത്ത് ഇടപഴകുമ്പോള്* ഇങ്ങനെയൊരാളെ ലൈഫ് പാര്*ട്ണറായി ലഭിച്ചെങ്കില്* എന്ന് ആഗ്രഹിച്ചിട്ടുണ്ട്. വല്ലാത്ത ഒരിഷ്ടമാണ് അത്. അതേസമയം, ഒരു നടനെയും എന്*റെ സഹോദരനെപ്പോലെ എനിക്ക് തോന്നിയിട്ടില്ല” - ലക്ഷ്മി പറയുന്നു.

പ്രണയത്തെക്കുറിച്ചും ലക്ഷ്മി ഗോപാലസ്വാമിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. “പ്രണയത്തിന് പ്രായമൊന്നും ബാധകമല്ല. ജീവിതം ആസ്വദിച്ച് മുന്നോട്ടുകൊണ്ടുപോകാന്* പ്രണയം അനിവാര്യമാണ്. പുരുഷനും സ്ത്രീയും തമ്മില്* ബ്യൂട്ടിഫുള്* റിലേഷന്*ഷിപ്പ് വേണം. ആദ്യം സൌഹൃദം, പിന്നെ വിവാഹം എന്ന ആശയത്തില്* ഞാന്* വിശ്വസിക്കുന്നു.” - ലക്ഷ്മി വ്യക്തമാക്കുന്നു.


Keywords: lakshmi gopalaswami,
Lakshmi and Love, friendship, marriage, beautiful relationship,